ഒരു മെക്സിക്കൻ അപാരത എന്ന ടോവിനോ തോമസ് ചിത്രത്തിന്റെ സംവിധായകനായ ടോം ഇമ്മട്ടി അവസര വാദിയാണെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പി.എ നോബൽകുമാർ. ടോം ഇമ്മട്ടിക്ക് എന്തും പറയാം, എന്തും എഴുതാം കാരണം ഇവർ മഹാരാജാസിൽ പഠിച്ചിട്ടില്ലായെന്നും, മഹാരാജാസിലെ ആ കാലഘട്ടത്തിലെ യഥാർത്ഥ രാഷ്ട്രീയം തുറന്നു കാണിക്കാൻ എന്തിനാണ് ഭയപ്പെടുന്നത് എന്നും നോബൽ കുമാർ
യഥാർത്ഥ മെക്സികൻ അപാരത എഴുതാൻ നട്ടെല്ലു വേണം sfu-യുടെ അക്രമ രാഷ്ട്രീയത്തിനെതിരെ പോരാടി വിജയിച്ച ksu-വിൻ്റെ ചരിത്രം അല്ലേ യഥാർത്ഥ ചരിത്രം യഥാർത്ഥ മെക്സിക്കൻ അപാരത തുറന്നു കാണിക്കുന്ന ചിത്രം വരുന്ന കാലം പ്രതീക്ഷിക്കുന്നു. ഒരുപാട് പേരുടെ കഷ്ടപ്പാടിൻ്റെ വേദനകൾ നിറഞ്ഞ അക്രമങ്ങളിൽ നിന്ന് പോരാടി നിന്നവരാണ് ഞങ്ങൾ എന്തെങ്കിലും വിളിച്ചു പറഞ്ഞാൽ പ്രതികരിക്കാതിരിക്കാൻ ബുദ്ധിമുട്ടാണ്” പി.എ നോബൽകുമാർ പറഞ്ഞു.
ചിത്രത്തിൽ വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ച രൂപേഷ് പീതാംബരൻ അടുത്തിടെ ഒരു അഭിമുഖത്തിൽ യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി നിർമ്മിച്ച ചിത്രത്തിന്റെ ആദ്യ തിരക്കഥയിൽ മഹാരാജാസ് കോളേജിലെ sfi ആധിപത്യം അവസാനിപ്പിച്ച ksu വിന്റെ കഥയായിരുന്നുവെന്നും, പടത്തിന്റെ വാണിജ്യ സാധ്യതകൾക്ക് വേണ്ടി തന്റെ നിർദേശത്തിന് പുറത്ത് നേരെ തിരിച്ച് ksu വിനെ നെഗറ്റിവ് ഷെയ്ഡിൽ പ്രതിഷ്ഠിക്കുകയായിരുന്നുവെന്നും പറഞ്ഞിരുന്നു.
ഇതിനെ തുടർന്ന് രൂപേഷ് പറയുന്നത് പച്ചക്കള്ളമാണെന്നും ചിത്രം ഒരു സകലപ്പിക കഥയാണെന്നും ചെഗുവേരയുടെ ജീവിതത്തിൽ നിന്ന് ഇൻസ്പയർ ആയി തയാറാക്കിയ കഥയാണ് ‘ഒരു മെക്സിക്കൻ അപാരത’യുടേതെന്നും 24news.com നോട് വെളിപ്പെടുത്തി. എന്നാൽ ടോം ഇമ്മട്ടിയുടെ വാക്കുകൾ പൂർണ്ണമായും നിഷേധിച്ച് കൊണ്ട് രംഗത്ത് വന്ന, ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്ത ജിനോ ജോൺ ഇത് തന്റെ കഥയാണെന്ന് അവകാശപ്പെട്ടതോടെ തർക്കം കൊഴുത്തു.
ടോം ഇമ്മട്ടിയുടെ പ്രസ്താവനയ്ക്കെതിരെ പ്രതികരിച്ചുകൊണ്ട് 24news.com മുമായി ബന്ധപ്പെട്ട പി.എ നോബൽകുമാർ ചിത്രം ഏതെങ്കിലും ഒരാളുടെ കഥയല്ലയെന്നും, ജിനോ ജോണിന്റെ വിജയം അദ്ദേഹത്തിന്റെ മാത്രം ക്രെഡിറ്റ് അല്ല, ksu പ്രവർത്തകർ നീണ്ട കാലം കൊണ്ട് നടത്തിയ സമര പോരാട്ടങ്ങളുടെ ഫലമാണെന്നും, ചിത്രം സാങ്കൽപ്പിക കഥയെന്നു വാദിക്കുന്ന സംവിധായകൻ ടോം ഇമ്മട്ടി അവസരവാദിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.