കാബൂൾ സ്‌ഫോടനം; ഉത്തരവാദിത്തം ഏറ്റെടുത്ത് ഇസ്ലാമിക് സ്റ്റേറ്റിന്റെ അഫ്ഗാൻ ഘടകം

കാബൂൾ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റിന്റെ അഫ്ഗാൻ ഘടകം ഏറ്റെടുത്തു. ചൈനീസ് ഭരണകൂടം സിൻജിയാങ് പ്രവിശ്യയിൽ മുസ്ലിം ന്യൂനപക്ഷമായ ഉയ്ഗൂറുകൾക്കെതിരെ നടത്തുന്ന പീഡനങ്ങൾക്കെതിരെയുള്ള പ്രതികരണമെന്ന് പ്രസ്താവനയിൽ ഇസ്ലാമിക് സ്റ്റേറ്റ് വ്യക്തമാക്കി. അഫ്ഘാനിസ്ഥാൻ തലസ്ഥാനമായ കാബൂളിൽ ചൈനീസ് റസ്റ്റോറന്റിൽ നടന്ന ഇന്നലെ നടന്ന സ്‌ഫോടനത്തിൽ ഏഴു പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.കാബൂളിലെ വാണിജ്യ മേഖലയായ ഷഹർ ഇ നൗവിലാണ് സ്‌ഫോടനമുണ്ടായത്. വിദേശികളടക്കം താമസിക്കുന്ന കാബൂളിലെ ഏറ്റവും സുരക്ഷിതമെന്ന് കരുതുന്ന മേഖലയിലാണ് സ്ഫോടനം ഉണ്ടായത്. സ്ഫോടനത്തിൽ ലക്ഷ്യമിട്ടത് ചൈനീസ് പൗരൻമാരെയെന്നും മരണസംഖ്യ വർധിക്കുമെന്നുമാണ് റിപ്പോർട്ട്.

കാബൂളിലെ ഷാർ-ഇ-നൗ എന്ന വാണിജ്യ പ്രദേശത്തെ ഒരു ഹോട്ടലിനെ ലക്ഷ്യമിട്ടാണ് സ്ഫോടനം നടന്നതെന്ന് കാബൂൾ പോലീസ് വക്താവ് ഖാലിദ് സദ്രാൻ പറഞ്ഞു. ഓഫീസ് കെട്ടിടങ്ങൾ, ഷോപ്പിംഗ് കോംപ്ലക്സുകൾ, എംബസികൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.അന്വേഷണം പുരോഗമിക്കുകയാണെന്ന് കാബൂൾ ഭരണകൂടത്തിൻ്റെ പ്രതികരണം.