‘വർഗീയത പറയുന്ന ഒരാളുടെ നിലപാടിനോടും യോജിപ്പില്ല’; സജി ചെറിയാൻ വിഷയത്തിൽ എം.വി ഗോവിന്ദൻ
സജി ചെറിയാൻ വിഷയത്തിൽ പ്രതികരിച്ച് എംവി ഗോവിന്ദൻ. വർഗീയത പറയുന്ന ഒരാളുടെ നിലപാടിനോടും സിപിഐഎമ്മിന് യോജിപ്പില്ല. വർഗീയതക്കെതിരെ രാജ്യത്ത് തന്നെ അതിശക്തമായി നിൽക്കുന്ന പാർട്ടിയാണ് സിപിഐഎം. സിപിഐഎമ്മിനെ കടന്ന ആക്രമിക്കാനുള്ള കള്ള പ്രചാരണമാണ് ഇപ്പോൾ നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.വി. ഡി സതീശന് ജമാഅത്തെ ഇസ്ലാമിയുമായി ചേരുന്നതിൽ യാതൊരു മടിയുമില്ല. സവർക്കറുടെ ഫോട്ടോയ്ക്ക് മുന്നിൽ പോയി നമസ്കരിക്കുന്ന ആളാണ് വി ഡി സതീശനെന്നും അദ്ദേഹം പറഞ്ഞു. അതേസമയം മന്ത്രി വി അബ്ദുറഹ്മാൻ ജമാഅത്തെ ഇസ്ലാമിയുമായി വേദി പങ്കിട്ടതിൽ എം…
