ഉന്നാവ് കൂട്ടബലാത്സംഗ കേസിലെ ഇരയുടെ ബന്ധുവായ ആറ് വയസ്സുകാരനെ പ്രതികളുടെ ബന്ധുക്കൾ തട്ടിക്കൊണ്ടുപോയി

ഉത്തർപ്രദേശിലെ ഉന്നാവിൽ കൂട്ടബലാത്സംഗത്തിന് ഇരയായി വിചാരണക്കിടെ കൊല്ലപ്പെട്ട 23കാരിയുടെ ബന്ധുവായ ആറ് വയസ്സുകാരനെ പീഡനക്കേസിലെ പ്രതികളുടെ ബന്ധുക്കൾ തട്ടിക്കൊണ്ടുപോയി. വെള്ളിയാഴ്ച വൈകുന്നേരമാണ് സംഭവം. ക്യാപ്റ്റൻ ബാജ്‌പേയി, സരോജ് ത്രിവേദി, അനിത ത്രിവേദി, സുന്ദര ലോധി, ഹർഷിത് ബാജ്‌പേയി എന്നിവരുെ പേരിൽ പോലീസ് കേസെടുത്തു   കൊല്ലപ്പെട്ട പെൺകുട്ടിയുടെ സോഹദരന്റെ മകനെയാണ് ബീഹാറിലെ ഗ്രാമത്തിൽ നിന്ന് തട്ടിക്കൊണ്ടുപോയത്. സംഭവത്തെ തുടർന്ന് കുടുംബത്തിന്റെ സുരക്ഷക്കായി നിയോഗിച്ചിരുന്ന മൂന്ന് പോലീസുകാരെ സസ്‌പെൻഡ് ചെയ്തു. കുട്ടിയെ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചതായി പോലീസ് അറിയിച്ചു….

Read More

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 61,267 പേര്‍ക്ക് കൊവിഡ്; 884 മരണം

ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 61,267 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 66,85,083 ആയി ഉയര്‍ന്നു. 884 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ആകെ മരിച്ചവരുടെ എണ്ണം 1,03,569 ആയി ഉയര്‍ന്നു. രാജ്യത്ത് കൊവിഡ് ബാധിച്ച് നിലവില്‍ 9,19,023 പേര്‍ ചികില്‍സയിലുണ്ട്. 56,62,491 പേര്‍ രോഗമുക്തി നേടിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇന്നലെ രാജ്യത്ത് 10,89,403 പേരുടെ സാംപിളുകളാണ് പരിശോധന നടത്തിയത്. ഒക്ടോബര്‍ അഞ്ചുവരെയായി രാജ്യത്ത് ആകെ 8,10,71,797 സാംപിളുകള്‍…

Read More

ബോ​​ളി​​വു​​ഡ് ന​​ട​​ൻ വി​​ശാ​​ൽ ആ​​ന​​ന്ദ് അ​​ന്ത​​രി​​ച്ചു

ബോളിവുഡ് താരം വിശാൽ ആനന്ദ് അന്തരിച്ചു. ദീര്‍ഘനാളായി രോഗബാധിതനായിരുന്നു. 1970ക​​ളി​​ൽ നി​​ര​​വ​​ധി ചി​​ത്ര​​ങ്ങ​​ളി​​ൽ അ​​ഭി​​ന​​യി​​ച്ച വി​​ശാ​​ൽ ആ​​ന​​ന്ദി​​നെ പ്ര​​ശ​​സ്തി​​യി​​ലേ​​ക്ക് ഉ​​യ​​ർ​​ത്തി​​യ​​ത് 1976ൽ ​​പു​​റ​​ത്തി​​റ​​ങ്ങി​​യ ച​​ൽ​​തേ ച​​ൽ​​തേ ആ​​യി​​രു​​ന്നു. സി​​മി ഗ്രേ​​വാ​​ൾ ആ‍യി​​രു​​ന്നു നാ​​യി​​ക. ഹി​​ന്ദു​​സ്ഥാ​​ൻ കി ​​ക​​സം, ടാ​​ക്സി ഡ്രൈ​​വ​​ർ എ​​ന്നി​​വ​​യും വി​​ശാ​​ൽ ആ​​ന​​ന്ദി​​ന്‍റെ ശ്ര​​ദ്ധേ​​യ ചി​​ത്ര​​ങ്ങ​​ളാ​​ണ്. ബിഷം കോലി എന്നായിരുന്നു വിശാല്‍ ആനന്ദിന്റെ യഥാര്‍ത്ഥ പേര്. വിശാൽ അനന്ദ് തന്നെ നിർമിച്ച ചൽതേ ചൽതേയിലൂടെയാണ് സംഗീത സംവിധായകനായ ബാപ്പി ലഹരിക്ക് കരിയറിലെ മികച്ച ബ്രേക്ക് ലഭിക്കുന്നത്.ഹമാര…

Read More

യുപി മുന്‍ മുഖ്യമന്ത്രി മുലായം സിങിന്റെ അപരനെന്ന് വിശേഷിപ്പിക്കപ്പെടുന്ന മുലായം സിങ് യാദവ് അന്തരിച്ചു

ലഖ്‌നോ: യുപിയിലെ മുന്‍ മുഖ്യമന്ത്രിയായിരുന്ന മുലായം സിങിന്റെ അപരനും അടുത്ത അനുയായിയെന്നും വിശേഷിപ്പിക്കപ്പെടുന്ന അദ്ദേഹത്തിന്റെ അതേ പേരുള്ള മുലായം സിങ് യാദവ് അന്തരിച്ചു. 92 വയസ്സായിരുന്ന അദ്ദേഹം ദീര്‍ഘകാലമായി ചികില്‍സയിലായിരുന്നു. മൂന്നു തവണ യുപി ലജിസ്ലേറ്റീവ് കൗണ്‍സിലില്‍ അംഗമായിരുന്ന മുലായം സിങ് യാദവ് മുന്‍ മുഖ്യമന്ത്രി മുലായത്തിന്റെ സഹപ്രവര്‍ത്തകനും പാര്‍ട്ടി സ്ഥാപകാംഗവുമാണ്. രണ്ട് പേരുടെ പേരിലുള്ള സാമ്യം അനാവശ്യമായ ശ്രദ്ധയ്ക്ക് കാരണമായിട്ടുണ്ട്. മുലായം സിങ് യാദവ് ലളിതമായ ജീവിതം നയിച്ചിരുന്ന നേതാവായിരുന്നുവെന്നും അദ്ദേഹം നഗരജീവിതം ഇഷ്ടപ്പെട്ടിരുന്നില്ലെന്നും അഖിലേഷ്…

Read More

ഹാത്രാസ് സംഭവം: സുപ്രീം കോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന ഹർജി നാളെ പരിഗണിക്കും

ഹാത്രാസിൽ പെൺകുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തിൽ സുപ്രീം കോടതി മേൽനോട്ടത്തിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി നാളെ പരിഗണിക്കും. കോടതി മേൽനോട്ടത്തിൽ സിബിഐ-എസ് ഐ ടി അന്വേഷണം ആവശ്യപ്പെട്ടാണ് ഹർജി   ചീഫ് ജസ്റ്റിസ്് എസ് എ ബോബ്‌ഡെ അധ്യക്ഷനായ ബഞ്ചാണ് ഹർജി പരിഗണിക്കുന്നത്. കേസിന്റെ വിചാരണ യുപിക്ക് പുറത്തേക്ക് മാറ്റണമെന്നും ആവശ്യമുണ്ട്. അതേസമയം ഹാത്രാസ് സംഭവത്തിൽ പ്രതിഷേധിച്ചവർക്കെതിരായ പ്രതികാര നടപടി യോഗി ആദിത്യനാഥ് സർക്കാർ തുടരുകയാണ് യുപി സർക്കാരിനെതിരെ അന്താരാഷ്ട്ര തലത്തിൽ ഗൂഢാലോചന…

Read More

സ്‌കൂളുകൾ ഒക്ടോബർ 15 മുതൽ തുറക്കാമെന്ന് കേന്ദ്രം; മാർഗനിർദേശം പുറത്തിറക്കി

കൊവിഡ് സാഹചര്യത്തിൽ രാജ്യത്ത് അടച്ചിട്ട സ്‌കൂളുകൾ ഒക്ടോബർ 15 മുതൽ തുറക്കാമെന്ന് കേന്ദ്രസർക്കാർ. ഇതുസംബന്ധിച്ച മാർഗനിർദേശം പുറത്തിറക്കി. പ്രവൃത്തി സമയങ്ങളിൽ മുഴുവൻ വൈദ്യസഹായം ലഭ്യമാക്കണം, വിദ്യാർഥികൾക്ക് ഉച്ചഭക്ഷണം നൽകണം, അറ്റൻഡൻസിന്റെ കാര്യത്തിൽ കടുംപിടിത്തം പാടില്ല തുടങ്ങിയ കാര്യങ്ങൾ നിർദേശിച്ചിട്ടുണ്ട് കുട്ടികളെ ക്ലാസിൽ വരാൻ നിർബന്ധിക്കരുത്. വീട്ടിലിരുന്ന് പഠിക്കാൻ ആഗ്രഹിക്കുന്നവരെ അതിന് അനുവദിക്കണം. കുട്ടികളുടെ ആരോഗ്യം കണക്കിലെടുത്ത് എല്ലാ സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളിലും സർക്കാർ സഹായത്തിൽ സ്‌കൂളുകളിൽ പാകം ചെയ്ത ഉച്ച ഭക്ഷണം വിതരണം ചെയ്യണം. ഇല്ലെങ്കിൽ…

Read More

കൊറോണ വൈറസ് നോട്ടുകളിലൂടേയും പകരുമോ; ആർബിഐ യുടെ മറുപടി

ന്യൂഡൽഹി: കൊറോണ പകർച്ചവ്യാധി നോട്ടു കളിലൂടെ പടരുമോ. ഈ ചോദ്യം വളരെക്കാലമായി ഉയർന്നു വരികയാണ്. ഇപ്പോഴിതാ റിസർവ് ബാങ്ക് ഇതിന് ഉത്തരം നൽകിയിരിക്കുകയാണ്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട്കളുടെ അടിസ്ഥാനത്തിൽ കൊറോണ വൈറസ് നോട്ടുകളിലൂടെയും പ്രചരിക്കാമെന്നാണ്. നോട്ടുകൾ കൈമാറ്റം ചെയ്യുന്നതിലൂടെ കൊറോണ വൈറസിന് നിങ്ങളുടെ ശരീരത്തിനുള്ളിൽ എത്തിച്ചേരാനാകും. കറൻസി നോട്ട് വഴി കൊറോണ വൈറസ് പടരാൻ സാധ്യതയുണ്ടെന്ന് റിസർവ് ബാങ്ക് സ്ഥിരീകരിച്ചതായി ഇൻഡസ്ട്രി ബോഡി കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്സ് വ്യക്തമാക്കിയിട്ടുണ്ട്.   ഇതിനുമുമ്പ്,…

Read More

24 മണിക്കൂറില്‍ 76,737 പേര്‍ക്ക് രോഗമുക്തി നേടി; രാജ്യത്തെ കൊവിഡ് മുക്തിനിരക്ക് 84.34%

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 76,000ത്തിലധികം പേരാണ് കൊവിഡ് രോഗമുക്തി നേടിയത്. ഇതുവരെ 55,86,703 പേര്‍ രോഗമുക്തി നേടി. 84.34 ശതമാനമാണ് രോഗമുക്തി നിരക്ക്. അതേസമയം രാജ്യത്ത് കൊവിഡ് കേസുകള്‍ 66 ലക്ഷം കടന്നു. 66,23,815 പേര്‍ക്കാണ് ആകെ കൊവിഡ് ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറില്‍ 74,442 പുതിയ കേസുകളും 903 പുതിയ മരണവും റിപോര്‍ട്ട് ചെയ്തു. 1,02,685 പേര്‍ ഇതുവരെ കൊവിഡ് മൂലം മരിച്ചു. 1.55 ശതമാനമാണ് മരണനിരക്ക്. കഴിഞ്ഞ 14 ദിവസമായി…

Read More

ഹാത്രാസ് സംഭവത്തിൽ പ്രതിഷേധിച്ചവർക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി കേസെടുത്തു

ഹാത്രാസിൽ പെൺകുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ചവർക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി കേസെടുത്തു. പ്രതിഷേധിച്ചവർ, പെൺകുട്ടിയുടെ വീട് സന്ദർശിച്ചവർ, മാധ്യമ പ്രവർത്തകർ തുടങ്ങിയവർക്കെതിരെയാണ് കേസ്   ഇരുപതോളം വകുപ്പുകൾ ചേർത്താണ് കണ്ടാലറിയാവുന്നവർക്കെതിരെ കേസെടുത്തത്. രാജ്യദ്രോഹക്കുറ്റം കൂടാതെ ഇരുവിഭാഗങ്ങൾ തമ്മിൽ ശത്രുതയുണ്ടാക്കൽ, സാമുദായിക ഐക്യം തകർക്കൽ, ഇരയുടെ കുടുംബത്തെ തെറ്റിദ്ധരിപ്പിക്കൽ, ആദിത്യനാഥ് സർക്കാരിന്റെ പ്രതിച്ഛായല തകർക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. യുപി പോലീസ് നടപടിക്കെതിരെ നടന്ന പ്രതിഷേധങ്ങളിൽ ഗൂഢാലോചനയുണ്ടെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആരോപിക്കുന്നു. കഴിഞ്ഞ…

Read More

പുൽവാമയിൽ വീണ്ടും ഭീകരാക്രമണം; രണ്ട് സി ആർ പി എഫ് ജവാൻമാർ വീരമൃത്യു വരിച്ചു

ജമ്മു കാശ്മീരിലെ പുൽവാമയിൽ ഭീകരാക്രമണം. രണ്ട് സി ആർ പി എഫ് ജവാൻമാർ വീരമൃത്യു വരിച്ചു. അഞ്ച് ജവാൻമാർക്ക് പരുക്കേറ്റു. പുൽവാമയിലെ പാംപോർ ബൈപാസിന് സമീപത്ത് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ആക്രമണം നടന്നത്. പരുക്കേറ്റവരെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി റോഡ് പരിശോധനക്കുണ്ടായിരുന്ന സി ആർ പി എഫ് ജവാൻമാർക്ക് നേരെയാണ് ആക്രമണം നടന്നത്. പ്രദേശത്ത് സൈന്യം തെരച്ചിൽ തുടരുകയാണ്

Read More