രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം ഒരു കോടി കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 25,152 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 1,00,04,599 ആയി ഉയർന്നു
347 പേർ ഇന്നലെ മരിച്ചു. 1,45,136 പേരാണ് ഇതിനോടകം കൊവിഡ് ബാധിച്ച് മരിച്ചത്. രാജ്യത്ത് രോഗം സ്ഥിരീകരിച്ച് 325 ദിവസത്തിനകമാണ് രോഗബാധിതരുടെ എണ്ണം ഒരു കോടിയിലേക്ക് എത്തിയത്.
നിലവിൽ 3,08,751 പേരാണ് ചികിത്സിയൽ കഴിയുന്നത്. 95,50,712 പേർ രോഗമുക്തി നേടിയിട്ടുണ്ട്. 2020 ജനുവരി 30ന് കേരളത്തിലാണ് ആദ്യമായി രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്.