അംബേദ്കറിന്റെ ആശയങ്ങൾ ജനങ്ങൾക്ക് പ്രചോദനം നൽകുന്നുവെന്ന് പ്രധാനമന്ത്രി

ഭരണഘടനാ ശിൽപി ഡോ. ബി ആർ അംബേദ്കറുടെ ചരമ വാർഷികത്തിൽ അനുസ്മരണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. അംബേദ്കറിന്റെ ആശയങ്ങൾ ദശലക്ഷക്കണക്കിന് ആളുകൾക്ക് പ്രചോദനം നൽകുന്നതാണെന്ന് മോദി പറഞ്ഞു. അംബേദ്കറിന്റെ സ്വപ്‌നങ്ങൾ പൂർത്തികരിക്കാൻ പ്രതിജ്ഞാബദ്ധമാണെന്നും പ്രധാനമന്ത്രി പറഞ്ഞു രാജ്യത്തിന് സമഗ്രമായ ഒരു ഭരണഘടന നൽകി പുരോഗതിക്കും അഭിവൃദ്ധിക്കും സമത്വത്തിനും വഴിയൊരുക്കിയ ആളാണ് അംബേദ്കറെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ട്വീറ്റ് ചെയ്തു. ബാബാ സാഹേബിന്റെ ചുവടു പിടിച്ച് മോദി സർക്കാർ ദരിദ്ര വിഭാഗങ്ങളുടെ ക്ഷേമത്തിനായി അർപ്പണ ബോധത്തോടെ പ്രവർത്തിക്കുകയാണെന്നും…

Read More

ക്ലാസ് മുറിയിലെ വിവാഹം: പെൺകുട്ടിയെ വീട്ടിൽ നിന്നും പുറത്താക്കി; പോലീസ് കേസെടുത്തു

ആന്ധ്രപ്രദേശിലെ ഗോദാവരി ജില്ലയിലെ സർക്കാർ ജൂനിയർ കോളജ് ക്ലാസ് മുറിയിൽ വെച്ച് വിദ്യാർഥികൾ വിവാഹിതരായ സംഭവത്തിൽ പോലീസ് കേസെടുത്തു. യൂനിഫോമിലുള്ള ആൺകുട്ടി യൂനിഫോമിലുള്ള പെൺകുട്ടിയെ താലി അണിയിക്കുന്നതും സിന്ദൂരം തൊടീക്കുന്നതിന്റെയും വീഡിയോ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് പോലീസ് കേസെടുത്തത് ഹയർ സെക്കൻഡറി വിദ്യാർഥികളാണ് വീഡിയോ ദൃശ്യത്തിലുള്ളത്. സംഭവം വിവാദമായതോടെ പെൺകുട്ടിയെ വീട്ടിൽ നിന്നും മാതാപിതാക്കൾ ഇറക്കി വിട്ടു. പെൺകുട്ടിയെ അഭയ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. ഇരു കുട്ടികൾക്കും കൗൺസിലിംഗ് നൽകുമെന്ന് ആന്ധ്രാപ്രദേശ് മഹിളാ കമ്മീഷൻ ചെയർപേഴ്‌സൺ വസിറെഡ്ഡി പത്മ…

Read More

മുംബൈയിൽ അപാർട്ട്‌മെന്റിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു; 16 പേർക്ക് പരുക്കേറ്റു

മുംബൈ ലാൽബാഗിൽ ഗ്യാസ് സിലിൻഡർ പൊട്ടിത്തെറിച്ച് 16 പേർക്ക് പരുക്കേറ്റു. ഇന്ന് രാവിലെ 7.20നാണ് സംഭവം. ഗണേശ് ഗല്ലി പ്രദേശത്തെ സാരാഭായി അപാർട്ട്മെന്റിലാണ് പൊട്ടിത്തെറിയുണ്ടായത്. നിരവധി പേർ തിങ്ങിത്താമസിക്കുന്ന പ്രദേശമാണ് ലാൽബാഗ്. അപകടത്തിന് പിന്നാലെ അഗ്നിരക്ഷാസേന സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചതിനാൽ തീ പടരാതിരിക്കാൻ സഹായകരമായി അപാർട്ട്മെന്റ് ബിൽഡിങ്ങിന്റെ രണ്ടാം നിലയിലാണ് സ്ഫോടനം നടന്നതെന്നാണ് പ്രഥമിക വിവരം. സ്ഫോടനം ലെവൽ വൺ നിലവാരത്തിലുള്ളതായിരുന്നുവെന്ന് അഗ്‌നശമന സേന ഓഫിസർ പറഞ്ഞു.  

Read More

മുംബൈയിൽ അപാർട്ട്‌മെന്റിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു; 16 പേർക്ക് പരുക്കേറ്റു

മുംബൈ ലാൽബാഗിൽ ഗ്യാസ് സിലിൻഡർ പൊട്ടിത്തെറിച്ച് 16 പേർക്ക് പരുക്കേറ്റു. ഇന്ന് രാവിലെ 7.20നാണ് സംഭവം. ഗണേശ് ഗല്ലി പ്രദേശത്തെ സാരാഭായി അപാർട്ട്മെന്റിലാണ് പൊട്ടിത്തെറിയുണ്ടായത്. നിരവധി പേർ തിങ്ങിത്താമസിക്കുന്ന പ്രദേശമാണ് ലാൽബാഗ്. അപകടത്തിന് പിന്നാലെ അഗ്നിരക്ഷാസേന സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചതിനാൽ തീ പടരാതിരിക്കാൻ സഹായകരമായി അപാർട്ട്മെന്റ് ബിൽഡിങ്ങിന്റെ രണ്ടാം നിലയിലാണ് സ്ഫോടനം നടന്നതെന്നാണ് പ്രഥമിക വിവരം. സ്ഫോടനം ലെവൽ വൺ നിലവാരത്തിലുള്ളതായിരുന്നുവെന്ന് അഗ്‌നശമന സേന ഓഫിസർ പറഞ്ഞു.            

Read More

ഡൽഹിയിൽ പ്രക്ഷോഭം നയിക്കുന്ന കർഷകർക്ക് കമ്പിളി പുതപ്പ് വാങ്ങാൻ ഒരു കോടി രൂപ സംഭാവന ചെയ്ത് ദിൽജിത്ത്

ഡൽഹിയിൽ കാർഷിക നിയമത്തിനെതിരായി പ്രതിഷേധിക്കുന്ന കർഷകർക്ക് കമ്പിളി പുതപ്പ് വാങ്ങാൻ ഒരു കോടി രൂപ സംഭാവന ചെയ്ത് പഞ്ചാബി നടനും ഗായകനുമായ ദിൽജിത്ത്. അതിശൈത്യത്തെയും വകവെക്കാതെയാണ് കർഷകർ ഡൽഹിയിലും പരിസര പ്രദേശത്തുമായി തമ്പടിച്ചിരിക്കുന്നത്. സമരം രണ്ടാം ആഴ്ചയിയിലേക്ക് കടന്ന സാഹചര്യത്തിലാണ് കർഷകരോടുള്ള തന്റെ അനുഭാവം ദിൽജിത്ത് ഒരിക്കൽ കൂടി പ്രകടിപ്പിച്ചത്. നേരത്തെ ഡൽഹി-ഹരിയാന അതിർത്തിയായ സിംഘുവിൽ കർഷക പ്രക്ഷോഭത്തെ അഭിസംബോധന ചെയ്യാനും ദിൽജിത്ത് എത്തിയിരുന്നു. നടി കങ്കണ റണാവത്ത് സംഘ്പരിവാർ ന്യായങ്ങളുമായി കർഷക സമരത്തെ പരിഹസിച്ചപ്പോൾ കടുത്ത…

Read More

ഇന്ത്യന്‍ ആര്‍മി ചീഫ് ജനറല്‍ സൗദി അറേബ്യയും യുഎഇയും സന്ദര്‍ശിക്കുന്നു

ന്യൂഡല്‍ഹി : ഇന്ത്യന്‍ ആര്‍മി ചീഫ് ജനറല്‍ മനോജ് മുകുന്ദ് നരവാനെ നാല് ദിവസത്തെ സന്ദര്‍ശനത്തിനായി സൗദി അറേബ്യയിലേക്കും യുഎഇലേക്കും ഇന്ന് പുറപ്പെടും. റിപ്പോര്‍ട്ടുകള്‍ പ്രകാരം ജനറല്‍ നരവാനെ ആദ്യം രണ്ട് ദിവസം റിയാദ് സന്ദര്‍ശിക്കും. അതിന് ശേഷം യുഎഇയിലേക്ക് പോകും. രണ്ട് ഏഷ്യന്‍ അറബ് രാജ്യങ്ങളിലേക്കുള്ള ഒരു ഇന്ത്യന്‍ ആര്‍മി മേധാവിയുടെ ആദ്യ സന്ദര്‍ശനമാണിത്. ഇന്ത്യന്‍ ആര്‍മി മേധാവി സൗദി അറേബ്യയിലെ സൗദി നാഷണല്‍ ഡിഫന്‍സ് കോളേജിനെ അഭിസംബോധന ചെയ്യും. ഇരു രാജ്യങ്ങളിലെയും ഉന്നത സൈനികരുമായി…

Read More

ബുറേവി ചുഴലിക്കാറ്റ്: തൂത്തുക്കുടിയില്‍ മഴയും വെള്ളക്കെട്ടും; സര്‍ക്കാര്‍ ആശുപത്രിയിലെ വെള്ളക്കെട്ടിന് ശമനം

തൂത്തുക്കുടി: ബുറേവി ചുഴലിക്കാറ്റിനെ തുടര്‍ന്ന് ശനിയാഴ്ച മഴയില്‍ തൂത്തുക്കുടിയില്‍ കനത്ത വെള്ളക്കെട്ട്. പ്രദേശത്ത് 141 മോട്ടോര്‍പമ്പുകള്‍ ഉപയോഗിച്ച് വെള്ളം വറ്റിക്കുന്നതിനുള്ള നടപടികള്‍ ത്വരിതഗതിയില്‍ നടക്കുന്നതായി കലക്ടര്‍ സെന്ദില്‍ രാജ് പറഞ്ഞു. വെള്ളം മാറ്റുന്നതിനായി 12 ടാങ്കറുകളും ഉപയോഗിക്കുന്നു. കഴിഞ്ഞ ദിവസം തൂത്തുക്കിട സര്‍ക്കാര്‍ ആശുപത്രിയും വെള്ളക്കെട്ടിലായിരുന്നു. ഇന്ന് വെളളം ഇറങ്ങിയിട്ടുണ്ട്. ഇറങ്ങാതെ ബാക്കിയായ പ്രദേശങ്ങളില്‍ നിന്നാണ് ടാങ്കറുകളും പമ്പുകളും ഉപയോഗിച്ച് വെള്ളം വര്‍ത്തുകളയുന്നത്. ബുറേവി ചുഴലിക്കാറ്റിനെ തുടര്‍ന്ന് രാമനാഥപുരം പ്രദേശം ഏകദേശം മുപ്പത് മണിക്കൂറായി ജനജീവിതം സ്തംഭിച്ചിരിക്കുകയാണ്….

Read More

24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 36,011 പേര്‍ക്ക് കൊവിഡ്

ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനുളളില്‍ രാജ്യത്തെ 36,011 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. നിലവില്‍ കൊവിഡ് ബാധിതരുടെ എണ്ണം 96 ലക്ഷം കടന്നിട്ടുണ്ട്. കൊവിഡ് രോഗികളുടെ എണ്ണം 50,000ത്തില്‍ താഴെ റിപോര്‍ട്ട് ചെയ്യുന്നത് ഇത് തുടര്‍ച്ചയായി 29ാം ദിവസമാണ്.   ആകെ കൊവിഡ് ബാധിതരുടെ എണ്ണം 96,44,222 ആയിട്ടുണ്ട്. അതില്‍ 4,03,248 പേര്‍ സജീവ രോഗികളാണ്. 91,00,792 പേര്‍ രോഗമുക്തരായി. 24 മണിക്കൂറിനുളളില്‍ 482 മരണങ്ങളാണ് റിപോര്‍ട്ട് ചെയ്തത്. ആകെ മരണം…

Read More

കര്‍ഷക സമരം 11ാം ദിവസം: അടുത്ത ചര്‍ച്ച ഡിസംബര്‍ 9ന്; ചര്‍ച്ച നീട്ടിക്കൊണ്ടുപോകുന്നതില്‍ അതൃപ്തി പ്രകടിപ്പിച്ച് കര്‍ഷകനേതൃത്വം

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ പുതുതായി പാസ്സാക്കിയ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ കര്‍ഷകരുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷക സമരം 11-ാം ദിവസത്തിലേക്ക് കടന്നു. ഡല്‍ഹി ബുരാരി സന്ത് നിരാങ്കരി സമാഗം മൈതാനത്തും ഡല്‍ഹി സംസ്ഥാന അതിര്‍ത്തികളിലുമാണ് സമരം നടക്കുന്നത്. സമരം ചെയ്യുന്ന കര്‍ഷക സംഘടനകളുടെ നേതാക്കള്‍ കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ച നടത്തിയിരുന്നെങ്കിലും അത് പരാജയപ്പെട്ടു. നേരത്തെ നടത്തിയ ചര്‍ച്ചകളും പരാജയമായിരുന്നു. കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തൊമര്‍, കേന്ദ്ര വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍,…

Read More

ഇന്ധന വില വീണ്ടും ഉയര്‍ന്നു; പെട്രോളിന് 27 പൈസയും ഡീസലിന് 31 പൈസയും കൂട്ടി

തിരുവനന്തപുരം: ഇന്ധനവില വീണ്ടും കൂട്ടി. പെട്രോളിന് 27 പൈസയും ഡീസലിന് 31 പൈസയുമാണ് വര്‍ധിപ്പിച്ചത്. രണ്ടുവര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് ഇപ്പോള്‍ ഇന്ധനവില എത്തിനില്‍ക്കുന്നത്.   തിരുവനന്തപുരം നഗരപരിധിക്ക് പുറത്ത് പെട്രോളിന് 85 രൂപയും ഡീസലിന് 79 രൂപയുമാണ് വില.സംസ്ഥാനത്ത് പലയിടത്തും പെട്രോള്‍വില 85 രൂപയിലെത്തി. കൊച്ചിയില്‍ പെട്രോളിന് 83.66 രൂപയും ഡീസല്‍ 77.74 രൂപയുമാണ് ഒരുലിറ്ററിന്റെ ഇന്നത്തെ വില. നവംബര്‍ 20ന് ശേഷം പെട്രോള്‍ ലിറ്ററിന് 2.40 രൂപയും ഡീസലിന് 3.36 രൂപയുമാണ് കൂടിയത്.

Read More