അതിർത്തിയിൽ നിരന്തരമായി തുടരുന്ന പാക് പ്രകോപനത്തിന് ശക്തമായ തിരിച്ചടി നൽകി ഇന്ത്യൻ സൈന്യം. പാക് അധീന കാശ്മീരിലെ തീവ്രവാദ ക്യാമ്പുകളിലേക്കായിരുന്നു ഇന്ത്യൻ സൈന്യം ആക്രമണം നടത്തിയത്
ശൈത്യകാലത്തിന് മുമ്പായി തീവ്രവാദികളെ ഇന്ത്യയിലേക്ക് തള്ളിവിടാനുള്ള പാക്കിസ്ഥാന്റെ ശ്രമത്തിന് ചുട്ട മറുപടി നൽകിയെന്നാണ് സൈന്യം അറിയിച്ചത്. പാക് അധീന കാശ്മീരിലെ തീവ്രവാദ സങ്കേതങ്ങൾ പിൻ പോയിന്റ് സ്‌ട്രൈക്കിലൂടെ തകർത്തുവെന്നും സൈന്യം അറിയിച്ചു
നവംബർ 13ന് നടന്ന വെടിനിർത്തൽ ലംഘനത്തിനുള്ള തിരിച്ചടിയാണ് നൽകിയതെന്നാണ് സൂചന. വടക്കൻ കാശ്മീരിലെ നിയന്ത്രണ രേഖയിൽ പാക്കിസ്ഥാൻ നടത്തിയ ഷെല്ലാക്രമണത്തിൽ അഞ്ച് സൈനികരും നാല് പ്രദേശവാസികളും കൊല്ലപ്പെട്ടിരുന്നു