ഭാര്യയെ മാനസിക രോഗിയെന്ന് മുദ്ര കുത്തി ഒരു വർഷത്തോളം കക്കൂസിൽ പൂട്ടിയിട്ട ഭർത്താവ് പിടിയിൽ. യുവതിയെ വനിതാ സംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ രക്ഷപ്പെടുത്തി. ഹരിയാനയിലെ പാനിപത്തിനടുത്തുള്ള റിഷ്പുർ ഗ്രാമത്തിലാണ് സംഭവം.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് വനിതാ സംരക്ഷണ വകുപ്പ് വീട്ടിൽ പരിശോധനക്കെത്തിയത്. ദിവസങ്ങളോളം ഭക്ഷണം കഴിക്കാതെ അവശനിലയിലായ യുവതിയെ രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഭാര്യക്ക് മാനസിക രോഗമാണെന്ന് ആരോപിച്ചാണ് ഭർത്താവ് നരേഷ് ഇവരെ പൂട്ടിയിട്ടിരുന്നത്. സംഭവത്തിൽ നരേഷിനെതിരെ പോലീസ് കേസെടുത്തു. എന്നാൽ ഭാര്യ സ്വമേധയാ കക്കൂസിൽ തന്നെ അടച്ചുപൂട്ടി ഇരിക്കുകയായിരുന്നുവെന്നാണ് നരേഷ് പറഞ്ഞത്.