ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് മരണനിരക്ക് 1.46 ശതമാനത്തില്‍ നിന്ന് 1 ശതമാനത്തിലേക്ക് താഴ്ത്താന്‍ ശ്രമം നടത്താനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. രാജ്യത്ത് 91,40,191 പേരില്‍ ഇതുവരെ 1,33,771 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചിട്ടുളളത്.
2020 മാര്‍ച്ച് 12നാണ് രാജ്യത്തെ ആദ്യ കൊവിഡ് മരണം റിപോര്‍ട്ട് ചെയ്തത്. അതിനുശേഷം മരണനിരക്ക് വര്‍ധിക്കുകയും പിന്നീട് ക്രമേണ താഴുകയും ചെയ്തു. അത് ഒരു ശതമാനത്തിനു താഴെയെത്തിക്കാനാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം പദ്ധതിയിടുന്നത്.
സാധാരണ പനി ബാധിച്ച് രാജ്യത്ത് ഒരു ശതമാനം പേരാണ് മരിക്കാറുള്ളത്. കൊവിഡിനെയും അതേ മരണനിരക്കിലെത്തിക്കാനാണ് ശ്രമം.