Headlines

24 മണിക്കൂറിനിടെ 29,398 പേർക്ക് കൂടി കൊവിഡ്; 414 പേർ മരിച്ചു

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 98 ലക്ഷത്തിലേക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ 29,398 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 97,96,770 ആയി ഉയർന്നു 414 പേർ കഴിഞ്ഞ ദിവസം മരിച്ചു. രാജ്യത്തെ മൊത്തം കൊവിഡ് മരണം 1,42,186 ആയി. 37,528 പേർ രോഗമുക്തി നേടി. ഇതിനോടകം രോഗമുക്തി നേടിയത് 92,90,834 പേരാണ്. 3,63,749 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. ഇതിനോടകം 15,07,59,726 സാമ്പിളുകളാണ് രാജ്യത്ത് പരിശോധിച്ചത്. ഇന്നലെ മാത്രം 9,22,959 സാമ്പിളുകൾ…

Read More

പ്രക്ഷോഭം കടുപ്പിക്കാനൊരുങ്ങി കര്‍ഷകര്‍; ട്രെയിന്‍ തടയും, ബിജെപി ഓഫിസുകള്‍ ഘെരാവൊ ചെയ്യും

ന്യൂഡല്‍ഹി: രണ്ടാഴ്ച പിന്നിട്ടിട്ടും കേന്ദ്ര സര്‍ക്കാര്‍ കടുംപിടിത്തം തുടരുന്ന സാഹചര്യത്തില്‍ കര്‍ഷകവിരുദ്ധ നിയമങ്ങള്‍ക്കെതിരായ പ്രക്ഷോഭം റെയില്‍ തടയലുള്‍പ്പെടെയുള്ള രാജ്യവ്യാപക സമരമാക്കിമാറ്റാന്‍ ഒരുങ്ങി കര്‍ഷക സംഘടനകള്‍. രാജ്യത്തെ റെയില്‍വേ ട്രാക്കുകള്‍ നിശ്ചലമാക്കുമെന്നും അതിനുള്ള തീയതി ഉടന്‍ പ്രഖ്യാപിക്കുമെന്നും കര്‍ഷക നേതാവ് ബൂട്ടാ സിങ് സിംഘു അതിര്‍ത്തിയില്‍ പ്രഖ്യാപിച്ചു. ഡല്‍ഹി-ജയ്പ്പൂര്‍, ഡല്‍ഹി- ആഗ്ര ദേശീയ പാതകള്‍ ഉപരോധിക്കും. തിങ്കളാഴ്ച രാജ്യവ്യാപകമായി ജില്ലാ ആസ്ഥാനങ്ങളില്‍ പ്രതിഷേധ റാലികളും ബിജെപി ഓഫിസുകളിലേക്ക് മാര്‍ച്ചും തീരുമാനിച്ചിട്ടുണ്ട്. സര്‍ക്കാറുമായുള്ള ചര്‍ച്ച ഉപേക്ഷിച്ചതിന്റെ രണ്ടാം ദിവസവും ഡല്‍ഹിയിലെ…

Read More

ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് ശസ്ത്രക്രിയ അനുമതി; ഐഎംഎയുടെ പ്രതിഷേധ സമരം തുടങ്ങി

തിരുവനന്തപുരം: ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് ശസ്ത്രക്രിയക്ക് അനുമതി നല്‍കിയ തീരുമാനത്തില്‍ പ്രതിഷേധിച്ച് ഐഎംഎയുടെ നേതൃത്വത്തില്‍ ഡോക്ടര്‍മാരുടെ രാജ്യവ്യാപക പണിമുടക്ക് തുടങ്ങി. അത്യാഹിത വിഭാഗങ്ങളേയും കൊവിഡ് ചികിത്സയേയും സമരത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ) ആഹ്വാനം ചെയ്ത സമരത്തില്‍ ഡോക്ടര്‍മാരുടെ വിവിധ സംഘടനകളായ കെജിഎംസി.ടിഎ, കെജിഎംഒഎ, കെജിഎസ്ഡിഎ, കെജിഐഎംഒഎ, കെപിഎംസിടിഎ തുടങ്ങിയവയും പങ്കെടുക്കും. സമരത്തിന്റെ ഭാഗമായി മുന്‍കൂട്ടി നിശ്ചയിച്ച ശസ്ത്രക്രിയകളുള്‍പ്പെടെ നടത്തില്ല. അടിയന്തര ശസ്ത്രക്രിയകള്‍, ലേബര്‍ റൂം, ഇന്‍പേഷ്യന്റ് കെയര്‍, ഐ.സി.യു കെയര്‍ എന്നിവയിലും ഡോക്ടര്‍മാരുടെ സേവനം…

Read More

ഹൃദയാഘാതം: സൗദി അറേബ്യയില്‍ പ്രവാസി മരിച്ചു

റിയാദ്: ഹൃദയാഘാതം മൂലം തമിഴ്‌നാട് സ്വദേശി മരിച്ചു. തഞ്ചാവൂര്‍ തിരുവിടച്ചേരി സ്വദേശി മോഹന്‍ (50) ആണ് റിയാദില്‍ നിന്നും 600 കിലോമീറ്റര്‍ അകലെ വാദി ദവാസറിന് സമീപം സുലൈയിലില്‍ മരിച്ചത്. സ്വദേശിയുടെ വീട്ടില്‍ െ്രെഡവറായി ജോലി ചെയ്തു വരികയായിരുന്നു. പരേതനായ സാമിനാഥന്‍ ആണ് പിതാവ്. പദ്മാവതി മാതാവാണ്. ഭാര്യ: പരേതയായ സുമതി. മകള്‍: സൂര്യ.

Read More

പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് പ്രധാനമന്ത്രി തറക്കല്ലിട്ടു

ന്യൂഡല്‍ഹി: പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി തറക്കല്ലിട്ടു. പ്രധാനമന്ത്രിയുടെ സാന്നിധ്യത്തില്‍ നടന്ന പൂജകള്‍ക്കുശേഷമാണ് തറക്കല്ലിട്ടത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു. 64,500 ചതുരശ്രമീറ്റര്‍ വിസ്തീര്‍ണമുള്ള കെട്ടിടം 971 കോടി ചിലവിലാണ് പാര്‍ലമെന്റ് മന്ദിരം നിര്‍മിക്കുന്നത്. പദ്ധതിയെ എതിര്‍ക്കുന്ന ഹരജികളില്‍ തീര്‍പ്പാകും വരെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പാടില്ലെന്ന് സുപ്രിംകോടതി തിങ്കളാഴ്ച ഉത്തരവിട്ടിരുന്നു. എന്നാല്‍, ശിലാസ്ഥാപനച്ചടങ്ങിനും കടലാസു ജോലികള്‍ക്കും തടസ്സമില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു. പ്രധാനമന്ത്രിയെ കൂടാതെ കേന്ദ്രമന്ത്രിമാരും മറ്റ് പാര്‍ലമെന്റ്…

Read More

സമരം പുതിയ രീതിയിലാക്കി കർഷകർ; രാജ്യവ്യാപകമായി ബിജെപി ഓഫീസുകള്‍ ഉപരോധിക്കും: റിലയൻസ് ബഹിഷ്കരിക്കും

കേന്ദ്രസര്‍ക്കാരിന്റെ അഞ്ചിന ഫോര്‍മുലകള്‍ തള്ളിയതിന് പിന്നാലെ പ്രക്ഷോഭം മറ്റൊരു രീതിയിൽ ശക്തമാക്കാൻ ഡിസംബര്‍ 14 ന് രാജ്യവ്യാപകമായി ബിജെപി ഓഫീസുകള്‍ ഉപരോധിക്കുമെന്ന് കര്‍ഷകര്‍. ജില്ലാ ആസ്ഥാനങ്ങള്‍ക്ക് മുന്‍പില്‍ കുത്തിയിരുപ്പ് സമരം നടത്താനാണ് കര്‍ഷകരുടെ തീരുമാനം. ബിജെപി നേതാക്കളെയും ജനപ്രതിനിധികളെയും ഉപരോധിക്കുമെന്നും വഴി തടഞ്ഞ് കരിങ്കൊടി കാട്ടി പ്രതിഷേധിക്കുമെന്നും സമരം ചെയ്യുന്ന കര്‍ഷകര്‍ അറിയിച്ചു. റിലയന്‍സ് ജിയോ, അദാനി കമ്പനി ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കാനും ദേശീയപാതകളിലെ ടോള്‍പിരിവുകള്‍ തടയാനും കര്‍ഷകര്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. ടോള്‍ പ്ലാസകള്‍ പിടിച്ചെടുത്ത് വാഹനങ്ങളെ ടോളില്ലാതെ…

Read More

പുതിയ പാർലമെന്റ് മന്ദിരത്തിന് പ്രധാനമന്ത്രി ഇന്ന് തറക്കല്ലിടും

പുതിയ പാർലമെന്റ് മന്ദിരത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തറക്കല്ലിടും. ഭൂമി പൂജയോടെ ഉച്ചയ്ക്ക് ഒരു മണിക്ക് ചടങ്ങ് ആരംഭിക്കും. 971 കോടി രൂപ ചെലവിൽ 64,500 ചതുരശ്ര മീറ്ററിലാണ് നിർമാണം 2022 ൽ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കും. ടാറ്റ പ്രൊജക്ട് ലിമിറ്റഡിനാണ് നിർമാണ ചുമതല. നിലവിലെ പാർലമെന്റ് മന്ദിരത്തിന് സമീപത്ത് തന്നെയാണ് പുതിയ മന്ദിരവും വരുന്നത്.

Read More

14ന് രാജ്യവ്യാപകമായി ഒരുദിനം നീളുന്ന പ്രതിഷേധം

കാര്‍ഷിക നിയമങ്ങളില്‍ കേന്ദ്രം മുന്നോട്ടുവച്ച ഭേദഗതി നിര്‍ദ്ദേശം കര്‍ഷകര്‍ തള്ളി. നിയമം പിന്‍വലിക്കാതെ പിന്നോട്ടില്ലെന്ന് പ്രഖ്യാപിച്ച കര്‍ഷകര്‍ കൂടുതൽറോഡുകൾ ഉപരോധിക്കുന്നതിനും 14 ന് രാജ്യവ്യാപകമായി ദിവസം മുഴുവൻ നീളുന്ന പ്രതിഷേധത്തിനും തീരുമാനിച്ചു. വടക്കേ ഇന്ത്യയിലെ മുഴുവൻകർഷകരും അന്ന് ഡൽഹിയിലെത്തണമെന്ന് ആഹ്വാനമുണ്ട്. മറ്റിടങ്ങളിൽ ജില്ലാ കേന്ദ്രങ്ങളിലാണ് മുഴുദിവസ പരിപാടി. നേരത്തേ നിശ്ചയിച്ചതനുസരിച്ചുള്ള സമവായ ചർച്ച ഇന്നലെ നടക്കുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും കർഷകരുടെ ഉറച്ച നിലപാടിനെ തുടർന്ന് യോഗം ഉപേക്ഷിച്ചു. ചൊവ്വാഴ്ച ഭാരത് ബന്ദിനെ തുടർന്ന് ആഭ്യന്തര വകുപ്പ് മന്ത്രി അമിത്ഷാ…

Read More

കർണാടകയിൽ ഗോവധ നിരോധന നിയമം പാസാക്കി

കർണാടകയിൽ ഗോവധന നിരോധന നിയമം പാസാക്കി  സർക്കാർ. ഇന്ന് ചേർന്ന നിയമസഭാ യോഗത്തിലാണ് ബില്ലുകൾ പാസാക്കിയത്. ശബ്ദ വോട്ടോടെയാണ് ബില്ല് പാസാക്കിയത്. കാലി കശാപ്പിന് 50,000 രൂപ മുതൽ 5 ലക്ഷം രൂപ വരെ പിഴയും ഏഴു വർഷം വരെ തടവും ലഭിക്കുന്നതാണ് നിയമം. ബില്ലിനെതിരെ പ്രതിപക്ഷം പ്രതിഷേധിച്ചു. ഗവർണർ ഒപ്പുവച്ചു നിയമമാകുന്നതോടെ സംസ്ഥാനത്ത് പശു , കാള , പോത്ത് തുടങ്ങിയ കന്നുകാലികളെ എങ്ങനെ കൊല്ലുന്നതും നിയമവിരുദ്ധമാകും. കുറ്റവാളിയെന്ന് തെളിഞ്ഞാൽ അവരുടെ കാലികൾ, വസ്തുക്കൾ, സ്ഥലം,…

Read More

കാർഷികരംഗം മോദിയുടെ സുഹൃത്തുക്കൾക്ക് തീറെഴുതുന്നു; പ്രതിപക്ഷ നേതാക്കൾ രാഷ്ട്രപതിയെ കണ്ടു

കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാക്കൾ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ കണ്ട് നിവേദനം സമർപ്പിച്ചു. കാർഷിക വിരുദ്ധ നിയമങ്ങൾ പിൻവലിക്കേണ്ടെന്ന കാര്യം രാഷ്ട്രപതിയെ ധരിപ്പിച്ചതായി കൂടിക്കാഴ്ചക്ക് ശേഷം രാഹുൽ ഗാന്ധി പറഞ്ഞു ഇപ്പോൾ ഉണർന്നില്ലെങ്കിൽ പിന്നെയൊരിക്കലും ഉണരാനാകില്ലെന്നാണ് കർഷകരോട് പറയാനുള്ളത്. സർക്കാർ മായിക ലോകത്ത് കഴിയരുത്. കർഷകർ വിട്ടുവീഴ്ചക്ക് തയ്യാറല്ല. കർഷകരെ അധിക്ഷേപിക്കുന്ന നീക്കമാണ് നടന്നത്. കൊടുംതണുപ്പിലും അവർ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്നത് അതിനാലാണ്. കാർഷിക രംഗം പ്രധാനമന്ത്രിയുടെ സുഹൃത്തുക്കൾക്ക് തീറെഴുതി കൊടുക്കാനുള്ള നീക്കമാണ് നടന്നത്. നിർഭയരായ…

Read More