Headlines

മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ അഹമ്മദ് പട്ടേൽ അന്തരിച്ചു

മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ അഹമ്മദ് പട്ടേൽ അന്തരിച്ചു. 71 വയസ്സായിരുന്നു. കൊവിഡ് ബാധിതനായി ചികിത്സയിൽ കഴിയുന്നതിനിടെയാണ് അന്ത്യം. ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് മരണം സംഭവിച്ചത്. കോൺഗ്രസ് ദേശീയ തലത്തിലെ നിർണായക സാന്നിധ്യമായിരുന്നു അഹമ്മദ് പട്ടേൽ. നെഹ്‌റു കുടുംബത്തിന്റെ വിശ്വസ്തനായാണ് അറിയപ്പെട്ടിരുന്നത്. യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായിരുന്ന പട്ടേൽ 2018ൽ പാർട്ടി ട്രഷററായും ചുമതല വഹിച്ചു ഗുജറാത്തിൽ നിന്ന് എട്ട് തവണ അദ്ദേഹം പാർലമെന്റിലേത്തി. മൂന്ന് തവണ ലോക്‌സഭാംഗമായും അഞ്ച് തവണ…

Read More

കൊവിഡ് വാക്‌സിൻ എപ്പോൾ ലഭ്യമാകുമെന്ന് പറയാനാകില്ല; വാക്‌സിനിൽ രാഷ്ട്രീയം കളിക്കരുതെന്നും പ്രധാനമന്ത്രി

കൊവിഡ് വാക്സിൻ എപ്പോൾ ലഭ്യമാകുമെന്ന് പറയാനാകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ശാസ്ത്രജ്ഞർ വാക്സിൻ വികസിപ്പിക്കാനുള്ള തീവ്രശ്രമത്തിലാണെന്ന് മുഖ്യമന്ത്രിമാരുമായുള്ള യോഗത്തിൽ പ്രധാനമന്ത്രി വ്യക്തമാക്കി   വാക്‌സിൻ പുരോഗതി ശാസ്ത്രജ്ഞർ വിലയിരുത്തുകയാണ്. കൊവിഡ് വാക്സിനിൽ രാഷ്ട്രീയം കളിക്കരുതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ചിലർ അത്തരം ശ്രമങ്ങൾ നടത്തുന്നുണ്ട്. ആശുപത്രികളെ കൂടുതൽ സജ്ജമാക്കാൻ പി എം കെയർ ഫണ്ട് വിനിയോഗിക്കുമെന്നും മോദി പറഞ്ഞു കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കേരളമടക്കം എട്ട് സംസ്ഥാനത്തെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ച യോഗം പുരോഗമിക്കുകയാണ്. ഈ യോഗത്തിലാണ് വാക്സിൻ…

Read More

24 മണിക്കൂറിനിടെ 37,975 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; 480 പേർ മരിച്ചു

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 37,975 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 91,77,841 ആയി ഉയർന്നു 480 പേർ ഇന്നലെ കൊവിഡ് ബാധിച്ച് മരിച്ചു. രാജ്യത്തെ ആകെ കൊവിഡ് മരണം 1,34,218 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 42,314 പേർ രോഗമുക്തി നേടി 4,38,667 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. ഇതിനോടകം 86,04,955 പേർ രോഗമുക്തരായി   അതേസമയം ഇന്ത്യിൽ കൊവിഡ് വാക്‌സിൻ വിതരണം ജനുവരി അവസാനമോ ഫെബ്രുവരി ആദ്യമോ…

Read More

നിവാർ രൂപം കൊണ്ടു: നാളെ ഉച്ചയോടെ തീരം തൊടും; തമിഴ്‌നാട്, പുതുച്ചേരി, ആന്ധ്ര തീരങ്ങളിൽ ജാഗ്രതാ നിർദേശം

ബംഗാൾ ഉൾക്കടലിൽ നിവാർ ചുഴലിക്കാറ്റ് രൂപം പ്രാപിച്ചതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ബുധനാഴ്ച ഉച്ചയോടെ കാറ്റ് തമിഴ്‌നാട് തീരം തൊടും. 120 കിലോമീറ്റർ വേഗതയിൽ കരയിൽ കാറ്റ് വീശിയേക്കുമെന്നാണ് മുന്നറിയിപ്പ്   നിലവിൽ ചെന്നൈ തീരത്ത് നിന്നും 450 കിലോമീറ്റർ അകലെയാണ് കാറ്റിന്റെ സ്ഥാനം. തമിഴ്‌നാട്, പുതുച്ചേരി, ആന്ധ്ര സംസ്ഥാനങ്ങളിലെ തീരപ്രദേശങ്ങളിൽ ജാഗ്രതാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തമിഴ്‌നാടിന്റെ ഏഴ് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ദേശീയ ദുരന്തനിവാരണ സേനയെ തീരമേഖലയിൽ വിന്യസിച്ചിട്ടുണ്ട്. മഹാബലിപുരത്ത് നിന്നും ആളുകളെ ഒഴിപ്പിച്ചു…

Read More

സഹായവുമായി താരങ്ങൾ എത്തിയപ്പോഴേക്കും വൈകിപ്പോയി; തമിഴ് നടൻ തവസി അന്തരിച്ചു

അർബുദ രോഗബാധിതനായി ചികിത്സയിൽ കഴിഞ്ഞിരുന്ന തമിഴ് നടൻ തവസി അന്തരിച്ചു. 60 വയസ്സായിരുന്നു. മധുരയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അടുത്തിടെ ചികിത്സക്ക് പണമില്ലാത്തതിനെ തുടർന്ന് സഹായം ചോദിക്കുന്ന തവസിയുടെ വീഡിയോ പുറത്തുവന്നിരുന്നു   ഇതോടെ തവസിക്ക് സഹായവുമായി വിജയ് സേതുപതി, ശിവകാർത്തികേയൻ തുടങ്ങിയ താരങ്ങൾ രംഗത്തുവരികയും ചെയ്തു. രോഗം മൂർച്ഛിച്ചതോടെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും തിങ്കളാഴ്ച രാത്രിയോടെ മരിച്ചു. ജൂനിയർ ആർട്ടിസ്റ്റായി സിനിമയിൽ എത്തിയ തവസി 150ഓളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

Read More

നിവാര്‍ ബുധനാഴ്ച കരതൊടുമെന്ന് മുന്നറിയിപ്പ്; വന്‍ സുരക്ഷാസന്നാഹം

ചെന്നൈ: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപെട്ട ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറുമെന്നു പ്രവചനമുണ്ടായതോടെ തമിഴ്‌നാട് ഭീതിയില്‍. നിവാര്‍ എന്നു പേരിട്ട ചുഴലിക്കാറ്റ് ബുധനാഴ്ച ചെന്നൈയ്ക്കും പുതുച്ചേരിക്കും ഇടയില്‍ കരതൊടുമെന്നാണു കാലാവസ്ഥാ മന്നറിയിപ്പ്. ചെന്നൈ ഉള്‍പെടുന്ന വടക്കന്‍ തമിഴ്‌നാട്ടില്‍ പേമാരിയുണ്ടാകുമെന്നും പ്രവചനമുണ്ടായതോടെ തീരദേശങ്ങളില്‍ നിന്ന് ജനങ്ങളെ ഒഴിപ്പിക്കാന്‍ നടപടികള്‍ തുടങ്ങി. ചെന്നൈയ്ക്കു 740 കിലോ മീറ്റര്‍ അകലെയാണു ന്യൂനമര്‍ദ്ദം ഇപ്പോഴുള്ളത്. 24 മണിക്കൂറിനുള്ളില്‍ ഇതു ചുഴലിക്കാറ്റായി മാറി ബുധനാഴ്ച കരയിലെത്തിയേക്കുമെന്നാണു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. ഉച്ചയ്ക്കു ശേഷമാകും ചുഴലിക്കാറ്റു കരതൊടുക. ചെന്നൈയ്ക്കു…

Read More

പ്രധാനമന്ത്രി നാളെ മുഖ്യമന്ത്രിമാരുമായി വീഡിയോ കോൺഫറൻസ് നടത്തും; കൊവിഡ് വ്യാപനം, വാക്‌സിൻ എന്നിവ ചർച്ചയാകും

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ മുഖ്യമന്ത്രിമാരുമായി വീഡിയോ കോൺഫറൻസ് നടത്തും. കോവിഡ് രോഗബാധ രൂക്ഷമായ ഡൽഹി, മഹാരാഷ്ട്ര, കേരളം, പശ്ചിമബംഗാൾ, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലെ സ്ഥിതിഗതികൾ പ്രധാനമന്ത്രി വിലയിരുത്തും. അതേസമയം രാജ്യത്തെ കോവിഡ് വാക്സിൻ പരീക്ഷണങ്ങളിൽ ചിലത് അന്തിമഘട്ടത്തിൽ എത്തിനിൽക്കുന്ന സാഹചര്യത്തിൽ വാക്സിൻ വിതരണം സംബന്ധിച്ച കാര്യങ്ങളും യോഗത്തിൽ ചർച്ചചെയ്യും. നീതി ആയോഗിന്റെ അടുത്തിടെ നടന്ന യോഗത്തിൽ വാക്സിനുകൾക്ക് അടിയന്തിര അംഗീകാരം നൽകൽ , വാക്സിന്റെ വില, സമ്പാദനം തുടങ്ങിയ കാര്യങ്ങൾ ചർച്ചചെയ്തിരുന്നു….

Read More

അസം മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ തരുൺ ഗോഗോയി അന്തരിച്ചു

അസം മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ തരുൺ ഗോഗോയി അന്തരിച്ചു. ഗുരുതരാവസ്ഥയിൽ കുറച്ച് നാളായി അദ്ദേഹം ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 86കാരനായ തരുൺ ഗോഗോയിക്ക് കൊവിഡ് ബാധിച്ചിരുന്നു. ഇതിൽ നിന്ന് മുക്തനായെങ്കിലും തീവ്രപരിചരണ വിഭാഗത്തിൽ തുടരുകയായിരുന്നു ആന്തരികാവയവങ്ങളുടെ പ്രവർത്തനം തടസ്സപ്പെട്ടതിനെ തുടർന്ന് വെന്റിലേറ്ററിലായിരുന്നു. 1976ൽ എഐസിസി അംഗമായാണ് ദേശീയ രംഗത്ത് തരുൺ ഗോഗോയി ശ്രദ്ധ നേടുന്നത്. രാജീവ് ഗാന്ധിയുടെ കാലത്ത് എഐസിസി ജനറൽ സെക്രട്ടറിയായി. നരസിംഹറാവു മന്ത്രിസഭയിൽ കേന്ദ്രസഹമന്ത്രിയായി. പിന്നീട് സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങി 2001ൽ അസം…

Read More

രാജ്യത്ത് തുടർച്ചയായ നാലാം ദിവസവും പെട്രോൾ, ഡീസൽ വില വർധിച്ചു

തുടർച്ചയായ നാലാമത്തെ ദിവസവും ഇന്ധനവിലയിൽ വർധനവ്. പെട്രോളിന് ഏഴ് പൈസയും ഡീസലിന് 18 പൈസയുമാണ് ഇന്നുയർന്നത്. രണ്ട് മാസത്തെ ഇടവേളക്ക് ശേഷം കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇന്ധനവില വർധിപ്പിക്കാൻ ആരംഭിച്ചത്. നാല് ദിവസം കൊണ്ട് പെട്രോളിന് 40.07 പൈസയും ഡീസലിന് 79 പൈസയും വർധിച്ചു മുംബൈയിൽ പെട്രോളിന് 88.23 രൂപയും ഡീസലിന് 77.73 രൂപയുമായി. കോഴിക്കോട് പെട്രോളിന് 81.93 രൂപയും ഡീസലിന് 75.42 രൂപയുമായി  

Read More

രാജ്യത്ത് കൊവിഡ് മരണനിരക്ക് 1.46 ശതമാനം; 1 ശതമാനമാക്കാന്‍ തീവ്രശ്രമവുമായി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് മരണനിരക്ക് 1.46 ശതമാനത്തില്‍ നിന്ന് 1 ശതമാനത്തിലേക്ക് താഴ്ത്താന്‍ ശ്രമം നടത്താനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. രാജ്യത്ത് 91,40,191 പേരില്‍ ഇതുവരെ 1,33,771 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചിട്ടുളളത്. 2020 മാര്‍ച്ച് 12നാണ് രാജ്യത്തെ ആദ്യ കൊവിഡ് മരണം റിപോര്‍ട്ട് ചെയ്തത്. അതിനുശേഷം മരണനിരക്ക് വര്‍ധിക്കുകയും പിന്നീട് ക്രമേണ താഴുകയും ചെയ്തു. അത് ഒരു ശതമാനത്തിനു താഴെയെത്തിക്കാനാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം പദ്ധതിയിടുന്നത്. സാധാരണ പനി ബാധിച്ച് രാജ്യത്ത് ഒരു ശതമാനം പേരാണ് മരിക്കാറുള്ളത്. കൊവിഡിനെയും…

Read More