പുതിയ ഹജ്ജിനായുള്ള ഒരുക്കങ്ങൾ ആരംഭിച്ച് സൗദിയും ഇന്ത്യൻ ഹജ്ജ് മിഷനും. അപേക്ഷകൾ നൽകാനുള്ള അവസാന തിയതി ഡിസംബർ 10
മക്ക:കൊവിഡ് സാഹചര്യത്തിൽ കഴിഞ്ഞ വർഷം നടക്കാതിരുന്ന അന്താരാഷ്ട്ര ഹജ്ജിനായുള്ള നടപടികൾ സജീവമാക്കി സൗദിഅറേബ്യ.കൊവിഡ് വ്യാപന സാഹചര്യത്തിൽ സൗദിഅറേബ്യ പ്രത്യേക നിർദ്ദേശങ്ങളും പ്രോട്ടോകോളുകളും നിർദ്ദേശിച്ചിട്ടുണ്ട്.ഇതനുസരിച്ച് 18 നും 65നും ഇടയിൽ പ്രായമുള്ളവർക്കു മാത്രമാണ് 2021 ലെ ഹജ്ജിനു അനുമതിയുണ്ടാവുകയുള്ളൂ, മുൻപ് ഹജ്ജ് നിർവഹിച്ചവർക്ക് അവസരമുണ്ടാവില്ല.പാസ്പോട്ടിലെ കാലാവധി 2022 ജനുവരി വരെയെങ്കിലും ഉണ്ടായിരിക്കണം.45 വയസ് കഴിഞ്ഞ സ്ത്രീകൾക്ക് പുരുഷ രക്ഷാധികാരി ഇല്ലാതെയും ഹജ്ജിനുള്ള അപേക്ഷ സമർപിക്കാം.പുതിയ നിയമപ്രകാരം 30മുതൽ മാക്സിമം 35 ദിവസം മാത്രമേ സൗദിയിൽ തങ്ങാൻ പാടുള്ളൂ.കൊവിഡ് കേസുകളിൽ…