ഭാരത് ബന്ദ്: സമരത്തിന് നേതൃത്വം നൽകിയ ഇടതുനേതാക്കളെ കൂട്ടത്തോടെ അറസ്റ്റ് ചെയ്തു
കേന്ദ്രസർക്കാരിന്റെ കാർഷിക നിയമങ്ങൾക്കെതിരെ കർഷക സംഘടനകൾ ആഹ്വാനം ചെയ്ത ഭാരത് ബന്ദിനിടെ ഇടത് നേതാക്കൾ അറസ്റ്റിൽ. സമരത്തെ നയിച്ച സിപിഎം നേതാവ് കെ കെ രാഗേഷ്, കിസാൻ സഭ അഖിലേന്ത്യാ നേതാവ് പി കൃഷ്ണപ്രസാദ്, മറിയം ധാവറെ എന്നിവർ ബിലാസ്പൂരിൽ അറസ്റ്റിലായി സിപിഎം കേന്ദ്ര കമ്മിറ്റി അംഗം അരുൺ മേത്ത ഗുജറാത്തിൽ അറസ്റ്റിലായി. സിപിഎം പിബി അംഗം സുഭാഷിണി അലിയുടെ യുപിയിലെ വസതിക്ക് മുന്നിൽ വൻ പോലീസ് സന്നാഹമാണുള്ളത്. വീട്ടുതടങ്കലിലാണെന്ന് സുഭാഷിണി അലി അറിയിച്ചു. തമിഴ്‌നാട്ടിലെ…