Headlines

കര്‍ഷകസമരം: ഇന്ന് വീണ്ടും ചര്‍ച്ച

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ച് സമരം ശക്തമാവുന്നതിനിടെ ഇന്ന് വീണ്ടും ചര്‍ച്ച. വ്യാഴാഴ്ച നടന്ന ചര്‍ച്ചയില്‍ സര്‍ക്കാര്‍ നല്‍കിയ നിര്‍ദേശങ്ങള്‍ കര്‍ഷകസംഘടനകള്‍ തള്ളുകയും ബുധാഴ്ച ഭാരത ബന്ദിന് ആഹ്വാനം ചെയ്യുകയും ചെയ്ത പശ്ചാത്തലത്തില്‍ ഇന്നത്തെ ചര്‍ച്ച ഏറെ നിര്‍ണായകമാണ്. എന്തുവിധേനയും ഭാരത് ബന്ദ് ഒഴിവാക്കാനാണു കേന്ദ്രസര്‍ക്കാര്‍ കിണഞ്ഞുശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായി നിയമത്തിലെ രണ്ടു പ്രധാന വ്യവസ്ഥകള്‍ ഭേദഗതിചെയ്യാമെന്ന് കേന്ദ്ര സര്‍ക്കാര്‍ കര്‍ഷകരെ അറിയിക്കും. താങ്ങുവില സംവിധാനം തുടരുമെന്ന ഉറപ്പിനു പുറമേ രണ്ടുവ്യവസ്ഥകളില്‍ ഭേദഗതി വരുത്താമെന്നാണ്…

Read More

ഡിസംബർ 8ന് ഭാരത് ബന്ദ്

ന്യൂഡല്‍ഹി: രാജ്യത്ത് ഭാരത് ബന്ദിന് ആഹ്വാനം. പുതിയ കാര്‍ഷിക ബില്ലിനെതിരെ രാജ്യതലസ്ഥാനത്ത് നടക്കുന്ന കര്‍ഷക പ്രക്ഷോഭങ്ങളുടെ ഭാഗമായാണ് ഭാരത ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഡിസംബര്‍ എട്ട് (ചൊവ്വാഴ്ച) ‘യാണ് കര്‍ഷക സംഘടനകള്‍ ഭാരത് ബന്ദ് പ്രഖ്യാപിച്ചത്. അന്നേദിവസം രാജ്യവ്യാപകമായി പ്രധാനമന്ത്രിയുടെ കോലം കത്തിക്കുമെന്ന് കർഷകർ അറിയിച്ചു. ഡല്‍ഹിയിലേക്കുള്ള എല്ലാ റോഡുകളും ഉപരോധിക്കുമെന്നും കര്‍ഷക സംഘടനകള്‍ അറിയിച്ചിട്ടുണ്ട്. പഞ്ചാബ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള പതിനായിരക്കണക്കിന് കര്‍ഷകരാണ് നിലവില്‍ ഡല്‍ഹിയില്‍ പ്രതിഷേധം തുടരുന്നത്. കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തില്‍ നിന്നും…

Read More

മധ്യപ്രദേശിലെ സൈക്കോ കില്ലർ ദിലീപ് ദേവാലിനെ പോലീസ് ഏറ്റുമുട്ടലിൽ വധിച്ചു

മധ്യപ്രദേശിലെ സൈക്കോ കില്ലർ ദിലീപ് ദേവാലിനെ പോലീസ് വെടിവെച്ചു കൊന്നു. വയോധികരെ ടാർഗറ്റ് ചെയ്ത് ഇവരുടെ വീട്ടിൽ കയറി മോഷണം നടത്തുകയും കൊലപ്പെടുത്തുകയും ചെയ്ത് രക്ഷപ്പെടുന്ന രീതിയായിരുന്നു ഇയാൾക്ക്. രത്‌ലമിൽ നടന്ന ഏറ്റുമുട്ടലിലാണ് ദിലീപ് ദേവാലിനെ പോലീസ് വെടിവെച്ചു കൊലപ്പെടുത്തിയത് ഏറ്റുമുട്ടലിൽ അഞ്ച് പോലീസുകാർക്കും പരുക്കേറ്റു. ഗുജറാത്ത് സ്വദേശിയായ ദിലീപ് വിവിധ സംസ്ഥാനങ്ങളിലായി ആറ് കൊലക്കേസുകളിൽ പ്രതിയാണ്. നവംബർ 25നായിരുന്നു അവസാനത്തെ കൊലപാതകം. രത്‌ലമിലെ ഒരു വീട്ടിൽ കവർച്ചക്ക് കയറിയ ഇയാൾ ദമ്പതികളെയും അവരുടെ മകളെയും വെടിവെച്ച്…

Read More

24 മണിക്കൂറിനിടെ 36,594 പേർക്ക് കൂടി കൊവിഡ്; 540 പേർ മരിച്ചു

രാജ്യത്ത് 24 മണിക്കൂറിനിടെ 36,594 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 95,71,559 ആയി ഉയർന്നു. 540 പേരാണ് ഇന്നലെ മരിച്ചത്. 1,39,188 പേരാണ് ഇതിനോടകം രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത് 90,16,289 പേർ ഇതിനോടകം രോഗമുക്തി നേടിയിട്ടുണ്ട്. നാല് ലക്ഷത്തിലധികം പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. അതിനിടെ രാജ്യത്തെ കൊവിഡ് സാഹചര്യം വിലയിരുത്തുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ചു ചേർത്ത സർവകക്ഷി യോഗം ഇന്ന് നടക്കും ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ…

Read More

കൊവിഡ് വ്യാപനം: പ്രധാനമന്ത്രി വിളിച്ച സർവകക്ഷി യോഗം ഇന്ന് ചേരും

രാജ്യത്തെ കൊവിഡ് വ്യാപനം സംബന്ധിച്ച വിലയിരുത്തലുകൾക്കായി പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ചു ചേർത്ത സർവകക്ഷി യോഗം ഇന്ന് ചേരും. കൊവിഡ് വ്യാപനമുണ്ടായതിന് ശേഷം ഇത് രണ്ടാം തവണയാണ് സർവകക്ഷി യോഗം ചേരുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, ആരോഗ്യമന്ത്രി ഹർഷവർധൻ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും. കൊവിഡ് വാക്‌സിൻ വിതരണത്തിന്റെ മുന്നൊരുക്കങ്ങളും യോഗം ചർച്ച ചെയ്യും. പത്ത് എംപിമാരിൽ കൂടുതലുള്ള പാർട്ടികളുടെ പ്രതിനിധികൾക്ക് മാത്രമാണ് യോഗത്തിലേക്ക് ക്ഷണമുള്ളത്.        

Read More

കാർഷിക നിയമങ്ങൾ പിൻവലിച്ചില്ലെങ്കിൽ രാജ്യവ്യാപക പ്രക്ഷോഭം: മുന്നറിയിപ്പുമായി മമത

കർഷക വിരുദ്ധമായ കാർഷിക നിയമങ്ങൾ പിൻവലിച്ചില്ലെങ്കിൽ രാജ്യ വ്യാപകമായ പ്രക്ഷോഭം നടക്കുമെന്ന് മുന്നറിയിപ്പുമായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ട്വിറ്ററിലൂടെയായിരുന്നു മമതയുടെ വിമർശനം. കർഷകരെ കുറിച്ച് എനിക്ക് വലിയ ആശങ്ക തോന്നുന്നുണ്ട്. അവരുടെ ജീവിതത്തെയും ജീവനോപാധിയെക്കുറിച്ചും എനിക്ക് ആശങ്കയുണ്ട്. കേന്ദ്ര സർക്കാർ കർഷക വിരുദ്ധ നിയമങ്ങൾ പിൻവലിച്ചേ മതിയാകൂ. എത്രയും പെട്ടെന്ന് ഈ നിയമങ്ങൾ പിൻവലിച്ചില്ലെങ്കിൽ ബംഗാളിൽ മാത്രമല്ല, രാജ്യ വ്യാപകമായി പ്രക്ഷോഭം സംഘടിപ്പിക്കും. എന്നായിരുന്നു മമതയുടെ വാക്കുകൾ പുതിയ നിയമം സാധാരണക്കാരായ ജനങ്ങളെ ഗുരുതരമായി…

Read More

കാർഷിക നിയമങ്ങൾ പിൻവലിച്ചില്ലെങ്കിൽ രാജ്യവ്യാപക പ്രക്ഷോഭം: മുന്നറിയിപ്പുമായി മമത

കർഷക വിരുദ്ധമായ കാർഷിക നിയമങ്ങൾ പിൻവലിച്ചില്ലെങ്കിൽ രാജ്യ വ്യാപകമായ പ്രക്ഷോഭം നടക്കുമെന്ന് മുന്നറിയിപ്പുമായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ട്വിറ്ററിലൂടെയായിരുന്നു മമതയുടെ വിമർശനം. കർഷകരെ കുറിച്ച് എനിക്ക് വലിയ ആശങ്ക തോന്നുന്നുണ്ട്. അവരുടെ ജീവിതത്തെയും ജീവനോപാധിയെക്കുറിച്ചും എനിക്ക് ആശങ്കയുണ്ട്. കേന്ദ്ര സർക്കാർ കർഷക വിരുദ്ധ നിയമങ്ങൾ പിൻവലിച്ചേ മതിയാകൂ. എത്രയും പെട്ടെന്ന് ഈ നിയമങ്ങൾ പിൻവലിച്ചില്ലെങ്കിൽ ബംഗാളിൽ മാത്രമല്ല, രാജ്യ വ്യാപകമായി പ്രക്ഷോഭം സംഘടിപ്പിക്കും. എന്നായിരുന്നു മമതയുടെ വാക്കുകൾ പുതിയ നിയമം സാധാരണക്കാരായ ജനങ്ങളെ ഗുരുതരമായി…

Read More

കർഷകരോടുള്ള വഞ്ചന സഹിക്കില്ല: പത്മവിഭൂഷൺ പുരസ്‌കാരം തിരികെ നൽകുമെന്ന് പ്രകാശ് സിംഗ് ബാദൽ

പത്മവിഭൂഷൺ പുരസ്‌കാരം തിരിച്ചു നൽകാനൊരുങ്ങി പഞ്ചാബ് മുൻ മുഖ്യമന്ത്രി പ്രകാശ് സിംഗ് ബാദൽ. കേന്ദ്രസർക്കാരിന്റെ കർഷകരോടുള്ള വഞ്ചനയിൽ പ്രതിഷേധിച്ചാണ് തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു. കാർഷിക നിയമത്തിൽ പ്രതിഷേധിച്ച് പ്രകാശ് സിംഗ് ബാദലിന്റെ ശിരോമണി അകാലിദൾ നേരത്തെ എൻഡിഎ വിട്ടിരുന്നു. പ്രതിഷേധം കൂടുതൽ കടുപ്പിക്കുന്നതിന്റെ ഭാഗമായാണ് പത്മവിഭൂഷൺ പുരസ്‌കാരം തിരികെ നൽകുന്നത്. 2015ലാണ് പ്രകാശ് സിംഗ് ബാദലിന് പത്മവിഭൂഷൺ സമ്മാനിക്കുന്നത്. രാജ്യത്തെ ഏറ്റവും ഉയർന്ന രണ്ടാമത്തെ സിവിലിയൻ ബഹുമതിയാണിത്.      

Read More

കാർഷിക നിയമങ്ങൾ പിൻവലിക്കുകയല്ലാതെ മറ്റൊരു ഉപാധിക്കും തയ്യാറല്ല; നിലപാടിലുറച്ച് കർഷകർ

കർഷക സംഘടനാ പ്രതിനിധികളുമായി കേന്ദ്രസർക്കാർ നടത്തിയ ചർച്ച സമവായമാകാതെ പിരിഞ്ഞു. താങ്ങുവില എടുത്തുകളയുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ രേഖാമൂലം ഉറപ്പ് നൽകാമെന്ന കേന്ദ്ര നിർദേശം കർഷകർ തള്ളി   ഡൽഹിയിൽ കൃഷിമന്ത്രി നരേന്ദ്രസിംഗ് തോമറുമായാണ് കർഷക സംഘടനാ പ്രതിനിധികൾ ചർച്ച നടത്തയിയത്. കാർഷിക നിയമങ്ങൾ പിൻവലിച്ച്, താങ്ങുവില ഉൾപ്പെടെയുള്ള കാര്യങ്ങളിൽ പുതിയ ഉറപ്പുകൾ നൽകുന്ന നിയമഭേദഗതി കൊണ്ടുവരിക എന്നതിൽ കുറഞ്ഞൊരു ഉപാധിക്കും തയ്യാറല്ലെന്ന് കർഷകർ വ്യക്തമാക്കി സർക്കാർ നൽകിയ ഉച്ചഭക്ഷണം ഇന്നും സമരക്കാർ നിരസരിച്ചു. ഗുരുദ്വാരകളിൽ നിന്നുള്ള ഉച്ചഭക്ഷണമാണ്…

Read More

ശശികലയുടെ മോചനം ഉടനുണ്ടാകും; ഈ മാസം അവസാനത്തോടെ പുറത്തിറങ്ങുമെന്ന് അഭിഭാഷകൻ

അനധികൃത സ്വത്ത് സമ്പാദന കുറ്റത്തിന് ജയിലിൽ കഴിയുന്ന വി കെ ശശികല ഉടൻ മോചിതയാകുമെന്ന് അഭിഭാഷകൻ. നാല് മാസത്തെ ശിക്ഷായിളവിന് ശശികല അപേക്ഷ നൽകിയിരുന്നു. ശിക്ഷായിളവ് പരിഗണിക്കുകയാണെന്നും ഈ മാസം അവസാനത്തോടെ മോചനമുണ്ടാകുമെന്നും അഭിഭാഷകൻ പറഞ്ഞു   നിലവിൽ ബംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലിലാണ് ശശികലയുള്ളത്. ശിക്ഷാകാലയിളവ് ജയിൽ അധികൃതർ പരിഗണിച്ചതായും ഉത്തരവ് ഉടൻ പുറത്തിറങ്ങുമെന്നുമാണ് അറിയുന്നത്. ഇതോടെ ശശികല തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നേ പുറത്തിറങ്ങുമെന്ന് ഏകദേശം ഉറപ്പായി   നാല് വർഷം തടവിനും പത്ത്…

Read More