Headlines

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് വാദം വീണ്ടുമുന്നയിച്ച് പ്രധാനമന്ത്രി; ഗൗരവമായ ചർച്ച നടക്കണം

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന വാദം വീണ്ടുമുയർത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. എല്ലാ സമയത്തും രാജ്യത്ത് എവിടെയെങ്കിലും തെരഞ്ഞെടുപ്പ് നടക്കുക എന്നതിൽ നിന്ന് മാറി ഒരു തെരഞ്ഞെടുപ്പ് എന്ന രീതിയിലേക്ക് എത്തണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു ഇക്കാര്യത്തിൽ ഗൗരവമായ ചർച്ചകൾ നടക്കണം. നിലവിൽ രാജ്യത്ത് എല്ലാ മാസവും ഏതെങ്കിലും സ്ഥലത്ത് തെരഞ്ഞെടുപ്പ് നടക്കുന്ന രീതിയാണുള്ളത്. അതിൽ മാറ്റം അനിവാര്യമാണ്. ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകൾക്ക് ഒറ്റ വോട്ടർ പട്ടിക മതിയെന്നും പ്രിസൈഡിംഗ് ഓഫീസർമാരുടെ ദേശീയ സമ്മേളനത്തിൽ മോദി ആവശ്യപ്പെട്ടു  …

Read More

തമിഴ്‌നാട് തൂത്തുക്കൂടിയിൽ ശ്രീലങ്കൻ ബോട്ടിൽ നിന്നും കോടികളുടെ മയക്കുമരുന്നും ആയുധങ്ങളും പിടികൂടി

തമിഴ്‌നാട് തൂത്തുക്കുടി തീരത്തിന് സമീപം ആയുധങ്ങളും മയക്കുമരുന്നുകളുമായി എത്തിയ ശ്രീലങ്കൻ ബോട്ട് കോസ്റ്റ് ഗാർഡ് പിടികൂടി. 100 കിലോ ഹെറോയിൻ, 20 പെട്ടികളിലായി സൂക്ഷിച്ച സിന്തറ്റിക് മയക്കുമരുന്ന്, അഞ്ച് തോക്കുകൾ, സാറ്റലൈറ്റ് ഫോൺ എന്നിവ ബോട്ടിൽ നിന്ന് പിടിച്ചെടുത്തു.   ആറ് ശ്രീലങ്കൻ സ്വദേശികളെ കസ്റ്റഡിയിലെടുത്തു. പാക്കിസ്ഥാനിലെ കറാച്ചിയിൽ നിന്ന് ഓസ്‌ട്രേലിയയിലേക്ക് മയക്കുമരുന്നുമായി പോയ ഷെനായ ദുവ എന്ന ശ്രീലങ്കൻ ബോട്ടാണ് പിടിയിലായത്. കോസ്റ്റ് ഗാർഡിന്റെ വൈഭവ് കപ്പലാണ് ബോട്ട് തടഞ്ഞതു പരിശോധന നടത്തിയതും സംഭവത്തിൽ എൻ…

Read More

സ്ത്രീകൾക്ക് ആഗ്രഹിക്കുന്ന ആർക്കൊപ്പവും എവിടെയും താമസിക്കാം: ഡൽഹി ഹൈക്കോടതി

ഡൽഹി: പ്രായപൂര്‍ത്തിയായ ഏത് സ്ത്രീയ്ക്കും അവർ ആഗ്രഹിക്കുന്ന എവിടെ വേണമെങ്കിലും ആർക്കൊപ്പവും താമസിക്കാമെന്ന് ഡൽഹി ഹൈക്കോടതി. സെപ്റ്റംബര്‍ 12-ന് ഇരുപതുകാരിയെ കാണാതായതുമായി ബന്ധപ്പെട്ട് വീട്ടുകാര്‍ സമര്‍പ്പിച്ച ഹേബിയസ് കോര്‍പസ് പരിഗണിക്കവേയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ജസ്റ്റിസ് വിപിന്‍ സംഘ്‌വി, രജ്‌നിഷ് ഭട്‌നഗര്‍ എന്നിവരുടെ ബെഞ്ചിന്റെതാണ് നിരീക്ഷണം.   ഉത്തർപ്രദേശ് സർക്കാരിന്റെ ലൗ ജിഹാദ്‌ വാദങ്ങള്‍ ഇന്നലെ അലഹബാദ് ഹൈക്കോടത്തി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് നിർണ്ണായകമായ ഒരു പ്രസ്താവന ഡൽഹി ഹൈക്കോടതിയുടെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നത്. പ്രായപൂര്‍ത്തിയായ രണ്ട്‌ പേരുടെ…

Read More

രാജ്യത്തെ 61 ശതമാനം പ്രതിദിന കൊവിഡ് കേസുകളും 6 സംസ്ഥാനങ്ങളില്‍ നിന്ന്; മുന്നില്‍ കേരളം

ന്യൂഡല്‍ഹി: രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളുടെ 61 ശതമാനവും ആറ് സംസ്ഥാനങ്ങളില്‍ നിന്നാണ് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം. രാജ്യത്തെ 60.72 ശതമാനം പ്രതിദിന രോഗികളും കേരളം, മഹാരാഷ്ട്ര, ഡല്‍ഹി, പശ്ചിമ ബംഗാള്‍, രാജസഥാന്‍, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളില്‍ നിന്നാണെന്ന് മന്ത്രാലയത്തിന്റെ റിപോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനുളളില്‍ 44,489 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് ബാധിച്ചത്. അതില്‍ 6,491 ഉം കേരളത്തില്‍ നിന്നായിരുന്നു. മഹാരാഷ്ട്ര 6,159, ഡല്‍ഹി 5,246, പശ്ചിമ ബംഗാള്‍ 3,528, രാജസ്ഥാന്‍ 3,285, ഉത്തര്‍പ്രദേശ് 2,035…

Read More

24 മണിക്കൂറിനിടെ 44,489 കൊവിഡ് കേസുകൾ; 524 പേർ കൂടി മരിച്ചു

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 44,489 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 92,66,706 ആയി ഉയർന്നു   524 പേരാണ് ഇന്നലെ മരിച്ചത്. രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവർ 1,32,223 ആയി. കഴിഞ്ഞ ദിവസം 36,367 പേർ കൂടി രോഗമുക്തരായി. നിലവിൽ 4,52,344 പേരാണ് ചികിത്സയിൽ കഴിയുന്നത്.   ഇതിനോടകം 86,79,138 പേർ രോഗമുക്തരായി. ഇന്നലെ 10,90,238 സാമ്പിളുകൾ പരിശോധിച്ചതായി ഐസിഎംആർ അറിയിച്ചു.

Read More

24 മണിക്കൂർ ദേശീയ പണിമുടക്ക് ആരംഭിച്ചു; ഡൽഹിയിൽ കര്‍ഷക പ്രക്ഷോഭം

കേന്ദ്ര സര്‍ക്കാരിന്‍റെ തൊഴിലാളി-കര്‍ഷക വിരുദ്ധ നയങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് തൊഴിലാളി സംഘടനകൾ ആഹ്വാനം ചെയ്ത 24 മണിക്കൂർ ദേശീയ പണിമുടക്ക് ആരംഭിച്ചു. ബിഎംഎസ് ഒഴികെയുള്ള പത്ത് തൊഴിലാളി സംഘടനകളാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. കേരളത്തിലും പശ്ചിമബംഗാളിലും പണിമുടക്ക് ഹര്‍ത്താലായി മാറിയിട്ടുണ്ട്.  കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുൾപ്പടെ 25 കോടിയിലധികം തൊഴിലാളികളും ജീവനക്കാരും പണിമുടക്കിന്‍റെ ഭാഗമാകുമെന്ന് സംഘടനാ നേതാക്കൾ അറിയിച്ചു. ബാങ്കിംഗ്, ടെലികോം, ഇൻഷ്വറൻസ്, റെയിൽവെ, ഖനി തൊഴിലാളികളും പണിമുടക്കിൽ പങ്കെടുക്കുന്നുണ്ട്. റെയിൽവെയുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കാതെയായിരിക്കും റെയിൽവെ തൊഴിലാളികൾ പണിമുടക്കുക. കാര്‍ഷിക…

Read More

ഗൂഗിൾ പേയിൽ പണം അയക്കാൻ ഇനി ഫീസ് നൽകണോ; വിശദീകരണവുമായി ഗൂഗിൾ

“ഗൂഗിൾ പേയിൽ പണം അയക്കാൻ ഇനി ഫീസ് നൽകണം”, പ്രചരിക്കുന്ന വാർത്തയിൽ വിശദീകരണവുമായി കമ്പനി തന്നെ രംഗത്തെത്തിയിരിക്കുകയാണ്.   ഇന്ത്യയിലെ ഉപഭോക്താക്കൾ ഗൂഗിൾ പേ വഴിയുള്ള പണ കൈമാറ്റത്തിന് ഫീസ് നൽകേണ്ടതില്ലെന്ന് കമ്പനി വ്യക്തമാക്കി. ഇന്ത്യയിൽ സേവനങ്ങൾ സൗജന്യമായി തുടരുമെന്നും പണമിടപാടുകൾക്ക് യുഎസ് ഉപഭോക്താക്കളിൽ നിന്നാണ് ചാർജ് ഈടാക്കുകയെന്നും ഗൂഗിൾ അറിയിച്ചു.   ഡെബിറ്റ് കാർഡ് ഉപയോഗിച്ച് പണം കൈമാറുമ്പോൾ 1.5 ശതമാനം ഫീസ് ഈടാക്കുമെന്ന് കമ്പനി നേരത്തെ അറിയിച്ചിരുന്നു. എന്നാൽ ഈ ചാർജുകൾ അമേരിക്കയിൽ മാത്രം…

Read More

നിവാർ ചുഴലിക്കാറ്റ്; അർദ്ധരാത്രിയോടെ തീരം തൊടും: ചെന്നൈ വിമാനത്താവളം അടച്ചുപൂട്ടി

ചെന്നൈ: തമിഴ്നാട് തീരത്തേക്ക് അതിവേഗം നീങ്ങുന്ന ‘നിവാർ’ ചുഴലിക്കാറ്റ് ബുധനാഴ്ച അർദ്ധരാത്രിയോടെയോ വ്യാഴാഴ്ച പുലർച്ചെയോടെയോ തീരത്ത് ആഞ്ഞടിക്കാൻ സാധ്യതയെന്ന് റിപ്പോർട്ട് ലഭിച്ചിരിക്കുന്നു. ഓഖി ആഞ്ഞടിച്ച 2017-ലേത് സമാനമായ കാലാവസ്ഥാസാഹചര്യങ്ങളാണ് തമിഴ്നാട് തീരത്ത് കാണപ്പെടുന്നതെന്ന് കാലാവസ്ഥാ നിരീക്ഷകർ പറഞ്ഞു. തമിഴ്നാടിന്‍റെ തീരപ്രദേശങ്ങളിൽ നിന്ന് മുപ്പതിനായിരത്തോളം പേരെയും പുതുച്ചേരിയിൽ നിന്ന് ഏഴായിരം പേരെയും ഒഴിപ്പിച്ചിരിക്കുകയാണ്. മഴയും കാറ്റും ശക്തമായതോടെ ചെന്നൈ വിമാനത്താവളം അടച്ചുപൂട്ടി.   അതിതീവ്രചുഴലിക്കാറ്റായി മാറിയ നിവാർ തീരത്ത് കനത്ത നാശം വിതയ്ക്കാനാണ് സാധ്യതയെന്ന് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. ദുരന്തസാധ്യത…

Read More

ദേശീയ പണിമുടക്ക്; എംജി സര്‍വകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു

കോട്ടയം: എംജി സര്‍വകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് പ്രഖ്യാപിക്കും. കേന്ദ്രസര്‍ക്കാരിന്റേത് ജനവിരുദ്ധ നയങ്ങളാണ് എന്ന് ആരോപിച്ച് ഇന്ന് രാത്രി 12 മണി മുതല്‍ 24 മണിക്കൂര്‍ ദേശീയ പണിമുടക്കിന് കേന്ദ്ര ട്രേഡ് യൂണിയനുകള്‍ ആഹ്വാനം ചെയ്തിരിക്കുകയാണ്. ഈ പശ്ചാത്തലത്തിലാണ് എംജി സര്‍വകലാശാല നാളെ നടത്താനിരുന്ന പരീക്ഷകള്‍ എല്ലാം മാറ്റിവെച്ചത്.

Read More

രാജ്യത്ത് കൊവിഡ് ബാധിതർ 92 ലക്ഷം കടന്നു; 24 മണിക്കൂറിനിടെ 44,376 പുതിയ കേസുകൾ

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 92 ലക്ഷം പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ 44,376 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 92.22 ലക്ഷമായി 481 പേരാണ് ഇന്നലെ കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ആകെ കൊവിഡ് മരണം 1.34 ലക്ഷം കടന്നു. നിലവിൽ 4.44 ലക്ഷം പേരാണ് രാജ്യത്ത് ചികിത്സയിൽ കഴിയുന്നത്. 86.42 ലക്ഷം പേർ രോഗമുക്തി നേടി ഇന്നലെ ഡൽഹിയിലാണ് ഏറ്റവും കൂടുതൽ രോഗികൾ റിപ്പോർട്ട് ചെയ്തത്. 6224 പേർക്ക്…

Read More