Headlines

പിങ്ക് ബോൾ ടെസ്റ്റിനൊരുങ്ങി ഇന്ത്യ; ടോസ് ലഭിച്ച കോഹ്ലി ബാറ്റിംഗ് തെരഞ്ഞെടുത്തു

ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിൽ ഇന്ത്യക്ക് ബാറ്റിംഗ്. അഡ്‌ലെയ്ഡിൽ പകലും രാത്രിയുമായാണ് മത്സരം. പിങ്ക് ബോളാണ് മത്സരത്തിൽ ഉപയോഗിക്കുക. ഇതാദ്യമായാണ് ഇന്ത്യ ഡേ നൈറ്റ് ടെസ്റ്റ് മത്സരം കളിക്കുന്നത്. മൂന്ന് പേസർമാരെയും ഒരു സ്പിന്നറെയും ഉൾപ്പെടുത്തിയാണ് ഇന്ത്യ ഇന്നിറങ്ങുന്നത്. രവീന്ദ്ര ജഡേജക്ക് ടീമിലിടം നേടാനായില്ല. മായങ്ക് അഗർവാളും പൃഥ്വി ഷായും ഇന്നിംഗ്‌സ് ഓപൺ ചെയ്യും. വൃദ്ധിമാൻ സാഹയാണ് വിക്കറ്റ് കീപ്പർ ഇന്ത്യ ടീം: മായങ്ക് അഗർവാൾ, പൃഥ്വി ഷാ, ചേതേശ്വർ പൂജാര, വിരാട് കോഹ്ലി, ഹനുമ വിഹാരി,…

Read More

പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ഥിനികളെ പീഡിപ്പിച്ചു; പ്രധാനാധ്യാപകന്‍ അറസ്റ്റില്‍

ഹൈദരാബാദ്: തെലങ്കാനയില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ ലൈംഗീകമായി പീഡിപ്പിച്ച പ്രധാനാധ്യാപകന്‍ അറസ്റ്റില്‍. ഭദ്രാദ്രി കോതഗുഡെം ജില്ലയിലെ സര്‍ക്കാര്‍ പ്രൈമറി സ്‌കൂള്‍ പ്രധാനാധ്യാപകനെയാണ് പോലിസ് അറസ്റ്റ് ചെയ്തത്. കൊവിഡ് പകര്‍ച്ചവ്യാധി മൂലം സംസ്ഥാനത്തെ സ്‌കൂളുകളില്‍ പകുതി ജീവനക്കാരെ നിലനിര്‍ത്തി പ്രവര്‍ത്തനം ആരംഭിച്ച സമയത്തായിരുന്നു ഇയാള്‍ പെണ്‍കുട്ടികളെ ലൈംഗികമായി ഉപദ്രവിച്ചത്. ഇയാക്കെതിരെ പോക്‌സോ പ്രകാരം കുറ്റം ചുമത്തി.ഏഴ് വയസിനും പതിനൊന്ന് വയസിനും ഇടയില്‍ പ്രായമുള്ള അഞ്ച് കുട്ടികളെയാണ് ഇയാള്‍ പീഡിപ്പിച്ചത്. തുടര്‍ന്ന് കുട്ടികളെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയതായി പോലീിസ് അറിയിച്ചു പീഡനത്തിനിരയായ പെണ്‍കുട്ടികളിലൊരാള്‍…

Read More

അതിർത്തിയിൽ പ്രതിഷേധിക്കുന്ന കർഷകരെ ഉടൻ നീക്കണമെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: കേന്ദ്രസർക്കാർ നടപ്പിലാക്കിയ കാർഷികനിയമത്തിനെതിരെ ഡൽഹിയിലെ അതിർത്തി പ്രദേശങ്ങളിലായി നടക്കുന്ന പ്രതിഷേധ കർഷകരെ ഉടൻ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതി കേന്ദ്രസർക്കാരിന് നോട്ടീസ് നൽകിയിരിക്കുന്നു. ചീഫ് ജസ്‌റ്റിസ് എസ്.എ ബോബ്ഡെ, ജസ്‌റ്റിസുമാരായ എ.എസ് ബൊപ്പണ്ണ, വി. രാമകൃഷ്‌ണ തുടങ്ങിയവരടങ്ങിയ ബഞ്ച് വിഷയം നാളെ പരിഗണിക്കുന്നതാണ്.  

Read More

കോളേജുകളും സ്‌കൂളുകളും തുറക്കുന്നു

പുതുച്ചേരി : കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലെ സ്‌കൂളുകള്‍ തുറക്കാന്‍ പോകുന്നു. ജനുവരി 4 മുതല്‍ പകുതി ദിവസത്തേക്കും ജനുവരി 18 മുതല്‍ മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് കൈവശമുള്ള കൃഷി മന്ത്രി ആര്‍ കമലാകണ്ണന്‍ പറഞ്ഞു. കോവിഡ് -19 എസ്ഒപി ഉള്ളതിനാല്‍ പുതുച്ചേരിയിലെ കോളേജുകള്‍ ഡിസംബര്‍ 17 മുതല്‍ അവസാന വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രം തുറന്നു കൊടുക്കുമെന്ന് മന്ത്രി പറഞ്ഞു. ഒന്ന് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള ക്ലാസുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ സംശയങ്ങള്‍ തീര്‍ക്കാന്‍ സഹായിക്കുമെന്നും…

Read More

അമിത് ഷാ ഇന്ന് ബംഗാളിൽ; ബിജെപിയുടെ പ്രചാരണ പരിപാടികൾക്ക് തുടക്കമാകും

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് പശ്ചിമബംഗാളിലെത്തും. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രചാരണ പരിപാടികൾ വിലയിരുത്തുന്നതിനായാണ് അമിത് ഷാ എത്തുന്നത്. ബംഗാൾ സർക്കാരും കേന്ദ്രവും തമ്മിൽ തുറന്ന യുദ്ധം തന്നെ പ്രഖ്യാപിച്ച സാഹചര്യത്തിൽ അമിത് ഷായുടെ സന്ദർശനം വളരെയേറെ ശ്രദ്ധേയമാണ് അമിത് ഷായുടെ പരിപാടികൾ സംബന്ധിച്ച് ഇതുവരെ തീരുമാനമായിട്ടില്ല. എങ്കിലും തൃണമൂൽ കോൺഗ്രസ് വിമതൻ സുവേന്ദു അധികാരിയുമായി അമിത് ഷാ കൂടിക്കാഴ്ച നടത്തിയേക്കും. മെദിനിപൂരിൽ വെച്ചായിരിക്കും ഇവർ വേദി പങ്കിടുക ഇൻഡോർ സ്‌റ്റേഡിയത്തിൽ വെച്ചാണ് അമിത്…

Read More

നാവിക സേന വൈസ് അഡ്മിറൽ ശ്രീകാന്ത് കൊവിഡ് ബാധിച്ച് മരിച്ചു

നാവികസേന വൈസ് അഡ്മിറൽ ശ്രീകാന്ത് കൊവിഡ് ബാധിച്ച് മരിച്ചു. ന്യൂഡൽഹിയിലെ ബേസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ഡിസംബർ 31ന് ഔദ്യോഗിക പദവിയിൽ നിന്ന് വിരമിക്കാനിരിക്കെയാണ് കൊവിഡ് ബാധിച്ചത്. നാവികസേനാ സീ ബേർഡ് പദ്ധതിയുടെ വൈസ് ഡയറക്ടറായിരുന്നു. നാഷണൽ ഡിഫൻസ് കോളജ് ന്യൂക്ലിയർ സേഫ്റ്റി ആൻഡ് കമാൻഡന്റ് ഇൻസ്‌പെക്ടർ ജനറൽ ചുമതലയും വഹിച്ചിട്ടുണ്ട്. പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് അദ്ദേഹത്തിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി.

Read More

പതിനാലുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; സഹോദരനടക്കം നാല് പേർ അറസ്റ്റിൽ

രാജസ്ഥാനിൽ പതിനാലുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ നാല് പേർ അറസ്റ്റിൽ. ഇതിലൊരാൾ പെൺകുട്ടിയുടെ സഹോദരനാണ്. ഞായറാഴ്ച പെൺകുട്ടി പ്രസവിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.   അജ്മീറിലെ ആശുപത്രിയിൽ വെച്ചായിരുന്നു കുട്ടിയുടെ പ്രസവം. വിവരം ആശുപത്രി അധികൃതർ പോലീസിൽ അറിയിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പീഡന വിവരം പുറത്തറിയുന്നത്. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ സഹോദരനെയും മറ്റ് മൂന്ന് പേരെയും പോക്‌സോ ചുമത്തി അറസ്റ്റ് ചെയ്തു. പീഡനവിവരം പെൺകുട്ടിയുടെ ബന്ധുക്കൾക്ക് അറിയാമായിരുന്നു. എന്നിട്ടും ഇവരിത് മൂടിവെക്കുകയായിരുന്നു. ഇവർക്കെതിരെയും നടപടി സ്വീകരിക്കുമെന്ന് പോലീസ്…

Read More

തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് കമൽഹാസൻ; രജനിയുമായുള്ള സഖ്യത്തിൽ ജനുവരിയിൽ തീരുമാനമാകും

അടുത്ത വർഷം നടക്കുന്ന തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ കമൽഹാസൻ സ്ഥാനാർഥിയാകും. മണ്ഡലം തീരുമാനമായില്ലെങ്കിലും ചെന്നൈയിൽ നിന്നാകും താരം ജനവിധി തേടുകയെന്നാണ് റിപ്പോർട്ടുകൾ മക്കൾ നീതി മയ്യത്തിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം മധുരയിൽ ഇന്നലെ ആരംഭിച്ചിരുന്നു. രജനികാന്തുമായുള്ള സഖ്യകാര്യത്തിൽ ജനുവരിയിൽ പ്രഖ്യാപനമുണ്ടാകുമെന്നും കമൽ അറിയിച്ചു. നഗരമേഖലകൾ കേന്ദ്രീകരിച്ചാണ് മക്കൾ നീതി മയ്യം നിലവിൽ പ്രവർത്തിക്കുന്നത്. നഗരകേന്ദ്രങ്ങളിൽ വലിയ രീതിയിൽ മുന്നേറാൻ സാധിച്ചിട്ടുണ്ടെന്ന് പാർട്ടി കരുതുന്നു. ചില സഖ്യങ്ങൾ തകരുമെന്നും പുതിയ സഖ്യങ്ങൾ ഉണ്ടാകുമെന്നും കമൽ അവകാശപ്പെട്ടു  

Read More

മക്കൾ സേവൈ കക്ഷി; രജനികാന്തിന്റെ പാർട്ടിക്ക് പേരിട്ടതായി സൂചന

രജനികാന്തിന്റെ പാർട്ടിയുടെ പേര് മക്കൾ സേവൈ കക്ഷി എന്നായിരിക്കുമെന്ന് റിപ്പോർട്ട്. ഓട്ടോറിക്ഷയാകും ഔദ്യോഗിക ചിഹ്നം. രജനികാന്തിന്റെ പേരിൽ മക്കൾ സേവൈ കക്ഷി എന്ന പാർട്ടി പേര് തെരഞ്ഞെടുപ്പ് കമ്മീഷനിൽ അപേക്ഷ സമർപ്പിക്കപ്പെട്ടിട്ടുണ്ട് അതേസമയം പാർട്ടി പേരിന്റെ കാര്യത്തിൽ രജനിയുടെ ഓഫീസിൽ നിന്ന് സ്ഥിരീകരണം വന്നിട്ടില്ല. പാർട്ടിയുടെ പേരും ചിഹ്നവും ഡിസംബർ 31ന് പ്രഖ്യാപിക്കുമെന്നാണ് താരം നേരത്തെ അറിയിച്ചത്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും രജനി വ്യക്തമാക്കിയിട്ടുണ്ട്.

Read More

കൊവിഡ് ചൂണ്ടിക്കാട്ടി പാർലമെന്റിന്റെ ശീതകാല സമ്മേളനം കേന്ദ്രം ഒഴിവാക്കി

പാർലമെന്റിന്റെ ശീതകാല സമ്മേളനം ഒഴിവാക്കിയതായി കേന്ദ്രസർക്കാർ. കൊവിഡ് സാഹചര്യം പറഞ്ഞാണ് സമ്മേളനം ഒഴിവാക്കിയത്. ശീതകാല സമ്മേളനം ഒഴിവാക്കുന്നതിനെ എല്ലാ രാഷ്ട്രീയപാർട്ടികളും പിന്തുണച്ചതായി പാർലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞു   ശീതകാല സമ്മേളനം ഒഴിവാക്കി ജനുവരിയിൽ ബജറ്റ് സമ്മേളനത്തിലേക്ക് നേരിട്ട് കടക്കും. അതേസമയം ഡൽഹിയിൽ കർഷക പ്രക്ഷോഭം ശക്തമാകുന്നത് കണക്കിലെടുത്താണ് കേന്ദ്രം ശീതകാല സമ്മേളനം ഒഴിവാക്കിയതെന്നാണ് സൂചന. കർഷക പ്രശ്‌നം ചർച്ച ചെയ്യുന്നതിനായി പാർലമെന്റ് വിളിച്ചു ചേർക്കണമെന്ന് കോൺഗ്രസ് ലോക്‌സഭാ കക്ഷി നേതാവ് ആധിർ രഞ്ജൻ ചൗധരി…

Read More