സെറം ഇൻസ്റ്റിറ്റ്യൂട്ട് നിർമിക്കുന്ന വാക്സിൻ; അടിയന്തര ലൈസൻസിന് അപേക്ഷിക്കും: സെറം മേധാവി
പൂനെ: സെറം ഇൻസ്റ്റിറ്റ്യൂട്ട് നിർമിക്കുന്ന വാക്സിന് അടിയന്തര ലൈസൻസ് ലഭ്യമാക്കാൻ ശ്രമം നടത്തിവരികയാണെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് മേധാവി. ഓക്‌സ്ഫഡ് വാക്‌സിൻ നിർമാണത്തിന് തയ്യാറെടുക്കുന്ന സെറം ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശനം നടത്തിയതിനു ശേഷമാണ് സെറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ ആദാർ പൂനാവാല ഇക്കാര്യം പറഞ്ഞത്. സെറം ഇൻസ്റ്റിറ്റ്യൂട്ട് ഉത്പാദിപ്പിക്കുന്ന ഓക്‌സഫഡ് വാക്‌സിന്റെ സവിശേഷതകൾ സംബന്ധിച്ച് പ്രധാനമന്ത്രിയോട് വിശദീകരിച്ചതായി പൂനാവാല പറഞ്ഞു. വാക്‌സിൻ വിതരണം സംബന്ധിച്ചും അദ്ദേഹവുമായി സംസാരിച്ചു. ഇന്ത്യയിലായിരിക്കും വാക്‌സിൻ ആദ്യം വിതരണം നടത്തുക. പിന്നീടായിരിക്കും മറ്റു…