രാജ്യത്ത് കൊവിഡ് രോഗികൾ 70 ലക്ഷം കടന്നു; 63.83 ലക്ഷം പേർ രോഗവിമുക്തി നേടി
ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 70 ലക്ഷം കടന്നു. ഇതിൽ 63 ലക്ഷം പേരും കൊവിഡ് മുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 67,708 പേർക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. 680 മരണം റിപ്പോർട്ട് ചെയ്തു. ഇതോടെ രോഗബാധിതരുടെ എണ്ണം 73,07,098 ആയി ഉയർന്നു. നിലവിൽ 8.12 ലക്ഷം സജീവ കേസുകളാണുള്ളത്. ഇതുവരെ 63.83 ലക്ഷം പേർ രോഗവിമുക്തി നേടി. കൊവിഡ് ബാധിച്ചു 1,11,266 പേരാണ് മരിച്ചത്. മഹാരാഷ്ട്രയിൽ 158 പേരും കർണാടകത്തിൽ 75 പേരും…
