Headlines

കുട്ടികള്‍ക്ക് കോവിഡ് വാക്സിന്‍ നൽകുന്ന കാര്യത്തിൽ വിശദീകരണവുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം

ന്യൂഡല്‍ഹി: കുട്ടികള്‍ക്ക് കോവിഡ് വാക്സിന്‍ നൽകുന്ന കാര്യത്തിൽ വിശദീകരണവുമായി കേന്ദ്ര ആരോഗ്യമന്ത്രാലയ.രാജ്യത്തിന്‍റെ നിലവിലെ സ്ഥിതി അനുസരിച്ച്‌ കുട്ടികള്‍ക്ക് കോവിഡ് വാക്സിന്‍ നല്‍കേണ്ടതില്ലെന്ന് കേന്ദ്രസര്‍ക്കാരിനോട് അടുത്ത വൃത്തങ്ങള്‍ പറയുന്നത്. ബ്രിട്ടനിലെ കോവിഡ് വൈറസിന്റെ വകഭേദവുമായി ബന്ധപ്പെട്ട് വാര്‍ത്താ സമ്മേളനത്തില്‍ നീതി ആയോഗ് അംഗം ഡോ. എം. കെ പോള്‍ ആണ് ഇക്കാര്യം പറഞ്ഞത്.ജനിതകമാറ്റം വന്ന കോവിഡ് വൈറസ് ഇന്ത്യയില്‍ ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.നിലവില്‍ വികസിപ്പിച്ചെടുത്ത വാക്സിനുകള്‍ക്ക് പുതിയ ശ്രേണിയിലെ വൈറസ് വെല്ലുവിളിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി. വൈറസിനുണ്ടായ ഈ…

Read More

2021 അദ്ധ്യയന വര്‍ഷത്തെ സിബിഎസ്ഇ-ബോര്‍ഡ് പരീക്ഷകള്‍ മാറ്റി

ന്യൂഡല്‍ഹി: 2021 അദ്ധ്യയന വര്‍ഷത്തെ സിബിഎസ്ഇ-ബോര്‍ഡ് പരീക്ഷകള്‍ മാറ്റ. ജനുവരി, ഫെബ്രുവരി മാസങ്ങളിലെ പ്രാക്റ്റിക്കല്‍ പരീക്ഷകളും നടത്തുന്നതല്ല. രാജ്യത്തെ അധ്യാപകരുമായി നടത്തിയ നിഷാങ്ക് എന്ന തത്സമയ വെബിനാറില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാലാണ് ഇക്കാര്യം അറിയിക്കുകയുണ്ടായത്. “10, 12 ക്ലാസുകളിലെ സിബിഎസ്ഇ-ബോര്‍ഡ് പരീക്ഷകള്‍ 2021 ഫെബ്രുവരി വരെ നടത്തില്ല. മാര്‍ച്ച് മാസത്തില്‍ പരീക്ഷകള്‍ ഉണ്ടാകുമോയെന്ന് സാഹചര്യം വിലയിരുത്തിയ ശേഷം മാത്രമേ പറയാനാകൂ. നിലവിലെ സാഹചര്യത്തില്‍ പരീക്ഷകള്‍ നടത്താന്‍ സാധ്യമല്ല. ഓണ്‍ലൈന്‍ രീതിയില്‍ ബോര്‍ഡ് പരീക്ഷകള്‍ നടത്തുന്നത്…

Read More

പുതിയ കൊറോണ വൈറസ്​ വകഭേദം ഇതുവരെ ഇന്ത്യയില്‍ കണ്ടെത്തിയിട്ടില്ല ;കേന്ദ്രം

ന്യൂഡല്‍ഹി: ബ്രിട്ടനില്‍ കണ്ടെത്തിയ ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ്​ വകഭേദത്തിന്‍റെ സാന്നിധ്യം രാജ്യത്ത്​ ഇതുവരെ കണ്ടെത്തിയിട്ടില്ലെന്ന്​ കേന്ദ്രം വ്യക്​തമാക്കി. പുതിയ വൈറസ് ഇന്ത്യയില്‍ നിലവില്‍ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന വാക്‌സിനുകളെ ബാധിക്കില്ലെന്ന്​ നിതി ആയോഗ് അംഗം ഡോ. വി.കെ. പോള്‍ അറിയിച്ചു. വൈറസിനുണ്ടായ ജനിതക വ്യതിയാനം മാരകമല്ലെന്നും രോഗത്തിന്‍റെ കാഠിന്യം കൂട്ടാനിടയില്ലെന്നും അദ്ദേഹം അറിയിച്ചു. പുതിയ ഭീഷണിയെ തുടര്‍ന്ന് ബ്രിട്ടനിൽ നിന്നുള്ള വിമാന സർവിസുകൾ ഇന്ത്യ ഡിസംബര്‍ 23 മുതല്‍ 31 വരെ താത്ക്കാലികമായി നിര്‍ത്തിവെച്ചിട്ടുണ്ട്. 23 വരെ ബ്രിട്ടനില്‍…

Read More

ബ്രിട്ടണില്‍ കണ്ടെത്തിയ അതിവേഗ വൈറസ് ഇന്ത്യയില്‍ എത്തിയോ എന്നതിനെ കുറിച്ച് നിഗമനങ്ങളുമായി വിദഗ്ധര്‍

ന്യൂഡല്‍ഹി : ബ്രിട്ടണില്‍ കണ്ടെത്തിയ അതിവേഗ വൈറസ് ഇന്ത്യയില്‍ എത്തിയോ എന്നതിനെ കുറിച്ച് നിഗമനങ്ങളുമായി വിദഗ്ധര്. വൈറസ് ഇന്ത്യയില്‍ ഉണ്ടാകാമെന്നും ഇതുവരെ ഇത് ശ്രദ്ധയില്‍പ്പെട്ട് കാണില്ലെന്നുമാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ഇന്ത്യയില്‍ മുഖ്യമായി വൈറസിന്റെ ജനിതകഘടന വിശകലനം ചെയ്യുന്നത് സിഎസ്ആആര്‍- ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക്സ് ആന്റ് ഇന്റഗ്രേറ്റീവ് ബയോളജിയാണ്. ഇന്ത്യയില്‍ സാര്‍സ്-കൊറോണ വൈറസ് രണ്ടിന്റെ ജനിതക ഘടന വിശകലനം ചെയ്യുന്ന പ്രക്രിയ മന്ദഗതിയിലാണ്. ഏപ്രില്‍- ഓഗസ്റ്റ് കാലയളവില്‍ ജനിതക ഘടന പരിശോധിക്കുന്നതിനായി 4000 സാമ്പിളുകളാണ് ശേഖരിച്ചത്. സെപ്റ്റംബര്‍-നവംബര്‍ മാസത്തില്‍…

Read More

കൊവിഡ് വ്യാപനത്തിൽ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 19,556 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്

രാജ്യത്ത് കൊവിഡ് വ്യാപനത്തിൽ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 19,556 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 1,00,75,116 ആയി ഉയർന്നു. 301 പേർ ഇന്നലെ മരിച്ചു. രാജ്യത്തെ കൊവിഡ് മരണനിരക്ക് ഇതോടെ 1,46,111 ആയി. ആക്ടീവ് കേസുകൾ മൂന്ന് ലക്ഷത്തിൽ താഴെ എത്തിയതും ആശ്വാസകരമാണ്. 2,92,518 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. 96,36,487 പേർ ഇതിനോടകം രോഗമുക്തി നേടി മഹാരാഷ്ട്രയിലാണ് ഏറ്റവുമധികം കേസുകൾ റിപ്പോർട്ട് ചെയ്തത്. 18.99 ലക്ഷം പേർക്ക് ഇവിടെ കൊവിഡ്…

Read More

കൊറോണ വൈറസിന്റെ പുതിയ വേര്‍ഷന്‍ പടര്‍ന്നുപിടിക്കുന്നതില്‍ രാജ്യം ആശങ്കപ്പെടേണ്ടതില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹര്‍ഷ വര്‍ധന്‍

ബ്രിട്ടണില്‍ കൊറോണ വൈറസിന്റെ പുതിയ വേര്‍ഷന്‍ പടര്‍ന്നുപിടിക്കുന്നതില്‍ രാജ്യം ആശങ്കപ്പെടേണ്ടതില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹര്‍ഷ വര്‍ധന്. സര്‍ക്കാര്‍ ജാഗ്രതയിലാണ്. ഭയപ്പെടേണ്ട സാഹചര്യമില്ല. എല്ലാക്കാര്യത്തിലും സര്‍ക്കാരിന് നല്ല ബോധ്യമുണ്ട്. ഇപ്പോള്‍ പ്രചരിക്കുന്നത് മുഴുവന്‍ ഭാവന കലര്‍ന്ന സാഹചര്യവും സംസാരങ്ജളും ആശങ്കയുമാണ്. അതില്‍ നിങ്ങളെ ഉള്‍പ്പെടുത്താന്‍ താന്‍ ആഗ്രഹിക്കുന്നില്ല.- ഹര്‍ഷ വര്‍ധന്‍ പറഞ്ഞു. കഴിഞ്ഞ ഒരു വര്‍ഷമായി കൊവിഡ് 19 സാഹചര്യം നേരിടാന്‍ സര്‍ക്കാര്‍ എല്ലാ സജ്ജീകരണങ്ങളും ചെയ്തുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി. അതിനിടെ, ഇന്ത്യയും ബ്രിട്ടണുമായുള്ള വിമാന സര്‍വീസുകള്‍ 31…

Read More

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 24,337 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 24,337 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 1,00,55,560 ആയി ഉയർന്നു. 333 പേർ ഇന്നലെ മരിച്ചു. 1,45,810 പേരാണ് ഇതിനോടകം കൊവിഡ് ബാധിച്ച് മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 25,709 പേർ രോഗമുക്തി നേടി.

Read More

സമരം ശക്തമാക്കി കര്‍ഷകര്‍; റിലേ നിരാഹാര സമരം ഇന്ന് തുടങ്ങും

കാർഷിക നിയമങ്ങള്‍ക്കെതിരായ സമരം ശക്തമാക്കി കർഷകർ. ഇന്ന് മുതല്‍ റിലെ നിരാഹാര സമരം. മഹാരാഷ്ട്രയിലെ കർഷകർ ഇന്ന് നാസിക്കില്‍ നിന്ന് ചലോ ഡല്‍ഹി യാത്ര ആരംഭിക്കും. അതേസമയം കർഷകരെ അടുത്ത ഘട്ട ചർച്ചക്ക് വിളിച്ച സർക്കാർ, സൌകര്യപ്രദമായ തിയ്യതി അറിയിക്കാന്‍ ആവശ്യപ്പെട്ടു. കൊടുംതണുപ്പില്‍ കർഷക സമരം 26 ദിവസം പിന്നിട്ടു. എല്ലാ സമര കേന്ദ്രങ്ങളിലും ഇന്ന് മുതല്‍ റിലെ നിരാഹാര സമരം ആരംഭിക്കും. കർഷക ദിവസായി ആചരിക്കുന്ന 23ന് ഒരു നേരത്തെ ഭക്ഷണം ഒഴിവാക്കും. 25 മുതല്‍…

Read More

നിരവധി പേരെ കൊലപ്പെടുത്തിയ കാട്ടാന നിലമ്പൂർ മുണ്ടേരിയിൽ എത്തിയതായി സംശയം

തമിഴ്‌നാട്ടിലെ പന്തല്ലൂരിൽ നിരവധി പേരെ കൊലപ്പെടുത്തിയ കാട്ടാന നിലമ്പൂർ മുണ്ടേരിയിൽ എത്തിയതായി സംശയ. തമിഴ്‌നാട് വനംവകുപ്പിന്റെ നേതൃത്വത്തിൽ ആനയെ പിടിക്കാൻ ശ്രമം നടക്കുന്നതിനിടെയാണ് കേരളത്തിൽ എത്തിയതായി സംശയിക്കുന്നത്. മയക്കുവെടി വെച്ചെങ്കിലും വെടിയേറ്റ കൊമ്പൻ ഉൾക്കാട്ടിലേക്ക് ഓടുകയായിരുന്നു. മയക്കുവെടിയേറ്റ് രക്ഷപ്പെട്ട കൊമ്പൻ ആക്രമണസ്വഭാവം കാണിക്കാനും മനുഷ്യഗന്ധം പിന്തുടർന്ന് എത്താനും സാധ്യതയുള്ളതിനാൽ ആദിവാസികൾക്ക് ഉൾപ്പെടെ ജാഗ്രതാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നിലമ്പൂരിന് സമീപം മുണ്ടേരി കോളനിക്കടുത്ത് ഇന്നലെ കണ്ട കാട്ടാന ഈ കൊമ്പനാണെന്നാണ് സംശയം

Read More

24 മണിക്കൂറിനുള്ളില്‍ 26,624 കൊവിഡ് രോഗികള്‍; രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം ഒരു കോടി കവിഞ്ഞു

ന്യൂഡല്‍ഹി: 24 മണിക്കൂറിനുള്ളില്‍ 26,624 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 1,00,31,223 ആയി. ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുപ്രകാരം 29,690 പേര്‍ രോഗമുക്തരായി. 341 പേര്‍ മരിച്ചു. രാജ്യത്ത് ഇതുവരെ 95,80,402 പേരാണ് രോഗമുക്തരായിട്ടുള്ളത്. നിലവില്‍ 3,05,344 പേര്‍ വിവിധ ആശുപത്രികളിലായി ചികില്‍സ തേടുന്നു. ഇതുവരെ കൊവിഡ് ബാധിച്ച് 1,45,477 പേര്‍ മരിച്ചു. ഡിസംബര്‍ 19 വരെ 16,11,98,195 പേര്‍ കൊവിഡ് പരിശോധനയ്ക്ക് വിധേയമായി. 11,07,681 പേര്‍ കഴിഞ്ഞ ദിവസമാണ് പരിശോധനയ്ക്ക് വിധേയമായത്.

Read More