Headlines

ഇന്ത്യയുടെ സ്വന്തം കൊറോണ വാക്സിൻ ‘കോവാക്സിൻ’ എന്ന് പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ച് ഭാരത് ബയോടെക്

ന്യൂഡല്‍ഹി: ഭാരത് ബയോടെക്ക് വികസിപ്പിക്കുന്ന ഇന്ത്യയുടെ ആദ്യ കൊറോണ വാക്സിൻ കൊവാക്സിന്റെ മൂന്നാം ഘട്ട ക്ലിനിക്കല്‍ പരിക്ഷണം മനുഷ്യരില്‍ നടത്താന്‍ ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ കഴിഞ്ഞ ദിവസം അനുമതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് വാക്സിന്‍ അടുത്ത വര്‍ഷം ജൂണില്‍ പുറത്തിറക്കാന്‍ പദ്ധതിയിടുന്നതായി കമ്പനി എക്സിക്യൂട്ടീവ് ഡയറക്ടര്‍ സായ് പ്രസാദ് അറിയിച്ചത്. ജൂണില്‍ വാക്സിന്‍ വിതരണം ചെയ്യമെന്നാണ് കരുതുന്നതെങ്കിലും സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ രണ്ടാം ഘട്ട പരീക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ വാക്സിന്‍ അടിയന്തര ഉപയോഗത്തിന് നല്‍കുമെന്നും സായ് പ്രസാദ്…

Read More

കോളേജുകള്‍ നവംബര്‍ 17 മുതല്‍ തുറന്നു പ്രവര്‍ത്തിക്കും

ബാംഗ്ലൂർ: കര്‍ണാടകയില്‍ കോളേജുകള്‍ നവംബര്‍ 17 മുതല്‍ തുറന്നു പ്രവര്‍ത്തിക്കും.മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയുടെ നേതൃത്വത്തില്‍ ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് കോളേജുകൾ തുറക്കുന്ന കാര്യത്തിൽ തീരുമാനമെടുത്തത്. എഞ്ചിനീയറിങ്, ഡിപ്ലോമ, ഡിഗ്രി കോളേജുകളാണ് തുറക്കാൻ തീരുമാനിച്ചിരിക്കുന്നത്.   കോളേജുകൾ തുറക്കുന്നുവെങ്കിലും വിദ്യാർത്ഥികൾക്കുള്ള ഓൺലൈൻ ക്ലാസുകൾ തുടരും. കോളേജുകളിൽ ഹാജരായി ക്ലാസുകളിൽ പങ്കെടുക്കണമെങ്കിൽ രക്ഷിതാക്കളുടെ സമ്മതം നിർബന്ധമാണ്. കോവിഡിന്റെ പശ്ചാത്തലത്തിൽ വിദ്യാർത്ഥികളുടെ മൊത്തം എണ്ണത്തിന്റെ അനുപാതത്തിൽ ആയിരിക്കും ഒരേസമയം എത്ര ബാച്ചുകൾ അനുവദിക്കാം എന്ന് തീരുമാനിക്കുന്നത്.

Read More

തമിഴ്‌നാട്ടിൽ പടക്ക നിർമാണ ശാലയിൽ സ്‌ഫോടനം; അഞ്ച് പേർ മരിച്ചു

തമിഴ്‌നാട്ടിൽ പടക്ക നിർമാണ ശാലയിലുണ്ടായ സ്‌ഫോടനത്തിൽ അഞ്ച് തൊഴിലാളികൾ മരിച്ചു. അഞ്ച് പേർക്ക് ഗുരുതരമായി പരുക്കേറ്റു. വിരുദനഗറിന് സമീപമുള്ള രാജലക്ഷ്മി ഫയർ വർക്‌സിലാണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തിൽ കെട്ടിടം പൂർണമായി തകർന്നു. അപകടസ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്.

Read More

24 മണിക്കൂറിനിടെ 54,366 പേർക്ക് കൊവിഡ്, 690 മരണം; പ്രതിദിന വർധനവ് കുറയുന്നു

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 54,366 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 77,61,312 ആയി ഉയർന്നു. 690 പേരാണ് കഴിഞ്ഞ ദിവസം കൊവിഡ് ബാധിതരായി മരിച്ചത്.   1,17,306 പേരാണ് ഇതിനോടകം മരിച്ചത്. നിലവിൽ 6,95,509 പേർ ചികിത്സയിൽ കഴിയുന്നു. 69,48,497 പേർ രോഗമുക്തി നേടി. പ്രതിദിന വർധനവ് കുറയുന്നത് ആശ്വാസകരമാണ്. 24 മണിക്കൂറിനിടെ 20,303 കേസുകളുടെ കുറവാണ് രേഖപ്പെടുത്തിയത്.   24 മണിക്കൂറിനിടെ 14,42,722 സാമ്പിളുകൾ പരിശോധനക്ക് വിധേയമാക്കി. പത്ത്…

Read More

മുംബൈയിലെ മാളിൽ തീപിടിത്തം; 3500 പേരെ ഒഴിപ്പിച്ചു, രണ്ട് രക്ഷാപ്രവർത്തകർക്ക് പരുക്ക്

മുംബൈയിൽ മാളിൽ തീടിപിത്തം. നാഗ്പഡ മേഖലയിലെ സിറ്റി സെന്റർ മാളിലാണ് തീപിടിത്തമുണ്ടായത്. വ്യാഴാഴ്ച രാത്രിയാണ് കെട്ടിടത്തിൽ നിന്നും തീ പടർന്നത്. ഇതോടെ സമീപിത്തുള്ള കെട്ടിടത്തിൽ നിന്നും 3500ഓളം പേരെ ഒഴിപ്പിച്ചു.   തീ അണക്കാനുള്ള ശ്രമങ്ങൾ ഇന്ന് പുലർച്ചെ വരെ നീണ്ടു. മാളിനോടു ചേർന്നുള്ള 55 നില കെട്ടിടത്തിലെ താമസക്കാരെയാണ് മാറ്റിയത്. രക്ഷാപ്രവർത്തനത്തിനിടെ രണ്ട് അഗ്നിശമന സേനാംഗങ്ങൾക്ക് പരുക്കേറ്റു.

Read More

ഉള്ളിവില തടയാൻ നടപടിയുമായി കേന്ദ്ര സർക്കാർ

ന്യൂഡല്‍ഹി: ഉള്ളിവില ക്രമാധീതമായി ഉയരാന്‍ തുടങ്ങിയ സാഹചചര്യത്തില്‍ വില വര്‍ധന പിടിച്ചുനിര്‍ത്താന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. സര്‍ക്കാരിന്റെ കയ്യിലുള്ള ബഫര്‍ സ്റ്റേക്ക് വിറ്റഴിക്കാനും ഇറക്കുമതി നിബന്ധനകള്‍ ഉദാരമാക്കാനുമാണ് തീരുമാനം. മുംബൈയിലും പൂനെയിലും ഉള്ളിവില നിലവില്‍ 100 രൂപ കടന്നിട്ടുണ്ട്.   നടപടിയുടെ ഭാഗമായി 2003ലെ പ്ലാന്റ് ക്വാറന്റീന്‍ നിബന്ധനകളില്‍ മാറ്റംവരുത്തി. അതുവഴി അണുനശീകരണം നടത്താത്ത ഉള്ളി ഇറക്കുമതി ചെയ്യാന്‍  കച്ചവടക്കാരെ അനുവദിക്കും. ഉള്ളിവില ഉയര്‍ന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കരുതല്‍ ശേഖരത്തില്‍ നിന്ന്…

Read More

രാജ്യത്തെ ആദ്യ കടൽ വിമാന സർവ്വീസ് ഒക്ടോബർ 31ന് പ്രധാനമന്ത്രി സമർപ്പിക്കും

രാജ്യത്തെ ആദ്യ കടൽ വിമാന സർവ്വീസ് ഒക്ടോബർ 31ന് പ്രധാനമന്ത്രി ഗുജറാത്തിന് സമർപ്പിക്കും. സബർമതിയെയും കെവാഡിയും കുറഞ്ഞ ചിലവിൽ ബന്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഗുജറാത്ത് സർക്കാർ കടൽ വിമാന സർവ്വീസ് ആരംഭിക്കാൻ തീരുമാനിച്ചത്.   സബർമതി നദിക്കരയിൽ നിന്നും നർമ്മദ ജില്ലയിലെ കെവാഡിയയിലുള്ള ഏകതാപ്രതിമയിലേക്കാണ് കടൽ വിമാന സർവ്വീസ് ഒരുക്കിയിരിക്കുന്നത്. പട്ടേലിന്റെ ജന്മദിനമായ ഒക്ടോബർ 31 ന് കടൽ വിമാന സർവ്വീസ് ആരംഭിക്കുമെന്ന് നേരത്തെ ഗുജറാത്ത് സർക്കാർ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സർവ്വീസ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുമെന്നുള്ള വിവരം…

Read More

ദുർഗാ ദേവിക്ക് നൽകുന്ന ബഹുമാനം രാജ്യത്തെ സ്ത്രീകൾക്ക് നൽകണമെന്ന് പ്രധാനമന്ത്രി

സ്ത്രീകളെ ദുർഗാദേവിയെ പോലെ കണ്ട് ബഹുമാനിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദുർഗാദേവിക്ക് ജനങ്ങൾ നൽകുന്ന ബഹുമാനം രാജ്യത്തെ സ്ത്രീകൾക്ക് നൽകണമെന്നും അദ്ദേഹം പറഞ്ഞു. ദുർഗാ പൂജയുടെ വേളയിൽ പശ്ചിമ ബംഗാളിലെ ജനങ്ങളെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി . ആത്മനിർഭർ ഭാരത് അഭിയാന്റെ കേന്ദ്രത്തിന്റെ കാഴ്ചപ്പാട് ബംഗാളിൽ നിന്ന് ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ആഘോഷ വേളയിൽ ജനങ്ങൾ സാമൂഹിക അകലം പാലിക്കണമെന്നും മാസക് ധരിക്കണമെന്നും പ്രധാനമന്ത്രി ഓർമിപ്പിച്ചു. മോദി ബംഗാളിയിൽ തന്റെ പൂജാ ആശംസകൾ…

Read More

കൊവിഡ് ബാധിതരുടെ എണ്ണം 77 ലക്ഷം കടന്നു; 24 മണിക്കൂറിനിടെ 55,838 പുതിയ കേസുകൾ

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 77 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 55,838 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 77,06,946 ആയി ഉയർന്നു   7,15,812 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. 68,74,518 പേരാണ് ഇതിനോടകം രോഗമുക്തി നേടിയത്. രാജ്യത്തെ രോഗമുക്തി നിരക്ക് 89.20 ശതമാനമായി ഉയർന്നു 702 പേർ കൂടി 24 മണിക്കൂറിനിടെ കൊവിഡ് ബാധിതരായി മരിച്ചു. ആകെ മരണസംഖ്യ 1,16,616 ആയി ഉയർന്നു. ലോകത്ത് ഏറ്റവുമധികം കൊവിഡ്…

Read More

തമിഴ്നാട്ടിൽ കണ്ടെയ്നർ ലോറി തട്ടിയെടുത്ത് 15 കോടിയുടെ മൊബൈൽ ഫോണുകൾ കൊള്ളയടിച്ചു

തമിഴ്നാട്ടിൽ കണ്ടെയ്നർ ലോറി തട്ടിയെടുത്ത് 15 കോടിയുടെ മൊബൈൽ ഫോണുകൾ കൊള്ളയടിച്ചു.തമിഴ്‌നാട്ടിലെ കൃഷ്ണഗിരി ജില്ലയിലെ ഹൊസൂരിനടുത്ത് ദേശിയ പാതയിലാണ് സംഭവം. റെഡ്മി കമ്പനിയുടെ എട്ട് കോടി രൂപ വിലമതിക്കുന്ന മൊബൈൽ ഫേൺ ശേഖരമാണ് കൊള്ളയടിച്ചത്. തമിഴ്നാട്ടിലെ റെഡ്മിയുടെ നിർമാണ പ്ലാന്റിൽനിന്നാണു ലോറി പുറപ്പെട്ടത്. 14,500ന് അടുത്ത് ഫോണുകൾ ലോറിയിലുണ്ടായിരുന്നു. ചെന്നൈ–ബെംഗളൂരു ഹൈവേയിൽ പുലർച്ചെ രണ്ടു മണിയോടെ കവർച്ച ചെയ്യുകയായിരുന്നു എന്നാണു വിവരം. കാർ ലോറിക്കു കുറുകെ കയറ്റിയിട്ട ശേഷമായിരുന്നു ആക്രമണം. കാറിലെത്തിയ സംഘം ഡ്രൈവറെയും ക്ലീനറെയും മർദിച്ചു….

Read More