Headlines

കൊടും തണുപ്പിലും സമരവീര്യം ചോരാതെ കര്‍ഷകര്‍; പ്രക്ഷോഭം 24ാം ദിവസത്തിലേക്ക്, കര്‍ഷക സംഘടനകൾ ഇന്ന് യോഗം ചേരും

കാർഷിക പരിഷ്ക്കരണ നിയമങ്ങൾക്കെതിരെ കർഷകരുടെ സമരം 24-ആം ദിവസത്തിലേക്ക് കടന്നു. ഉത്തരേന്ത്യ കൊടും ശൈത്യത്തിലേക്ക് കടന്നെങ്കിലും ദേശീയ പാതകൾ ഉപരോധിച്ചു കൊണ്ടുള്ള പ്രതിഷേധം കർഷകർ തുടരുകയാണ്. സമരം കൂടുതൽ കടുപ്പിക്കുന്നതിനെക്കുറിച്ച് ആലോചിക്കാൻ കര്‍ഷക സംഘടനകൾ ഇന്ന് യോഗം ചേരും. സുപ്രീംകോടതിയിലെ കേസിൽ സ്വീകരിക്കേണ്ട നിലപാടിനെ കുറിച്ച് അഭിഭാഷകരുമായി കര്‍ഷക സംഘടനകളുടെ ചര്‍ച്ച തുടരുകയാണ്. അതിനിടെ, കർഷകസമരത്തിൽ പിന്തുണയുമായി ബിജെപിയുടെ മുതിർന്ന നേതാവ് രംഗത്തെത്തി. മുൻകേന്ദ്രമന്ത്രി ബിരേന്ദർ സിംഗ് ഡൽഹിയിലേക്ക് മാർച്ച് പ്രഖ്യാപിച്ചത്. കർഷകരുടെ ആവശ്യം ന്യായമെന്ന് ബീരേന്ദർ…

Read More

പോര് മുറുകുന്നു: ബംഗാൾ ചീഫ് സെക്രട്ടറിയും ഡിജിപിയും ഇന്ന് ഡൽഹിയിൽ എത്തണമെന്ന് കേന്ദ്രം

കേന്ദ്രസർക്കാർ പശ്ചിമ ബംഗാൾ സർക്കാരും തമ്മിലുള്ള പോര് കൂടുതൽ രൂക്ഷമാകുന്നു. ബംഗാൾ ചീഫ് സെക്രട്ടറിയോടും ഡിജിപിയോടും ഇന്ന് വൈകുന്നേരം അഞ്ചരയ്ക്ക് ഡൽഹിയിൽ എത്താൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദേശം നൽകി. ക്രമസമാധാന സാഹചര്യത്തെ കുറിച്ച് ചർച്ച ചെയ്യാനാണ് ഉദ്യോഗസ്ഥരെ വിളിപ്പിച്ചത്. നാളെ അമിത് ഷാ ബംഗാളിലേക്ക് പോകാനിരിക്കുന്നതിന് മുന്നോടിയായാണ് ഉദ്യോഗസ്ഥരെ ഡൽഹിയിലേക്ക് വിളിപ്പിച്ചത്. അടുത്തിടെ ബിജെപി ദേശീയ അധ്യക്ഷൻ ജെഡി നഡ്ഡയുടെ ബംഗാൾ സന്ദർശനത്തിനിടെ വാഹനവ്യൂഹം ആക്രമിക്കപ്പെട്ടതിന് പിന്നാലെയാണ് കേന്ദ്രവും സംസ്ഥാനവും തമ്മിൽ തർക്കം ഉടലെടുക്കുന്നത്. നാളെ…

Read More

രാജ്യത്ത് 9.9 ദശലക്ഷം കൊവിഡ് ബാധിതര്‍, രോഗമുക്തരുടെ എണ്ണം 9.5 ദശലക്ഷം

ന്യൂഡല്‍ഹി: 22,889 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 99,79,447 ആയി. 24 മണിക്കൂറിനുള്ളില്‍ 338 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. ഇതുവരെ രാജ്യത്ത് 1,44,789 പേരാണ് മരിച്ചത്. രാജ്യത്തെ വിവിധ ആശുപത്രികളിലായി 3,13,831 പേര്‍ ചികില്‍സ തേടുന്നുണ്ട്. വെള്ളിയാഴ്ച രാവിലെ പുറത്തുവിട്ട കണക്കുപ്രകാരം 95,20,827 പേര്‍ രോഗമുക്തരായി ആശുപത്രിവിട്ടു. വ്യാഴാഴ്ച രാവിലെയും വെള്ളിയാഴ്ച രാവിലെയും ഇടയയില്‍ 31,087 പേര്‍ ആശുപത്രിവിട്ടു. ദേശീയ രോഗമുക്തി നിരക്ക് ചെറിയ തേതില്‍ മെച്ചപ്പെട്ടിട്ടുണ്ട്. 95.31 ശതമാനം 95.40 ശതമാനമായി….

Read More

മുതിർന്ന പൗരന്മാർക്ക് 50 ശതമാനം നിരക്കിളവ് പ്രഖ്യാപിച്ച് എയർ ഇന്ത്യ

ന്യൂഡല്‍ഹി: മുതിര്‍ന്ന പൗരന്മാര്‍ക്ക് 50 ശതമാനം നിരക്കിളവ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ. ആഭ്യന്തര സര്‍വീസുകള്‍ക്കു മാത്രമാണിത് ബാധകം. 60 വയസ് പൂര്‍ത്തിയായവര്‍ക്കാണ് ഇളവ് ലഭിക്കുക. ടെര്‍മിനല്‍ ഫീസ്, എയര്‍പോര്‍ട്ട് യൂസര്‍ഫീസ് തുടങ്ങിയവ ഉള്‍പ്പെടുത്താതെയുള്ള അടിസ്ഥാന നിരക്കിലാണ് ഇളവ് ലഭിക്കുകയെന്ന് എയര്‍ ഇന്ത്യയുടെ വെബ്സൈറ്റില്‍ പറയുന്നു. എയര്‍ ഇന്ത്യയുടെ വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ പ്രകാരം ഈ ഇളവ് ലഭ്യമാകണമെങ്കില്‍ ചില മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതുണ്ട്. അപേക്ഷിക്കുന്ന ആള്‍ മുതിര്‍ന്ന ഇന്ത്യന്‍ പൗരനായിരിക്കണം. കൂടാതെ സ്ഥിരമായി ഇന്ത്യയില്‍ താമസിക്കുന്ന ആളായിരിക്കണം. യാത്ര…

Read More

ഇന്ത്യ ഒന്നാമിന്നിംഗ്‌സിൽ 244 റൺസിന് പുറത്ത്; മിച്ചൽ സ്റ്റാർക്കിന് നാല് വിക്കറ്റ്

ഓസ്‌ട്രേലിയക്കെതിരായ ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ ഒന്നാമിന്നിംഗ്‌സിൽ 244 റൺസിന് പുറത്ത്. നാല് വിക്കറ്റുകൾ വീഴ്ത്തിയ മിച്ചൽ സ്റ്റാർക്കും മൂന്ന് വിക്കറ്റെടുത്ത പാറ്റ് കമ്മിൻസുമാണ് ഇന്ത്യയെ തകർത്തത്. ഹേസിൽവുഡ്, ലിയോൺ എന്നിവർ ഓരോ വിക്കറ്റും സ്വന്തമാക്കി. രണ്ടാം ദിനം ആറിന് 233 റൺസ് എന്ന നിലയിൽ ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യക്ക് 11 റൺസ് എടുക്കുന്നതിനിടെ അവസാന നാല് വിക്കറ്റുകൾ നഷ്ടപ്പെട്ടു. സാഹ, അശ്വിൻ എന്നിവർ രണ്ടാംദിനം ഒരു റൺസ് പോലും കൂട്ടിച്ചേർക്കാനാകാതെ മടങ്ങി. 74 റൺസെടുത്ത കോഹ്ലിയാണ് ഇന്ത്യയുടെ…

Read More

കൊവിഡ് ബാധിതരുടെ എണ്ണം ഒരു കോടിയിലേക്ക്; രാജ്യത്ത് 24 മണിക്കൂറിനിടെ 22890 പുതിയ കേസുകൾ

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഒരു കോടിയോട് അടുക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 22,890 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 99,79,447 ആയി ഉയർന്നു 338 പേർ ഇന്നലെ മരിച്ചു. ആകെ മരണസംഖ്യ 1,44,789 ആയി. അതേസമയം ഇതിനോടകം 95,20,827 പേർ രോഗമുക്തി നേടിയിട്ടുണ്ട്. ഇന്നലെ മാത്രം 31,087 പേർ രോഗമുക്തരായി. 3,13,831 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. ദേശീയ രോഗമുക്തി നിരക്ക് 95.40 ശതമാനമായി ഉയർന്നു. 1.45 ശതമാനമാണ് മരണനിരക്ക്.

Read More

ഇന്ത്യ ഒന്നാമിന്നിംഗ്‌സിൽ 244 റൺസിന് പുറത്ത്; മിച്ചൽ സ്റ്റാർക്കിന് നാല് വിക്കറ്റ്

ഓസ്‌ട്രേലിയക്കെതിരായ ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ ഒന്നാമിന്നിംഗ്‌സിൽ 244 റൺസിന് പുറത്ത്. നാല് വിക്കറ്റുകൾ വീഴ്ത്തിയ മിച്ചൽ സ്റ്റാർക്കും മൂന്ന് വിക്കറ്റെടുത്ത പാറ്റ് കമ്മിൻസുമാണ് ഇന്ത്യയെ തകർത്തത്. ഹേസിൽവുഡ്, ലിയോൺ എന്നിവർ ഓരോ വിക്കറ്റും സ്വന്തമാക്കി. രണ്ടാം ദിനം ആറിന് 233 റൺസ് എന്ന നിലയിൽ ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യക്ക് 11 റൺസ് എടുക്കുന്നതിനിടെ അവസാന നാല് വിക്കറ്റുകൾ നഷ്ടപ്പെട്ടു. സാഹ, അശ്വിൻ എന്നിവർ രണ്ടാംദിനം ഒരു റൺസ് പോലും കൂട്ടിച്ചേർക്കാനാകാതെ മടങ്ങി. 74 റൺസെടുത്ത കോഹ്ലിയാണ് ഇന്ത്യയുടെ…

Read More

ഒന്‍പതില്‍ കൂടുതല്‍ സിം കാര്‍ഡുകള്‍ സ്വന്തം പേരിലുള്ളവര്‍ മടക്കി നല്‍കണമെന്ന് ടെലികോം കമ്പനികള്‍

തിരുവനന്തപുരം: സ്വന്തം പേരില്‍ ഒന്‍പതില്‍ കൂടുതല്‍ സിംകാര്‍ഡുകളുള്ള എല്ലാവരും ജനുവരി പത്തിനകം അത് തിരിച്ചേല്‍പ്പിക്കണമെന്ന് ടെലികോം കമ്പനികള്‍ അറിയിച്ചു. ഒരാളുടെ പേരില്‍ ഒന്‍പതു സിംകാര്‍ഡുകളില്‍ കൂടുതല്‍ ഉപയോഗിക്കാന്‍ അനുമിതിയില്ലാത്ത സാഹചര്യത്തിലാണ് ടെലികോം കമ്പനികള്‍ തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് ഇതുസംബന്ധിച്ച സന്ദേശമയക്കാന്‍ തുടങ്ങിയത്. ഇതുസംബന്ധിച്ച് വാര്‍ത്താവിതരണ വകുപ്പിന്റെ പ്രത്യേക ഉത്തരവുണ്ടായിരുന്നു. സാധാരണ ഒരാളുടെ പേരില്‍ എത്ര സിം കാര്‍ഡുകളുണ്ടെന്ന് ഓരോ കമ്പനിക്കും അറിയാന്‍ കഴിയില്ല. ഓരോരുത്തരുടെയും പേരില്‍ എത്രയുണ്ടെന്ന് അറിയാന്‍ മാത്രമേ കമ്പനികള്‍ക്ക് കഴിയൂ. എന്നാല്‍ ഓരോരുത്തരുടെയും പേരില്‍ എത്ര…

Read More

കാർഷികനിയമം നടപ്പാക്കുന്നത് തത്കാലം നിർത്തിവെച്ചൂടെയെന്ന് സുപ്രീം കോടതി; കർഷകരുടെ സമരം തടയില്ല

കാർഷിക നിയമം ചോദ്യം ചെയ്തുള്ള ഹർജികളിൽ തീർപ്പാകും വരെ നിയമം നടപ്പാക്കില്ലെന്ന ഉറപ്പ് നൽകാനാകുമോയെന്ന് സുപ്രീം കോടതി. കേന്ദ്രസർക്കാരുമായി ചർച്ച ചെയ്ത് തീരുമാനമറിയിക്കാമെന്ന് അറ്റോർണി ജനറൽ കോടതിയെ അറിയിക്കുകയും ചെയ്തു. സമരം ചെയ്യാനുള്ള കർഷകരുടെ മൗലികാവകാശം അംഗീകരിക്കുന്നുവെന്നും മറ്റുള്ളവരുടെ അവകാശങ്ങൾ ലംഘിച്ചുകൊണ്ട് ആകരുത് സമരമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. നിക്ഷ്പക്ഷരായ വിദഗ്ധ സമിതിയുടെ നേതൃത്വത്തിൽ ചർച്ചകൾ നടക്കണം. സമിതി നൽകുന്ന ശുപാർശ ഇരുവിഭാഗങ്ങളും അംഗീകരിക്കണമെന്നും കോടതി നിർദേശിച്ചു റോഡുകൾ സമരക്കാർ അടച്ചിട്ടിരിക്കുകയാണെന്നും പ്രക്ഷോഭത്തെ തുടർന്ന് ഡൽഹിയിൽ കൊവിഡ്…

Read More

മോശം തുടക്കവും ഇഴഞ്ഞുനീക്കവും; ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യക്ക് രണ്ട് വിക്കറ്റുകൾ നഷ്ടപ്പെട്ടു

ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റിൽ ബാറ്റ് ചെയ്യുന്ന ഇന്ത്യക്ക് മോശം തുടക്കം. ആദ്യ സെഷൻ അവസാനിക്കുമ്പോൾ ഇന്ത്യ 2 വിക്കറ്റ് നഷ്ടത്തിൽ 41 റൺസ് എന്ന നിലയിലാണ്. രണ്ട് ഓപണർമാരെയും ഇന്ത്യക്ക് നഷ്ടപ്പെട്ടു ആദ്യ ഓവറിലെ രണ്ടാം പന്തിൽ തന്നെ പൃഥ്വി ഷാ ക്ലീൻ ബൗൾഡായി പുറത്തായി. 17 റൺസെടുത്ത മായങ്ക് അഗർവാളും പിന്നാലെ മടങ്ങി. നിലവിൽ 17 റൺസുമായി ചേതേശ്വർ പൂജാരയും 5 റൺസുമായി നായകൻ കോഹ്ലിയുമാണ് ക്രീസിൽ ഇഴഞ്ഞാണ് ഇന്ത്യൻ ഇന്നിംഗ്‌സ് നീങ്ങുന്നത്. 25 ഓവറിൽ…

Read More