കൊവിഡ് രോഗിയായ യുവതിയെ ആംബുലൻസ് ഡ്രൈവർ പീഡിപ്പിച്ച സംഭവം; വനിതാ കമ്മീഷൻ കേസെടുത്തു

ആറന്മുളയില്‍ കൊവിഡ് രോഗി പീഡനത്തിനിരയായ സംഭവത്തില്‍ വനിതാ കമ്മീഷന്‍. സ്വമേധയാ കേസെടുത്തു. പീഡന പരാതി ഗൗരവത്തോടെ കാണുന്നുവെന്ന് വനിതാ കമ്മീഷന്‍ അംഗം ഷാഹിദാ കമാല്‍ പറഞ്ഞു. സംഭവത്തില്‍ പത്തനംതിട്ട എസ് പി കെ ജി സൈമണിനോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നും ഷാഹിദാ കമാല്‍ വ്യക്തമാക്കി.

ഞായറാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം നടന്നത്. കൊവിഡ് സ്ഥിരീകരിച്ച ശേഷം ട്രീറ്റ്‌മെന്റ് സെന്ററിലേക്ക് കൊണ്ടുപോകുന്നതിനിടെ പെണ്‍കുട്ടിയെ ആംബുലന്‍സ് ഡ്രൈവര്‍ പീഡിപ്പിക്കുകയായിരുന്നു. ആശുപത്രിയിലെത്തിച്ച ശേഷം പെണ്‍കുട്ടി ഇക്കാര്യം പൊലീസിനോട് വെളിപ്പെടുത്തിയതോടെയാണ് സംഭവം പുറത്തായത്. ആംബുലന്‍സ് ഡ്രൈവര്‍ കായംകുളം കീരിക്കാട് സ്വദേശി നൗഫലിനെ പൊലീസ് അറസ്റ്റു ചെയ്തു.