Headlines

രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 90 ലക്ഷം കടന്നു; 24 മണിക്കൂറിനിടെ 45,882 പുതിയ കേസുകൾ

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 90 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 45,882 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി കൊവിഡ് വ്യാപനത്തിൽ നേരിയ കുറവ് കണ്ടെങ്കിലും വ്യാഴാഴ്ച മുതൽ തോത് വീണ്ടുമുയരുന്നത് ആശങ്കക്ക് വഴിവെച്ചിട്ടുണ്ട് 90,04,366 പേർക്കാണ് ഇതിനോടകം കൊവിഡ് സ്ഥിരീകരിച്ചത്. 584 പേർ ഇന്നലെ മരിച്ചു. രാജ്യത്തെ കൊവിഡ് മരണം 1,32,162 ആയി ഉയർന്നു. 44,807 പേർ ഇന്നലെ രോഗമുക്തി നേടി. 84,28,410 പേരാണ് ഇതിനോടകം രോഗമുക്തരായത്. നിലവിൽ 4,43,794…

Read More

കനത്ത തിരിച്ചടി നൽകി സൈന്യം; പാക് അധീനകാശ്മീരിലെ തീവ്രവാദ സങ്കേതങ്ങൾ തകർത്തു

അതിർത്തിയിൽ നിരന്തരമായി തുടരുന്ന പാക് പ്രകോപനത്തിന് ശക്തമായ തിരിച്ചടി നൽകി ഇന്ത്യൻ സൈന്യം. പാക് അധീന കാശ്മീരിലെ തീവ്രവാദ ക്യാമ്പുകളിലേക്കായിരുന്നു ഇന്ത്യൻ സൈന്യം ആക്രമണം നടത്തിയത് ശൈത്യകാലത്തിന് മുമ്പായി തീവ്രവാദികളെ ഇന്ത്യയിലേക്ക് തള്ളിവിടാനുള്ള പാക്കിസ്ഥാന്റെ ശ്രമത്തിന് ചുട്ട മറുപടി നൽകിയെന്നാണ് സൈന്യം അറിയിച്ചത്. പാക് അധീന കാശ്മീരിലെ തീവ്രവാദ സങ്കേതങ്ങൾ പിൻ പോയിന്റ് സ്‌ട്രൈക്കിലൂടെ തകർത്തുവെന്നും സൈന്യം അറിയിച്ചു നവംബർ 13ന് നടന്ന വെടിനിർത്തൽ ലംഘനത്തിനുള്ള തിരിച്ചടിയാണ് നൽകിയതെന്നാണ് സൂചന. വടക്കൻ കാശ്മീരിലെ നിയന്ത്രണ രേഖയിൽ പാക്കിസ്ഥാൻ…

Read More

ട്രെയിൻ എൻജിന് മുകളിൽ കയറി സെൽഫി എടുക്കാൻ ശ്രമം; തിരുനെൽവേലിയിൽ പതിനാലുകാരൻ ഷോക്കേറ്റ് മരിച്ചു

ട്രെയിൻ എൻജിന് മുകളിൽ കയറി സെൽഫി എടുക്കാൻ ശ്രമിച്ച പതിനാലുകാരൻ വൈദ്യുതാഘാതമേറ്റ് മരിച്ചു. തമിഴ്‌നാട്ടിലെ തിരുനെൽവേലിയിലാണ് സംഭവം. ഒമ്പതാം ക്ലാസ് വിദ്യാർഥി ജ്ഞാനേശ്വരനാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ തിരുനെൽവേലി ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ട എൻജിന് മുകളിൽ കയറി സെൽഫി എടുക്കാൻ ശ്രമിക്കുകയായിരുന്നു. ഇതിനിടെയാണ് കൈ ഹൈവോൾട്ടേജ് പവർ ലൈനിൽ തട്ടിയത്. ഷോക്കേറ്റ് വീണ ജ്ഞാനേശ്വരൻ തത്ക്ഷണം മരിച്ചു മരിച്ച വിദ്യാർഥിയുടെ പിതാവ് റെയിൽവേ ഉദ്യോഗസ്ഥനാണ്. അച്ഛനൊപ്പമാണ് കുട്ടി സ്റ്റേഷനിലെത്തിയത്.

Read More

അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് സർക്കാരിനെ അട്ടിമറിക്കാൻ ശ്രമമെന്ന് യെച്ചൂരി; ജുഡീഷ്യറി ഇടപെടണം

കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് സംസ്ഥാന സർക്കാരിനെയും മുഖ്യമന്ത്രിയെയും ബിജെപി ലക്ഷ്യം വെക്കുകയാണെന്ന് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും അട്ടിമറിക്കാനാണ് ബോധപൂർവം ശ്രമിക്കുന്നത്. കേന്ദ്ര ഏജൻസികളെ ബിജെപി രാഷ്ട്രീയ ആയുധമാക്കുന്നു. മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ സമ്മർദം ചെലുത്തുകയും ചെയ്യുന്നു. ഇതിൽ അടിയന്തരമായി ജുഡീഷ്യറിയും മറ്റ് ഭരണഘടനാ സ്ഥാപനങ്ങളും ഇടപെടണമെന്നും യെച്ചൂരി ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ പേര് പറയാൻ ഇ ഡി ഉദ്യോഗസ്ഥർ സമ്മർദം ചെലുത്തുന്നതായി…

Read More

മന്ത്രിസഭ രൂപീകരിച്ചിട്ട് മൂന്ന് ദിവസം; ബീഹാറിൽ വിദ്യാഭ്യാസ മന്ത്രി രാജിവെച്ചു

ബീഹാറിൽ പുതുതായി തെരഞ്ഞെടുക്കപ്പെട്ട സർക്കാരിൽ നിന്ന് വിദ്യാഭ്യാസ മന്ത്രി മേവാലാൽ ചൗധരി രാജിവെച്ചു. അഴിമതി ആരോപണം ഉയർന്ന സാഹചര്യത്തിലാണ് നടപടി. മന്ത്രിസഭ രൂപീകരിച്ച് മൂന്ന് ദിവസം പിന്നിടുമ്പോഴാണ് മന്ത്രിയുടെ രാജി ചൗധരിയെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയതിനെ ചൊല്ലി പ്രതിപക്ഷ പാർട്ടികൾ രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. അഴിമതി കേസിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്തതോടെ 2017ൽ ചൗധരിയെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു.

Read More

ബംഗാളിൽ പ്ലാസ്റ്റിക് ഫാക്ടറിയിൽ സ്‌ഫോടനം; നാല് പേർ മരിച്ചു, നാല് പേർക്ക് ഗുരുതര പരുക്ക്

പശ്ചിമ ബംഗാളിലെ മാൾഡയിൽ പ്ലാസ്റ്റിക് ഫാക്ടറിയിലുണ്ടായ സ്‌ഫോടനത്തിൽ നാല് പേർ മരിച്ചു. നാല് പേർക്ക് അപകടത്തിൽ ഗുരുതരമായി പരുക്കേറ്റു. മാർഡ ജില്ലയിലെ സൂജാപൂരിലാണ് സംഭവം ഇന്ന് രാവിലെ 11 മണിയോടെയാണ് സ്‌ഫോടനമുണ്ടായത്. ഫാക്ടറി ജീവനക്കാരാണ് മരിച്ച നാല് പേരും. പോലീസും അഗ്നിരക്ഷാസേനയും സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. സ്‌ഫോടനത്തെ തുടർന്ന് തകർന്ന കെട്ടിടത്തിനുള്ളിൽ നിന്ന് ആളുകളെ പുറത്ത് എത്തിച്ചിട്ടുണ്ട്

Read More

24 മണിക്കൂറിനിടെ 45,576 പേർക്ക് കൂടി കൊവിഡ്; 585 മരണം

ദിവസങ്ങൾക്ക് ശേഷം രാജ്യത്ത് കൊവിഡ് പ്രതിദിന വർധനവ് വീണ്ടും നാൽപതിനായിരത്തിന് മുകളിലെത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ 45,576 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 89.5 ലക്ഷം കടന്നു 585 പേരാണ് വ്യാഴാഴ്ച കൊവിഡ് ബാധിച്ച് മരിച്ചത്. ആകെ കൊവിഡ് മരണം 1,31,578 ആയി ഉയർന്നു. 48,493 പേർ ഇന്നലെ രോഗമുക്തി നേടി. 83,83,602 പേരാണ് ഇതിനോടകം രോഗമുക്തി നേടിയത്. രാജ്യത്തെ രോഗമുക്തി നിരക്ക് 93.58 ശതമാനമായി ഉയർന്നു ഡൽഹിയിലാണ് നിലവിൽ കൊവിഡ്…

Read More

പത്ത് കോടി രൂപ പിഴയടച്ചു; വി കെ ശശികല ജനുവരിയിൽ ജയിൽ മോചിതയായേക്കും

തമിഴ്‌നാട്ടിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ വി കെ ശശികല ജയിൽ മോചിതയാകാൻ ഒരുങ്ങുന്നു.സുപ്രീം കോടതി വിധിച്ച പത്ത് കോടി രൂപ പിഴ അടച്ചതിനെ തുടർന്നാണ് ജയിൽ മോചനം സാധ്യമാകുന്നത്. സാങ്കേതിക നടപടിക്രമങ്ങൾ പൂർത്തിയായാൽ ജനുവരിയോടെ ജയിൽ മോചനമുണ്ടാകുമെന്ന് ശശികലയുടെ അഭിഭാഷകൻ അറിയിച്ചു ്അനധികൃത സ്വത്ത് സമ്പാദന കേസിൽ നാല് വർഷം തടവും പത്ത് കോടി രൂപ പിഴയുമാണ് ശശികലക്ക് വിധിച്ചത്. ജനുവരി 27ന് നാല് വർഷം തടവ് പൂർത്തിയാകും. ഈ സാഹചര്യത്തിലാണ് പത്ത് കോടി പത്ത് ലക്ഷം…

Read More

സിബിഐ അന്വേഷണത്തിന് സംസ്ഥാന സർക്കാരിന്റെ അനുമതി വേണമെന്ന് സുപ്രീം കോടതി ഉത്തരവ്

സംസ്ഥാനങ്ങളുടെ അധികാരപരിധിയിൽ മുൻകൂർ അനുമതിയില്ലാതെ സിബിഐക്ക് അന്വേഷണം നടത്താനാകില്ലെന്ന് സുപ്രീം കോടതി. സ്വകാര്യ വ്യക്തികൾക്കെതിരെ കേസെടുക്കാനും അന്വേഷിക്കാനും സിബിഐക്ക് തടസ്സമില്ല. എന്നാൽ സർക്കാർ ജീവനക്കാരോ സംവിധാനങ്ങളോ ഉൾപ്പെട്ട കേസാണെങ്കിൽ സംസ്ഥാന സർക്കാരുകളുടെ അനുമതി വാങ്ങണം ഉത്തർപ്രദേശിലെ ഒരു കേസിലാണ് സുപ്രീം കോടതിയുടെ നിർണായക ഉത്തരവ്. പല കേസുകളിലും സിബിഐ നേരിട്ട് കേസെടുക്കുന്ന രീതി വിവാദങ്ങൾക്ക് വഴി വെച്ചിരുന്നു. ഇതേ തുടർന്ന് കേരളം അടക്കമുള്ള മിക്ക സംസ്ഥാനങ്ങളിലും സിബിഐക്ക് സ്വമേധയാ കേസെടുക്കാനുള്ള അനുമതി റദ്ദാക്കുകയും ചെയ്തു.

Read More

കാശ്മീരിലെ പുൽവാമയിൽ ഗ്രനേഡ് ആക്രമണം; 12 പേർക്ക് പരുക്കേറ്റു

ജമ്മു കാശ്മീരിലെ പുൽവാമയിൽ ഭീകരർ നടത്തിയ ഗ്രനേഡ് ആക്രമണത്തിൽ 12 പേർക്ക് പരുക്കേറ്റു. ശ്രീനഗർ-ജമ്മു ദേശീയപാതയിലാണ് സംഭവം. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ചൗക്ക് കാക്കപൊരയിൽ സിആർപിഎഫ് വാഹനത്തിന് നേർക്കാണ് ഭീകരർ ഗ്രനേഡ് എറിഞ്ഞത്. എന്നാൽ ലക്ഷ്യം മാറി ഇത് ആൾക്കൂട്ടത്തിനിടയിൽ വീണ് പൊട്ടിത്തെറിക്കുകയായിരുന്നു. ആക്രമണം നടത്തിയവർക്കായി സൈന്യം തെരച്ചിൽ ശക്തമാക്കി. അന്വേഷണം ആരംഭിച്ചതായി ജമ്മു കാശ്മീർ പോലീസും അറിയിച്ചു

Read More