Headlines

നടിയെ ആക്രമിച്ച കേസ്: വിചാരണ കോടതി മാറ്റം ആവശ്യപ്പെട്ട് സർക്കാർ സുപ്രീം കോടതിയിലേക്ക്

നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിക്കും. സിആർപിസി 406 പ്രകാരമാണ് സർക്കാർ കോടതി മാറ്റാനുള്ള ആവശ്യം ഉന്നയിക്കുക. നേരത്തെ സർക്കാരിന്റെയും നടിയുടെയും ആവശ്യം ഹൈക്കോടതി തള്ളിയിരുന്നു. ഈ ഉത്തരവിനെതിരെയാണ് സുപ്രീം കോടതിയെ സമീപിക്കുന്നത്. ഹൈക്കോടതി ഉത്തരവ് നിയമപരമായ എല്ലാ വശങ്ങളെയും പരിശോധിച്ചല്ല എന്ന് സർക്കാർ ചൂണ്ടിക്കാട്ടും കോടതിയിൽ നടന്നിട്ടുള്ള മറ്റ് കാര്യങ്ങൾ ഹൈക്കോടതിയെ അറിയിച്ചിട്ടുള്ളതാണ്. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാണിച്ചാണ് സുപ്രീം കോടതിയിലേക്ക് സർക്കാർ പോകുന്നത്. ഹൈക്കോടതി ഡിവിഷൻ ബഞ്ചിനെ…

Read More

ഗുജറാത്തിലെ കൊവിഡ് ആശുപത്രിയിൽ തീപിടിത്തം; ഐസിയുവിലുണ്ടായിരുന്ന അഞ്ച് രോഗികൾ മരിച്ചു

രാജ്‌കോട്ട് ശിവാനന്ദ് ആശുപത്രിയിലാണ് അപകടമുണ്ടായത്. രണ്ടാംനിലയിലെ ഐസിയുവിൽ നിന്നാണ് തീപടർന്നത്. അപകടസമയത്ത് 11 പേർ ഐസിയുവിലുണ്ടായിരുന്നു. പുലർച്ചെ ഒരു മണിയോടെയാണ് അപകടം നിരവധി പേർക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഇവരെ സമീപ ആശുപത്രികളിലേക്ക് മാറ്റി. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്ന് കരുതുന്നു.

Read More

പരിശീലനത്തിനിടെ മിഗ് 29 വിമാനം അറബിക്കടലിൽ തകർന്നുവീണു; പൈലറ്റുമാരിൽ ഒരാളെ കാണാതായി

മിഗ് 29 കെ യുദ്ധവിമാനം പരിശീലന പറക്കലിനിടെ അറബിക്കടലിൽ തകർന്നുവീണു. രണ്ട് പൈലറ്റുമാരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇതിൽ ഒരാളെ രക്ഷപ്പെടുത്തി. ഒരാളെ കാണാതായി. വ്യാഴാഴ്ച വൈകുന്നേരമാണ് അപകടമുണ്ടായത്. കാണാതായ പൈലറ്റിനായി സേനയുടെ വിവിധ യൂനിറ്റുകൾ തെരച്ചിൽ നടത്തുകയാണ്. സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടതായി നാവികസേന അറിയിച്ചു. ഐഎൻഎസ് വിക്രമാദിത്യ വിമാനവാഹിനി യുദ്ധക്കപ്പലിൽ നിന്ന് പറന്നുയർന്ന വിമാനമാണ് തകർന്നത്.

Read More

കോവിഡ് വാക്‌സിൻ നിര്‍മാണം; പ്രധാനമന്ത്രി പൂനയിലെ സിറം ഇൻസ്‌റ്റിറ്റ്യൂട്ട് സന്ദര്‍ശിക്കും

കോവിഡ് വാക്‌സിൻ നിര്‍മാണം വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നവംബര്‍ 28ന് പൂനയിലെ സിറം ഇൻസ്‌റ്റിറ്റ്യൂട്ട് സന്ദര്‍ശിക്കും. പ്രധാനമന്ത്രിയുടെ സന്ദർശന വിവരം പൂനെ ഡിവിഷണൽ കമ്മീഷണർ സൗരവ് റാവുവാണ് അറിയിച്ചത്. ഇൻസ്റ്റിറ്റ്യൂട്ടിൽ എത്തുന്ന അദ്ദേഹം ഗവേഷകരുമായി സംവദിക്കും. ബ്രിട്ടീഷ് മരുന്ന് നിർമ്മാണ കമ്പനിയായ ആസ്ട്രാ സെനേകയും, ഒക്‌സ്ഫഡ് സർവ്വകലാശാലയും സംയുക്തമായാണ് കൊവിഷീൽഡ് വികസിപ്പിക്കുന്നത്. നിലവിൽ കൊവിഷീൽഡിന്റെ അന്തിമ ഘട്ട പരീക്ഷണമാണ് സെറം ഇൻസ്റ്റിറ്റ്യൂട്ടിൽ പുരോഗമിച്ചുകൊണ്ടിരിക്കുന്നത്. ഇതിനിടെയാണ് പ്രധാനമന്ത്രിയുടെ സന്ദർശനം. വാക്‌സിന്റെ പുരോഗതി വിലയിരുത്തുന്നതിനായി ഡിസംബർ നാലിന് വിദേശ പ്രതിനിധികൾ…

Read More

ഭാരത് ഗ്യാസിന്റെ എല്‍പിജി ഉപയോക്താക്കളെ മറ്റു കമ്പനിയിലേക്ക് മാറ്റിയേക്കും

ഡല്‍ഹി: ബിപിസിഎലിന്റെ സ്വകാര്യവത്കരണ നടപടികള്‍ പുരോഗമിക്കുന്നതിനാല്‍ സബ്സിഡി നിരക്കില്‍ നല്‍കുന്ന എല്‍പിജി കണക്ഷനുകള്‍ മറ്റു പൊതുമേഖല കമ്പനികളിലേയ്ക്ക് മാറ്റിയേക്കും എന്ന് റിപ്പോർട്ട്. ഇന്ത്യന്‍ ഓയില്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ എന്നിവയിലേയ്ക്കാകും ഭാരത് ഗ്യാസിന്റെ ഉപഭോക്താക്കളെ മാറ്റുക. കണക്ഷനുകള്‍ മാറ്റുന്നതിനായി പെട്രോളിയം മന്ത്രാലയം ഉടനെ മന്ത്രിസഭാ അനുമതിതേടും. മൂന്നുമുതല്‍ അഞ്ചുവര്‍ഷംകൊണ്ട് കൈമാറ്റനടപടികള്‍ പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്.

Read More

കാശ്മീരിൽ തീവ്രവാദി ആക്രമണത്തിൽ മൂന്ന് സൈനികർക്ക് വീരമൃത്യു

ജമ്മു കാശ്മീരിൽ സൈന്യത്തിന്റെ ക്വിക്ക് റിയാക്ഷൻ ടീമിന് നേരെ ഭീകരവാദികൾ നടത്തിയ ആക്രമണത്തിൽ രണ്ട് ജവാൻമാർ വീരമൃത്യു വരിച്ചു. ശ്രീനഗർ എച്ച് എം ടി മേഖലയിലാണ് സംഭവം. പട്രോളിംഗ് നടത്തുകയായിരുന്ന സേനാസംഘത്തിന് നേരെ തീവ്രവാദികൾ വെടിയുതിർക്കുകയായിരുന്നു   ഗുരുതരമായി പരുക്കേറ്റ സൈനികരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തീവ്രവാദികൾ സംഭവസ്ഥലത്ത് നിന്ന് കാറിൽ രക്ഷപ്പെടുകയും ചെയ്തു. മൂന്ന് പേരാണ് ആക്രമണ സംഘത്തിലുണ്ടായിരുന്നത്. ഇതിൽ രണ്ട് പേർ പാക്കിസ്ഥാനികളാണെന്ന് സൈന്യം പറയുന്നു   ആക്രമണത്തിന് പിന്നിൽ ഏത് സംഘടനയാണെന്ന്…

Read More

രാജ്യത്ത് ഇന്ധനവിലയിൽ വീണ്ടും വർധനവ്; ആറ് ദിവസത്തിനിടെ ഡീസലിന് 1.16 രൂപ ഉയർന്നു

ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം രാജ്യത്ത് ഇന്ധന വില വീണ്ടും വർധിച്ചു. പെട്രോൾ ലിറ്ററിന് 11 പൈസ കൂടി 81.70 രൂപയായി. ഡീസലിന് 21 പൈസ ഉയർന്ന് 71.62 രൂപയായി. ബുധനാഴ്ച രാജ്യത്ത് ഇന്ധന വില ഉയർന്നിരുന്നില്ല.   തുടർച്ചയായ അഞ്ച് ദിവസം വില ഉയർത്തിയ ശേഷമാണ് ബുധനാഴ്ചയിലെ വർധന ഒഴിവാക്കിയത്. ആറ് ദിവസത്തിനിടെ പെട്രോളിന് 64 പൈസയും ഡീസലിന് 1.16 രൂപയുമാണ് വർധിച്ചത്.

Read More

ട്രായ് നിര്‍ദ്ദേശങ്ങള്‍ പാലിച്ചില്ല; ഭാരതി എയര്‍ടെല്‍, ബിഎസ്എന്‍എല്‍, ജിയോ എന്നിവയ്ക്ക് പിഴ

ഡൽഹിഃ ടെലികോം റെഗുലേറ്ററായ ട്രായ് ടെലികോം കമ്പനികളായ ഭാരതി എയര്‍ടെല്‍ ലിമിറ്റഡ്, ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ് (ബിഎസ്എന്‍എല്‍), റിലയന്‍സ് ജിയോ ഇന്‍ഫോകോം ലിമിറ്റഡ് എന്നിവയ്ക്ക് പിഴ ചുമത്തി. ഇവരുടെ നെറ്റ്വര്‍ക്കുകളിലെ ഫിഷിംഗ് പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് ട്രായ് നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിന് ഉചിതമായ രീതിയില്‍ പ്രതികരിക്കാത്തതിനാലാണ് പിഴ ചുമത്തിയത്. ഫിന്‍ടെക് കമ്പനിയായ പേടിഎമ്മിന്റെ രക്ഷാകര്‍തൃ കമ്പനി വണ്‍ 97 കമ്മ്യൂണിക്കേഷന്‍സ് ലിമിറ്റഡുമായി ബന്ധപ്പെട്ട കേസില്‍ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ…

Read More

ആഞ്ഞടിച്ച് നിവാർ: തമിഴ്‌നാട്ടിൽ അഞ്ച് മരണം, കനത്ത നാശനഷ്ടം; പുതുച്ചേരി മുഖ്യമന്ത്രിയുടെ വീട്ടിലും വെള്ളം കയറി

തമിഴ്‌നാട്, പുതുച്ചേരി, ആന്ധ്ര തീരങ്ങളിൽ കനത്ത നാശം വിതച്ച നിവാർ ചുഴലിക്കാറ്റിന്റെ ശക്തി കുറയുന്നു. തമിഴ്‌നാട്ടിൽ അഞ്ച് പേർ ചുഴലിക്കാറ്റിൽ മരിച്ചു. കൃഷി വ്യാപകമായി നശിച്ചു. വീടുകളും കെട്ടിടങ്ങളും തകർന്നു. വൈദ്യുത ബന്ധം താറുമാറായി. പൊതുഗതാഗതം സ്തംഭിച്ചു മുന്നറിയിപ്പ് കണക്കിലെടുത്ത് ലക്ഷക്കണക്കിന് ആളുകളെ മാറ്റി പാർപ്പിച്ചത് വലിയ ദുരന്തം ഒഴിവാക്കുകയായിരുന്നു. ചുഴലികാറ്റിന്റെ തീവ്രത കുറഞ്ഞതോടെ നിർത്തിവെച്ച വിമാന ട്രെയിൻ സർവീസുകൾ പുനരാരംഭിച്ചു.   കടലൂർ, പുതുച്ചേരി തീരത്ത് 145 കിലോമീറ്റർ വേഗതയിലാണ് നിവാർ ആഞ്ഞടിച്ചത്. ആറ് മണിക്കൂറോളം…

Read More

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് വാദം വീണ്ടുമുന്നയിച്ച് പ്രധാനമന്ത്രി; ഗൗരവമായ ചർച്ച നടക്കണം

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന വാദം വീണ്ടുമുയർത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. എല്ലാ സമയത്തും രാജ്യത്ത് എവിടെയെങ്കിലും തെരഞ്ഞെടുപ്പ് നടക്കുക എന്നതിൽ നിന്ന് മാറി ഒരു തെരഞ്ഞെടുപ്പ് എന്ന രീതിയിലേക്ക് എത്തണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു ഇക്കാര്യത്തിൽ ഗൗരവമായ ചർച്ചകൾ നടക്കണം. നിലവിൽ രാജ്യത്ത് എല്ലാ മാസവും ഏതെങ്കിലും സ്ഥലത്ത് തെരഞ്ഞെടുപ്പ് നടക്കുന്ന രീതിയാണുള്ളത്. അതിൽ മാറ്റം അനിവാര്യമാണ്. ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകൾക്ക് ഒറ്റ വോട്ടർ പട്ടിക മതിയെന്നും പ്രിസൈഡിംഗ് ഓഫീസർമാരുടെ ദേശീയ സമ്മേളനത്തിൽ മോദി ആവശ്യപ്പെട്ടു  …

Read More