രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഒരു കോടിയോട് അടുക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 22,890 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 99,79,447 ആയി ഉയർന്നു
338 പേർ ഇന്നലെ മരിച്ചു. ആകെ മരണസംഖ്യ 1,44,789 ആയി. അതേസമയം ഇതിനോടകം 95,20,827 പേർ രോഗമുക്തി നേടിയിട്ടുണ്ട്. ഇന്നലെ മാത്രം 31,087 പേർ രോഗമുക്തരായി.
3,13,831 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. ദേശീയ രോഗമുക്തി നിരക്ക് 95.40 ശതമാനമായി ഉയർന്നു. 1.45 ശതമാനമാണ് മരണനിരക്ക്.