രാജ്യത്ത് ആകെ 93.51 ലക്ഷം കൊവിഡ് ബാധിതര്‍; മരണം 1.36 ലക്ഷം, 24 മണിക്കൂറിനിടെ 41,322 രോഗികള്‍
ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 41,322 പേര്‍ക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 93,51,110 ആയി. ഒറ്റ ദിവസം 485 പേരാണ് മരിച്ചത്. ഇതോടെ ആകെ 1,36,200 പേരാണ് വൈറസിന് കീഴടങ്ങി ഇതുവരെ മരണപ്പെട്ടത്. നിലവില്‍ രാജ്യത്തെ വിവിധ ആശുപത്രികളിലായി 4,54,940 പേരാണ് ചികില്‍സയില്‍ കഴിയുന്നത്. 24 മണിക്കൂറിനിടെ 41,452 പേര്‍ക്കാണ് രോഗമുക്തി ലഭിച്ചത്. ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 87,59,969 ആണ്. മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, കര്‍ണാടക എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍…
