രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 90 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 45,882 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി കൊവിഡ് വ്യാപനത്തിൽ നേരിയ കുറവ് കണ്ടെങ്കിലും വ്യാഴാഴ്ച മുതൽ തോത് വീണ്ടുമുയരുന്നത് ആശങ്കക്ക് വഴിവെച്ചിട്ടുണ്ട്
90,04,366 പേർക്കാണ് ഇതിനോടകം കൊവിഡ് സ്ഥിരീകരിച്ചത്. 584 പേർ ഇന്നലെ മരിച്ചു. രാജ്യത്തെ കൊവിഡ് മരണം 1,32,162 ആയി ഉയർന്നു. 44,807 പേർ ഇന്നലെ രോഗമുക്തി നേടി. 84,28,410 പേരാണ് ഇതിനോടകം രോഗമുക്തരായത്.
നിലവിൽ 4,43,794 പേരാണ് ചികിത്സയിൽ കഴിയുന്നത്. രാജ്യത്തെ രോഗമുക്തി നിരക്ക് 93.6 ശതമാനമായി ഉയർന്നു. ഇന്നലെ മാത്രം 10.83 ലക്ഷം സാമ്പിളുകൾ പരിശോധിച്ചതായി ഐസിഎംആർ അറിയിച്ചു.