Headlines

രാജ്യത്ത് കൊവിഡ് പ്രതിരോധ വാക്‌സിന് ഉടൻ അനുമതി നൽകുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ വർധൻ

രാജ്യത്ത് കൊവിഡ് പ്രതിരോധ വാക്‌സിന് ഉടൻ അനുമതി നൽകുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ വർധ അറിയിച്ചു. ഒന്നിലധികം വാക്‌സിനുകൾക്ക് അനുമതി നൽകുന്ന കാര്യം സർക്കാറിന്റെ പരിഗണനയിലുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങൾ പുരോഗമിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി. ഓക്‌സ്‌ഫോർഡ് സർവകലാശാലയും പൂനെയിലെ സിറം ഇൻസ്റ്റിറ്റ്യൂട്ടും സംയുക്തമായി വികസിപ്പിച്ചെടുത്ത കോവിഷീൽഡ് വാക്‌സിനും ഭാരത് ബയോടെക് വികസിപ്പിച്ചെടുത്ത കൊവാക്‌സിൻ ഉൾപ്പെടെയുള്ളവയുമാണ് പരിഗണനയിലുള്ളത്. ഉടൻ അനുമതി നൽകുമെന്ന് കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിതല സമിതി യോഗത്തിൽ ഹർഷവർധൻ പറഞ്ഞിരുന്നു.

Read More

പൊങ്കൽ സമ്മാനമായി റേഷൻ കാർഡ് ഉടമകൾക്ക് 2500 രൂപ വീതം നൽകുമെന്ന് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി

തമിഴ്‌നാട്ടിൽ പൊങ്കൽ സമ്മാനമായി റേഷൻ കാർഡ് ഉടമകൾക്ക് 2500 രൂപ വീതം നൽകുമെന്ന് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി. ജനുവരി നാല് മുതൽ തുക വിതരണം ചെയ്തു തുടങ്ങും. വിളവെടുപ്പ് ഉത്സവമായ പൊങ്കൽ ആഘോഷിക്കാനാണ് തുക നൽകുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ 2.6 കോടിയോളം വരുന്ന റേഷൻ കാർഡ് ഉടമകൾക്ക് അതിന്റെ പ്രയോജനം ലഭിക്കും. ജനുവരി 14നാണ് പൊങ്കൽ.

Read More

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് പ്രസിഡന്റായേക്കുമെന്ന് സൂചന

ന്യൂഡല്‍ഹി: പാര്‍ട്ടിക്കുള്ളില്‍ നിലനില്‍ക്കുന്ന അസംതൃപ്തിക്കു പരിഹാരമായി രാഹുലിനെ കോണ്‍ഗ്രസ് പാര്‍ട്ടി പ്രസിഡന്റ് സ്ഥാനത്തേക്ക് കൊണ്ടുവന്നേക്കുമെന്ന സൂചന. കഴിഞ്ഞ ദിവസം സോണിയാഗാന്ധിയുടെ വസതിയില്‍ ചേര്‍ന്ന നേതൃതയോഗത്തിലാണ് ഇത്തരമൊരു അഭിപ്രായമുയര്‍ന്നത്. എന്നാല്‍ വിവരം ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. കോണ്‍ഗ്രസ് ഒരു കുടുംബം പോലെയാണെന്ന് വിശദീകരിച്ച സോണിയാഗാന്ധി പാര്‍ട്ടിയുമായി ഇടഞ്ഞുനില്‍ക്കുന്ന നേതാക്കളുടെ പ്രശ്‌നങ്ങള്‍ തീര്‍ന്നില്ലെങ്കില്‍ വീണ്ടും ചില യോഗങ്ങള്‍ വിളിച്ചുചേര്‍ത്തേക്കുമെന്നും പറഞ്ഞതായി ചില മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മാസങ്ങള്‍ക്കു ശേഷമാണ് കോണ്‍ഗ്രസ് നേതൃയോഗം വിളിക്കുന്നത്. വിമതരുള്‍പ്പെടെ വിവിധ നേതാക്കള്‍…

Read More

അയോധ്യയില്‍ ഉയരുന്ന പുതിയ മസ്ജിദിന്റെയും ആശുപത്രിയുടേയും രൂപരേഖ പുറത്തുവിട്ടു

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ സംഘപരിവാരം തകര്‍ത്തെറിഞ്ഞ ബാബരി മസ്ജിദിന് പകരമായി അയോധ്യയിലെ ദാന്നിപ്പൂരില്‍ നിര്‍മിക്കുന്ന മസ്ജിദിന്റെ രൂപരേഖ പുറത്തുവിട്ടു. തകര്‍ക്കപ്പെട്ട മസ്ജിദുമായി വിദൂര സാമ്യത പോലും പുതിയ മസ്ജിദിനില്ല. സുപ്രിംകോടതി വിധി പ്രകാരം ലഭിച്ച അഞ്ചേക്കറിലാണ് ഇന്‍ഡോ-ഇസ്‌ലാമിക് കള്‍ചറല്‍ ഫൗണ്ടേഷന് കീഴില്‍ മസ്ജിദ് നിര്‍മാണം ആരംഭിക്കുന്നത്. അടുത്ത വര്‍ഷം ആദ്യം ശിലാസ്ഥാപനം നടത്താന്‍ സാധ്യതയുള്ള പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ പള്ളിയോടൊപ്പം ആശുപത്രിയും ഉണ്ടായിരിക്കും. രണ്ടാം ഘട്ടത്തില്‍ ആശുപത്രി വിപുലീകരിക്കാനാണ് ട്രസ്റ്റ് പദ്ധതിയിടുന്നത്. മുന്‍കാലത്തു നിന്നോ അല്ലെങ്കില്‍ മധ്യകാലഘട്ടത്തില്‍ നിന്നോ…

Read More

കോണ്‍ഗ്രസ്‌ അധ്യക്ഷയായി സോണിയാ ഗാന്ധി തുടരും

കോണ്‍ഗ്രസ്‌ അധ്യക്ഷനായി വീണ്ടുമെത്തണം എന്ന ആവശ്യം തളളി രാഹുല്‍ ഗാന്ധി. സോണിയാ ഗാന്ധിയുടെ വസതിയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ്‌ ഈ ആവശ്യം ഉയര്‍ന്നത്‌. കോണ്‍ഗ്രസ്‌ അധ്യക്ഷയായി സോണിയാ ഗാന്ധി തുടരും

Read More

ഹത്രാസില്‍ കൂട്ട ബലാത്സംഗത്തിനിരയായ ശേഷം കൊല്ലപ്പെട്ട 19കാരിയുടെ മരണമൊഴി പാഴായില്ലെന്ന് കുടുംബം

ഹത്രാസില്‍ കൂട്ട ബലാത്സംഗത്തിനിരയായ ശേഷം കൊല്ലപ്പെട്ട 19കാരിയുടെ മരണമൊഴി പാഴായില്ലെന്ന് കുടുംബ. നാല് പ്രതികള്‍ കൂട്ടബലാത്സംഗം ചെയ്‌തെന്ന് സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചതിന് പിന്നാലെ പെണ്‍കുട്ടിയുടെ സഹോദരന്റെ ഭാര്യ പ്രതികരിച്ചു. കേസും അന്വേഷണവും ശിക്ഷയും കൊണ്ടൊന്നും അവളെ ഞങ്ങള്‍ക്ക് തിരികെ ലഭിക്കില്ലെന്നും സന്തേഷം കിട്ടില്ലെന്നും അറിയാം. കേസില്‍ നീതി ലഭിക്കുമെന്നാണ് കരുതുന്നതെന്നും അവര്‍ പറഞ്ഞു. സെപ്തംബര്‍ 14ന് ഉത്തര്‍പ്രദേശിലെ ഹത്രാസിലാണ് ദളിത് പെണ്‍കുട്ടിയെ ഗ്രാമത്തിലെ നാല് ചെറുപ്പക്കാര്‍ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. ഡല്‍ഹിയിലെ സഫ്ദര്‍ജംഗ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ പെണ്‍കുട്ടി പിന്നീട്…

Read More

ബംഗാളിലെ മിഡ്നാപൂരിൽ സന്ദർശനത്തിനെത്തുന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കെതിരെ പോസ്റ്ററുകൾ

ബംഗാളിലെ മിഡ്നാപൂരിൽ സന്ദർശനത്തിനെത്തുന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കെതിരെ പോസ്റ്ററുക≥. ഗോ ബാക്ക് അമിത് ഷാ മുദ്രാവാക്യവുമായി ചിലർ തെരുവിലിറങ്ങിയതായും റിപ്പോർട്ടുകളുണ്ട്. മിഡ്നാപൂരിലുടനീളം അമിത് ഷാ ഗോ ബാക്ക് പോസ്റ്ററുകൾ സ്ഥാപിച്ചിട്ടുണ്ട്. കഴിഞ്ഞാഴ്ച ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നഡ്ഡയുടെ വാഹനവ്യൂഹത്തിന് നേർക്ക് ബംഗാളിൽ കല്ലേറുണ്ടായിരുന്നു. ഇതിന് പിന്നാലെ കേന്ദ്രവും മമത സർക്കാരും തമ്മിലുള്ള വാക് പോര് രൂക്ഷമാകുകയും ചെയ്തു ഈ സാഹചര്യത്തിലാണ് അമിത് ഷാ ബംഗാൾ സന്ദർശനത്തിനെത്തിയത്.

Read More

രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം ഒരു കോടി കടന്നു

രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം ഒരു കോടി കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 25,152 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 1,00,04,599 ആയി ഉയർന്നു 347 പേർ ഇന്നലെ മരിച്ചു. 1,45,136 പേരാണ് ഇതിനോടകം കൊവിഡ് ബാധിച്ച് മരിച്ചത്. രാജ്യത്ത് രോഗം സ്ഥിരീകരിച്ച് 325 ദിവസത്തിനകമാണ് രോഗബാധിതരുടെ എണ്ണം ഒരു കോടിയിലേക്ക് എത്തിയത്. നിലവിൽ 3,08,751 പേരാണ് ചികിത്സിയൽ കഴിയുന്നത്. 95,50,712 പേർ രോഗമുക്തി നേടിയിട്ടുണ്ട്. 2020 ജനുവരി 30ന് കേരളത്തിലാണ്…

Read More

ഐ.സി.എം.ആർ മേധാവി ബൽറാം ഭാർഗവക്ക് കോവിഡ് സ്ഥിരീകരിച്ചു

ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ചിന്റെ ഡയറക്ടർ ജനറൽ പ്രൊഫ. ബൽറാം ഭാർഗവക്ക് കോവിഡ് -19 സ്ഥിരീകരിച്ചു. ഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ കോവിഡ് പരിചരണ വിഭാഗത്തിൽ അദ്ദേഹത്തെ പ്രവേശിപ്പിച്ചതായാണ് റിപ്പോർട്ട്. കോവിഡ് -19 രോഗ പ്രതിരോധം, ചികിത്സ, വാക്സിൻ എന്നിവയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളുടെയും മേൽനോട്ടം വഹിക്കുന്നു പരമോന്നത സ്ഥാപനത്തിന്റെ മേധാവിയാണ് ബൽറാം ഭാർഗവ. ആരോഗ്യ ഗവേഷണ വകുപ്പ്, ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം എന്നിവയുടെ സെക്രട്ടറി കൂടിയാണ് അദ്ദേഹം. പ്രൊഫ. ബൽ‌റാം…

Read More

കൊവിഡ് വാക്‌സിന്‍ നിര്‍ബന്ധമാക്കില്ലെന്ന് ആരോഗ്യ മന്ത്രാലയം

ന്യൂഡല്‍ഹി: കൊവിഡ് വാക്‌സിന്‍ കുത്തിവയ്പ് എടുക്കുന്നതിന് ആരേയും നിര്‍ബന്ധിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ഇന്ത്യന്‍ നിര്‍മിത വാക്‌സിനുകള്‍ മറ്റ് രാജ്യങ്ങള്‍ വികസിപ്പിച്ചെടുത്ത വാക്‌സിന്‍ പോലെ ഫലപ്രദമായിരിക്കുമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. കൊവിഡ് വാക്‌സിന്‍ വിതരണം സംബന്ധിച്ചുള്ള പൊതുജനങ്ങളുടെ സംശയങ്ങള്‍ക്കുള്ള മറുപടിയും കേന്ദ്രമന്ത്രാലയം പങ്കുവെച്ചു. വാക്‌സിന്‍ സ്വീകരിക്കണമോ എന്നത് അവരവരുടെ തീരുമാനമാണ്. എന്നിരുന്നാലും വാക്‌സിന്റെ മുഴുവന്‍ ഡോസും സ്വീകരിക്കുന്നത് തന്നെയാണ് അനുയോജ്യം. സ്വയം സുരക്ഷിതമാവുന്നതോടൊപ്പം കുടുംബത്തിലേക്കും പുറത്തുള്ളവരിലേക്കും രോഗ വ്യാപനം ഉണ്ടാവുന്നത് കുറയ്ക്കാനും ഇത് സഹായിക്കുമെന്നും പൊതുജനങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി മന്ത്രാലയം…

Read More