Headlines

ഗൂഡല്ലൂര്‍-നീലഗിരിയിലെ ചേരങ്കോടിനു സമീപം ആനപ്പള്ളത്തു കാട്ടാനയുടെ ആക്രമണത്തില്‍ അച്ഛനും മകനും കൊല്ലപ്പെട്ടു

ഗൂഡല്ലൂര്‍-നീലഗിരിയിലെ ചേരങ്കോടിനു സമീപം ആനപ്പള്ളത്തു കാട്ടാനയുടെ ആക്രമണത്തില്‍ അച്ഛനും മകനും കൊല്ലപ്പെട്ടു.ഗൂഡല്ലൂര്‍ പഞ്ചായത്ത് യൂണിയന്‍ കൗണ്‍സിലര്‍ ആനന്ദ്‌രാജ്(55),മകന്‍ പ്രശാന്ത്(20)എന്നിവരാണ് മരിച്ചത്. ഇന്ന് സന്ധ്യയോടെ വീട്ടിലേക്കു നടന്നുപോകുന്നതിനിടെയാണ് ഇരുവരെയും കാട്ടാന ചവിട്ടിയും നിലത്തടിച്ചും കൊലപ്പെടുത്തിയത്.നിലവിളികേട്ടെത്തിയെ പരിസരവാസികള്‍ ദാരുണരംഗമാണ് കണ്ടത്. ഡി.എം.കെ പ്രാദേശിക നേതാവും ടാന്‍ടി എസ്റ്റേറ്റ് തൊഴിലാളിയുമായ ആനന്ദ്‌രാജ്.സംഭവസ്ഥലത്തു രാത്രി വൈകിയും സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.ജില്ലാ കലക്ടര്‍ അടക്കം ഉന്നത ഉദ്യോഗസ്ഥര്‍ എത്തിയശേഷമേ മൃതദേഹങ്ങള്‍ നീക്കംചെയ്യാന്‍ അനുവദിക്കൂ എന്ന നിലപാടിലാണ് നാട്ടുകാര്‍.ചേരമ്പാടി പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് ആനപ്പള്ളം.കഴിഞ്ഞദിവസം ചേരങ്കോടിനു സമീപം…

Read More

തിരിച്ചറിയൽ കാർഡ് ഡിജിറ്റലാക്കി മാറ്റാനൊരുങ്ങി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

തിരിച്ചറിയൽ കാർഡ് ഡിജിറ്റലാക്കി മാറ്റാനൊരുങ്ങി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ.മൊബൈൽ ഫോണിൽ സൂക്ഷിക്കാവുന്നതും വെബ്‌സൈറ്റ്, ഇമെയിൽ എന്നിവയിലൂടെ കൈകാര്യം ചെയ്യാൻ സാധിക്കുന്നതുമായ ഫോട്ടോ പതിപ്പിച്ച ഡിജിറ്റൽ ഐഡികാർഡാണ് കമ്മീഷൻ വിഭാവനം ചെയ്യുന്നത്.   വോട്ടർ പട്ടികയിൽ പേര് വന്നാലുടൻ വോട്ടർമാർക്ക് എസ്എംഎസ് മുഖേന നിർദേശം ലഭിക്കും. ഇതോടൊപ്പം നൽകുന്ന ലിങ്കിൽ കയറിയാൽ ഡിജിറ്റൽ വോട്ടർ ഐഡി ഡൗൺലോഡ് ചെയ്യാം. ഇങ്ങനെ ലഭിക്കുന്ന ഐഡികാർഡ് വോട്ടെടുപ്പ് ഉൾപ്പെടെയുള്ള കാര്യങ്ങൾക്ക് ഉപയോഗിക്കാം. ഐഡി കാർഡുകൾ അച്ചടിച്ച് വിതരണം ചെയ്യുന്ന രീതി കാലതാമസം…

Read More

കർഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് പഞ്ചാബ് ജയിൽ ഡിഐജി രാജിവെച്ചു

കർഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് പഞ്ചാബ് ജയിൽ ഡി ഐ ജി ലഖ്മീന്ദർ സിംഗ് ജഖാർ രാജിവച്ചു. തന്റെ രാജിക്കത്ത് ആഭ്യന്തര വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് ശനിയാഴ്ച നൽകിയെന്ന് ലഖ്മീന്ദർ പറഞ്ഞു. ദിവസങ്ങളായി തെരുവിൽ സമരം നടത്തുന്ന കർഷകർക്കൊപ്പം നിൽക്കാൻ താൻ തീരുമാനിച്ചുവെന്നാണ് രാജി കത്തിൽ ലഖ്മീന്ദർ വ്യക്തമാക്കിയത്. കർഷകർക്ക് പിന്തുണ പ്രഖ്യാപിച്ച് നേരത്തെ പഞ്ചാബ് മുൻ മുഖ്യമന്ത്രി പ്രകാശ് സിങ് ബാദൽ, ശിരോമണി അകാലിദൾ (ഡെമോക്രാറ്റിക്) നേതാവ് സുഖ്‌ദേവ് സിങ്, പ്രശസ്ത പഞ്ചാബി കവി സുർജിത്…

Read More

കർഷകരെ പേടിച്ച് സൈന്യത്തെ ഇറക്കി കേന്ദ്രം; റോഡുകളിൽ കോൺക്രീറ്റ് ബീമുകളും

കർഷക സമരത്തെ അടിച്ചമർത്താൻ പോലീസിനൊപ്പം സൈന്യത്തെയും നിയോഗിച്ചു. ഡൽഹിയിലേക്ക് എത്തുന്ന കർഷകരെ തടയുന്നതിനായി സൈന്യത്തെയും നിയോഗിച്ചു. ഷാജഹാൻപൂരിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത് റോഡിൽ ഭീമൻ കോൺക്രീറ്റ് ബീമുകൾ സ്ഥാപിച്ചാണ് വഴി തടയാൻ ശ്രമം അതേസമയം പഞ്ചാബിൽ നിന്ന് സ്ത്രീകൾ ഉൾപ്പെടെ കൂടുതൽ കർഷകർ ഡൽഹി അതിർത്തിയിലേക്ക് എത്തുകയാണ്. നാളെ കർഷകരുമായി ചർച്ച നടത്താമെന്ന് കേന്ദ്രകൃഷി മന്ത്രി അറിയിച്ചിട്ടുണ്ട്. എന്നാൽ കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതിനെ കുറിച്ചാകണം ചർച്ചയെന്നാണ് കർഷക സംഘടനകൾ പറഞ്ഞിരിക്കുന്നത്. സിംഘുവിൽ നാളെ കർഷക നേതാക്കൾ നിരാഹാരമിരിക്കും….

Read More

കോവിഡ് രോഗികളിൽ ഗുരുതരമായ ഫംഗസ് ബാധ ഉണ്ടാകുന്നതായി ഡോക്ടര്‍മാര്‍

അഹമ്മദാബാദ്: കോവിഡ് രോഗികളിൽ അപൂര്‍വവും ഗുരുതരവുമായ ഫംഗസ് ബാധ ഉണ്ടാകുന്നതായി ഡോക്ടര്‍മാര്‍. മ്യുകോര്‍മികോസിസ് എന്ന അപൂര്‍വ ഫംഗസ് ബാധയാണ് ഉണ്ടാകുന്നതെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. അന്‍പതു ശതമാനം രോഗികളില്‍ മരണകാരണമായേക്കാവുന്ന ഈ ഫംഗസ് അഞ്ച് രോഗികളില്‍ കണ്ടെത്തിയതായും അഹമ്മദാബാദിലെ റെറ്റിന ആന്‍ഡ് ഒകുലാര്‍ ട്രോമാ സര്‍ജന്‍ പാര്‍ഥ് റാണ പറഞ്ഞു. അതേസമയം ഫംഗസ് കണ്ടെത്തിയതിൽ രണ്ടു പേര്‍ മരണത്തിനു കീഴടങ്ങി. രണ്ടു പേര്‍ രോഗമുക്തി നേടിയെങ്കിലും കാഴ്ചശക്തി നഷ്ടമായി. രോഗം ബാധിച്ചവരില്‍ നാലു പേര്‍ 34 നും 47…

Read More

ലോറി നിയന്ത്രണം വിട്ട് അപകടം; നാല് മരണം

ചെന്നൈ: തമിഴ്‌നാട്ടിലെ ധര്‍മ്മപുരിയില്‍ ടോപ്പൂര്‍ ഹൈവേയില്‍ കണ്ടെയ്‌നര്‍ ലോറി നിയന്ത്രണം വിട്ടതിനെതുടര്‍ന്നുണ്ടായ അപകടത്തില്‍ നാല് പേര്‍ മരിച്ചു. നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. സംഭവത്തിന് ശേഷം ലോറി ഡ്രൈവര്‍ ഓടി രക്ഷപെട്ടു. സേലം ധര്‍മ്മപുരി ദേശീയപാതയിലാണ് അപകടമുണ്ടായത്. ബൈക്ക് അപകടത്തെ തുടര്‍ന്ന് നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ക്ക് പിന്നിലേക്ക് ലോറി ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. ലോറി ഇടിച്ച് ചെറുതും വലുതുമായ 16 ഓളം വാഹനങ്ങള്‍ തകര്‍ന്നിട്ടുണ്ട്. പരിക്കേറ്റ 20 ഓളം പേരെ ആശുപത്രിയിലേക്ക് മാറ്റി. ദേശീയപാതയില്‍ വാഹനഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു.സംഭവത്തിന് ശേഷം ജില്ലാ…

Read More

കർഷക സമരം ഇന്ന് മുതൽ ശക്തമാകും; വളർത്തുമൃഗങ്ങളുമായി കർഷകർ ഡൽഹിയിലേക്ക്

കർഷക പ്രക്ഷോഭം പതിനെട്ടാം ദിവസത്തിലേക്ക് കടന്നു. ഇന്ന് കർഷകരുടെ രണ്ടാംഘട്ട ഡൽഹി ചലോ മാർച്ച് ആരംഭിക്കും. ജയ്പൂർ ദേശീയപാതയിലൂടെയും ആഗ്ര എക്‌സ്പ്രസ് വേയിലൂടെയുമാണ് കർഷകർ ഡൽഹിയിലേക്ക് എത്തുക. രാജസ്ഥാൻ, ഹരിയാന, യുപി എന്നിവിടങ്ങളിൽ നിന്നുള്ള കർഷകരാണ് രാജ്യതലസ്ഥാനത്തേക്ക് എത്തുന്നത് സിംഘു, തിക്രി, ഗാസിപൂർ അതിർത്തികൾക്ക് പുറമെ ജയ്പൂർ, ആഗ്ര പാതകളിൽ കൂടി കർഷകർ എത്തുന്നതോടെ ഡൽഹിയിലേക്കുള്ള എല്ലാ പാതകളും സ്തംഭിക്കും. ഇതോടെ ചരക്ക് നീക്കം അടക്കം അവതാളത്തിലാകും. രാജസ്ഥാനിൽ നിന്ന് ആയിരക്കണക്കിന് വളർത്തുമൃഗങ്ങളുമായാണ് കർഷകർ ഡൽഹിയിലേക്ക് എത്തുന്നത്…

Read More

കർഷക പ്രഷോഭം: നേതാക്കള്‍ നിരാഹാര സമരത്തിലേക്ക്

ന്യൂഡല്‍ഹി: കര്‍ഷക പ്രക്ഷോഭം മൂന്നാഴ്ച പിന്നിടുന്നതിനിടെ സമരരീതികള്‍ കടുപ്പിച്ച് കര്‍ഷകര്‍. ഡിസംബര്‍ 14ന് കര്‍ഷക യൂണിയന്‍ നേതാക്കള്‍ നിരാഹാര സമരം നടത്തുമെന്ന് യൂണിയന്‍ നേതാവ് കണ്‍വാല്‍പ്രീത് സിങ് പന്നു അറിയിച്ചു. കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ച നടത്താന്‍ ഞങ്ങള്‍ തയ്യാറാണ്. എന്നാല്‍ ഞങ്ങളുടെ ആവശ്യം നിയമങ്ങള്‍ പിന്‍വലിക്കണമെന്നത് തന്നെയാണ്. മറ്റ് ആവശ്യങ്ങളിലേക്ക് കടക്കുന്നത് അതിന് ശേഷം മാത്രമാവുമെന്നും കമല്‍ പ്രീത് സിങ് പന്നു പറഞ്ഞു. ഡിസംബര്‍ 13ന് രാവിലെ 11 മണിക്ക് രാജസ്ഥാനില്‍ നിന്ന് ജയ്പുര്‍-ഡല്‍ഹി ദേശീയ പാതയിലൂടെ കര്‍ഷകരുടെ…

Read More

സമരം കൂടുതൽ ശക്തമാകുന്നു; അമ്പതിനായിരത്തോളം കർഷകർ കൂടി ഡൽഹിയിലേക്ക്

കർഷക സമരം പതിനാറാം ദിവസത്തിലേക്ക് കടന്നതിന് പിന്നാലെ പ്രതിഷേധം കൂടുതൽ കടുപ്പിക്കാനൊരുങ്ങി കർഷകർ. പഞ്ചാബിലെ വിവിധ ജില്ലകളിൽ നിന്നായി അമ്പതിനായിരത്തോളം കർഷകർ ഡൽഹിയിലേക്ക് തിരിച്ചു. 1200 ട്രാക്ടറുകളിലായാണ് ഇവർ എത്തുന്നത്. ആറ് മാസത്തോളം ഉപയോഗിക്കാൻ സാധിക്കുന്ന ഭക്ഷണസാധനങ്ങൾ അടക്കം കരുതിയാണ് പ്രക്ഷോഭ വേദിയിലേക്ക് കർഷകർ എത്തുന്നത്. എന്തുവന്നാലും പിന്തിരിയില്ലെന്നും വേണമെങ്കിൽ ഞങ്ങളെ കൊല്ലുന്നതിനെ കുറിച്ച് മോദി സർക്കാർ തീരുമാനമെടുക്കട്ടെയെന്നും മസ്ദൂർ സംഘർഷ് നേതാവ് സത്‌നം സിംഗ് പ്രതികരിച്ചു ട്രയിൻ തടയൽ ഉൾപ്പെടെയുള്ള സമരമാർഗങ്ങളും കർഷകർ നടത്തുന്നുണ്ട്. നാളെ…

Read More

നഡ്ഡയുടെ വാഹനത്തിന് നേർക്കുണ്ടായ ആക്രമണം; ബംഗാൾ ചീഫ് സെക്രട്ടറിയോട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം റിപ്പോർട്ട് തേടി

ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നഡ്ഡയുടെ വാഹനവ്യൂഹത്തിന് നേരെ നടന്ന ആക്രമണത്തിനെ തുടർന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പശ്ചിമബംഗാൾ ചീഫ് സെക്രട്ടറിയെയും പോലീസ് മേധാവിയെയും വിളിച്ചുവരുത്തി. ബംഗാളിലെ ക്രമസമാധാനനില തകർന്നുവെന്ന് ഗവർണർ ജഗ്ദീപ് ധൻഖർ റിപ്പോർട്ട് നൽകിയതിന് പിന്നാലെയാണ് നടപടി. തിങ്കളാഴ്ച ഹാജരാകാനാണ് ഉദ്യോഗസ്ഥരോട് നിർദേശിച്ചിരിക്കുന്നത്. നഡ്ഡയുടെ വാഹനത്തിന് നേരെയുണ്ടായ അക്രമം സംബന്ധിച്ച് ബംഗാൾ സർക്കാരിനോട് ആഭ്യന്തര മന്ത്രി അമിത് ഷായും റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് 19, 20 തീയതികളിൽ അമിത് ഷാ ബംഗാളിലെത്തുമെന്നാണ്…

Read More