ഇന്ത്യൻ സ്മാര്‍ട്ട്‌ഫോണ്‍ വിപണി: ഷവോമിയെ പിന്തള്ളി, ഒന്നാമനായി സാംസങ്
ന്യൂ ഡൽഹി: ഇന്ത്യൻ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിൽ ഒന്നാമനായി സാംസങ്. കൗണ്ടര്‍പോയിന്റ് റിസര്‍ചിന്റെ സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് പ്രകാരം ഒരു വര്‍ഷത്തിനിടയില്‍ 32 ശതമാനം വളര്‍ച്ച നേടിയാണ് സാംസങ്, ഷവോമിയെ പിന്തള്ളി ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. സെപ്തംബറില്‍ അവസാനിച്ച പാദത്തില്‍ 24 ശതമാനമാണ് സാംസങിന്റെ മാര്‍ക്കറ്റ് ഷെയര്‍. ഷവോമിക്കിത് 23 ശതമാനം. 2018 സെപ്തംബര്‍ പാദത്തിന് ശേഷം ആദ്യമായാണ് ഷവോമിക്ക് ഇന്ത്യന്‍ വിപണിയില്‍ ഒന്നാം സ്ഥാനം നഷ്ടമായത്. വിതരണ ശൃംഖലയില്‍ വരുത്തിയ മാറ്റങ്ങളും ഓണ്‍ലൈന്‍ ചാനലുകളിലെ ഇടപെടലും പുതിയ…