ഇന്ത്യയിലെ ആദ്യത്തെ സീപ്ലെയിന്‍ സര്‍വീസ് ഒക്ടോബര്‍ 31ന്; വിമാനം മാലദ്വീപില്‍ നിന്നും ഗുജറാത്തിലെത്തി
ന്യൂഡല്‍ഹി: ഇന്ത്യയിലെ ആദ്യത്തെ സീപ്ലെയിന്‍ സര്‍വീസ് ഒക്ടോബര്‍ 31 ന് സബര്‍മതി നദീതീരത്ത് നിന്നും സ്റ്റാച്യു ഓഫ് യൂണിറ്റിയിലേക്ക് പുറപ്പെടുമെന്ന് വ്യക്തമാക്കി കേന്ദ്രമന്ത്രി മന്‍സുഖ് മണ്ഡാവിയ. ഈ പദ്ധതിക്കായി മാലദ്വീപില്‍ നിന്നും ഒരു സീപ്ലെയിന്‍ സര്‍ക്കാര്‍ വാങ്ങുകയായിരുന്നു. 205 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ആദ്യ സേവനത്തിനായി മാലദ്വീപില്‍ നിന്നും വിമാനം ഗുജറാത്തിലെത്തി. മാലദ്വീപില്‍ നിന്നും ഗുജറാത്തിലേക്കുള്ള യാത്രയ്ക്കിടെ ഇന്ധനം നിറയ്ക്കാനാ വിമാനം കൊച്ചി കായലില്‍ ഇറങ്ങിയത് വാര്‍ത്തായായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് 12.45ഓടെ വില്ലിംഗ്ഡണ്‍ ദ്വീപിനിടയില്‍ വെണ്ടുരുത്തി ചാനലിലാണ് വിമാനം…
