Headlines

താരിഖ് അൻവർ സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കളുമായി ഇന്ന് ചർച്ച നടത്തും

ഹൈക്കമാൻഡിന്റെ നിർദേശപ്രകാരം കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കളുമായി ഇന്ന് ചർച്ച നടത്തു. തദ്ദേശ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ പാർട്ടിയിൽ ഗ്രൂപ്പ് പോര് സജീവമായതും പോസ്റ്റർ വിവാദങ്ങളുമൊക്കെ നിലനിൽക്കുന്ന സാഹചര്യത്തിലാണ് താരിഖ് അൻവറിന്റെ സന്ദർശനം കോൺഗ്രസിലെ ഒരു വിഭാഗം നേതാക്കൾക്കും ലീഗ് അടക്കമുള്ള ഘടകകക്ഷികൾക്കും മുല്ലപ്പള്ളി രാമചന്ദ്രൻ, എം എം ഹസൻ എന്നിവർ മാറണമെന്ന നിലപാടുള്ളവരാണ്. എന്നാൽ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ കെപിസിസി അധ്യക്ഷനെ ഇപ്പോൾ മാറ്റിയാൽ വലിയ…

Read More

റിപബ്ലിക് ദിന പരേഡിനായി എത്തിയ കൂടുതൽ സൈനികർക്ക് കൊവിഡ് സ്ഥിരീകരിച്ചു

ഡൽഹിയിൽ റിപബ്ലിക് ദിന പരേഡിനായി എത്തിയ കൂടുതൽ സൈനികർക്ക് കൊവിഡ് സ്ഥിരീകരിച്ച. ഇതിനോടകം 150 സൈനികർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ പലർക്കും ലക്ഷണങ്ങളുമുണ്ടായിരുന്നില്ല കൊവിഡ് ബാധിച്ചവരിൽ മലയാളി സൈനികരുമുണ്ട്. തലസ്ഥാനത്തെ വിവിധ ആശുപത്രികളിലാണ് ഇവർ ചികിത്സയിൽ കഴിയുന്നത്. രോഗം സ്ഥിരീകരിച്ചവരെ കൂടാതെ പ്രാഥമിക സമ്പർക്ക പട്ടികയിലുള്ള കൂടുതൽ പേർക്കും രോഗം ബാധിക്കുമോയെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. റിപബ്ലിക് ദിന പരേഡ്, ബീറ്റിംഗ് റിട്രീറ്റ് എന്നിവക്ക് പങ്കെടുക്കേണ്ട സംഘത്തിലാണ് കൊവിഡ് വ്യാപിക്കുന്നത്. വിവിധ വിഭാഗങ്ങളിലുള്ള സൈനികർ ഒന്നര മാസമായി പരിശീലനവുമായി…

Read More

10 ലക്ഷം വിലമതിക്കുന്ന ലോകത്തെ രണ്ടാമത്തെ ഭീമന്‍ ആമ ചെന്നൈയിലെ പാര്‍ക്കില്‍നിന്ന് മോഷണം പോയി

ചെന്നൈ: അന്താരാഷ്ട്ര വിപണിയില്‍ 10 ലക്ഷം രൂപ വിലമതിക്കുന്ന ലോകത്തിലെ രണ്ടാമത്തെ ആമയെ തമിഴ്‌നാട്ടിലെ ചെന്നൈ മഹാബലിപുരത്തെ മുതല പാര്‍ക്കില്‍നിന്ന് മോഷണം പോയി. ആല്‍ഡാബ്ര ഇനത്തില്‍പ്പെട്ട ഭീമന്‍ ആമയെയാണ് ചെന്നൈയില്‍നിന്ന് 56 കിലോമീറ്റര്‍ അകലെയുള്‌ല മദ്രാസ് ക്രോക്കഡൈല്‍ ബാങ്ക് ട്രസ്റ്റ് സെന്റര്‍ ഫോര്‍ ഹെര്‍പറ്റോളജിയില്‍നിന്നും കാണാതായത്. ആമ മോഷ്ടിക്കപ്പെട്ടതാണെന്നാണ് പോലിസിന്റെ നിഗമനം. നവംബര്‍ 11, 12 തിയ്യതികളില്‍ മോഷണം നടന്നിട്ടുണ്ടെന്നാണ് പോലിസ് സംശയിക്കുന്നത്. എങ്കിലും വാര്‍ത്ത ഇപ്പോഴാണ് പുറത്തുവിട്ടതെന്നാണ് വിവരം. പോലിസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം…

Read More

കാർഷിക നിയമങ്ങൾ പിൻവലിക്കില്ലെന്ന് ആവർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

കാർഷിക നിയമങ്ങൾ പിൻവലിക്കില്ലെന്ന് ആവർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദ. കർഷകരുമായുള്ള വെർച്വൽ യോഗത്തിലാണ് മോദി ഇക്കാര്യം വ്യക്തമാക്കിയത്. കർഷക സമരത്തിന്റെ ഉദ്ദേശ്യവും ലക്ഷ്യവും തെറ്റാണെന്നും മോദി പറഞ്ഞു കർഷകസമരം രാഷ്ട്രീയപരമാണെന്ന പരിഹാസവും പ്രധാനമന്ത്രി ഉന്നയിച്ചു. കിസാൻ ക്രഡിറ്റ് കാർഡിനെ കുറിച്ചും കർഷകർക്ക് കുറഞ്ഞ പലിശയിൽ ലഭിക്കുന്ന വായ്പകളെ കുറിച്ചുമായിരുന്നു മോദിയുടെ പ്രസംഗത്തിലേറെയും പറഞ്ഞുകൊണ്ടിരുന്നത്. കർഷകരോട് സമരം അവസാനിപ്പിക്കാൻ കേന്ദ്ര കൃഷി മന്ത്രി നരേന്ദ്രസിംഗ് തോമറും ആവശ്യപ്പെട്ടു. പുതിയ നിയമങ്ങളുടെ പ്രാധാന്യം കർഷകർ മനസ്സിലാക്കുമെന്നാണ് പ്രതീക്ഷയെന്നും തോമർ പറഞ്ഞു.

Read More

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും

കാർഷിക നിയമഭേദഗതിക്കെതിരായ കർഷക പ്രക്ഷോഭം രൂക്ഷമാകുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യു. കർഷകരെ അനുനയിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് മോദി ഇന്ന് രംഗത്തിറങ്ങുന്നത്. കർഷകരെ ഇന്നലെ കേന്ദ്രസർക്കാർ ചർച്ചക്ക് ക്ഷണിച്ചിരുന്നു. സമയവും തീയതിയും കർഷകർക്ക് തീരുമാനിക്കാമെന്നാണ് കേന്ദ്ര കൃഷി മന്ത്രാലയം നൽകിയ കത്തിൽ പറയുന്നത്. കത്തിന് കർഷകസംഘടനകൾ ഇന്ന് മറുപടി നൽകും കാർഷിക നിയമങ്ങൾ പിൻവലിക്കുന്നത് സംബന്ധിച്ച് ഒരു വാഗ്ദാനവുമില്ലാതെ ചർച്ചക്ക് ഇല്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് കർഷക സംഘടനകൾ. ഗൗരവമില്ലാത്ത സമീപനമാണ് കേന്ദ്രത്തിന്റെ…

Read More

പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്-ഇടതുസഖ്യം ഒന്നിച്ച് മത്സരിക്കുമെന്ന് ഏകദേശം ഉറപ്പായി

പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്-ഇടതുസഖ്യം ഒന്നിച്ച് മത്സരിക്കുമെന്ന് ഏകദേശം ഉറപ്പായ. സഖ്യത്തിന് കോൺഗ്രസ് ഹൈക്കമാൻഡിന്റെ അംഗീകാരം ലഭിച്ചു. നേരത്തെ സിപിഎം പോളിറ്റ് ബ്യൂറോയും സഖ്യത്തിന് അംഗീകാരം നൽകിയിരുന്നു ബംഗാൾ പിസിസി അധ്യക്ഷൻ ആധിർ രഞ്ജൻ ചൗധരിയുടെ നേതൃത്വത്തിൽ ചേർന്ന യോഗം ഇടത് സഖ്യത്തിന് താത്പര്യം അറിയിച്ചു. തുടർന്ന് സംസ്ഥാന ഘടകം രാഹുൽ ഗാന്ധിയെ വിവരം ധരിപ്പിച്ചു. സോണിയ ഗാന്ധി തീരുമാനമെടുക്കട്ടെ എന്നായിരുന്നു രാഹുലിന്റെ മറുപടി. ബീഹാറിലെ മോശം പ്രകടനം ബംഗാളിൽ കോൺഗ്രസിന്റെ സമ്മർദമേറ്റുന്നുണ്ട്. തുടർന്നാണ് ഇടതുപക്ഷവുമായി സഖ്യത്തിന്റെ…

Read More

കാർഷിക നിയമങ്ങൾക്കെതിരായ പ്രതിഷേധത്തിനിടെ പ്രിയങ്ക ഗാന്ധി അടക്കമുള്ള നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു

കാർഷിക നിയമങ്ങൾക്കെതിരായ പ്രതിഷേധത്തിനിടെ പ്രിയങ്ക ഗാന്ധി അടക്കമുള്ള നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്ത. കേന്ദ്രത്തിന്റെ കാർഷിക നിയമ ഭേദഗതിക്കെതിരെ കോൺഗ്രസ് നേതാക്കൾ ഇന്ന് രാഷ്ട്രപതി ഭവൻ മാർച്ചിന് പദ്ധതിയിട്ടിരുന്നു. ഇതിന് പോലീസ് അനുമതി നിഷേധിക്കുകയായിരുന്നു പിന്നാലെ പ്ലക്കാർഡുകളുമേന്തി പ്രവർത്തകർ മുദ്രവാക്യം വിളിച്ച് മുന്നോട്ടു നീങ്ങിയതോടെ പോലീസ് തടഞ്ഞു. തുടർന്നാണ് പ്രിയങ്ക ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ പ്രദേശത്ത് സംഘർഷം ഉടലെടുത്തു പ്രിയങ്കയെ അറസ്റ്റ് ചെയ്ത് വാഹനത്തിൽ കയറ്റിയെങ്കിലും പ്രവർത്തകർ വാഹനത്തിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പ്രവർത്തകരെയും…

Read More

കാർഷിക നിയമങ്ങൾക്കെതിരായ പ്രതിഷേധത്തിനിടെ പ്രിയങ്ക ഗാന്ധി അടക്കമുള്ള നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു

കാർഷിക നിയമങ്ങൾക്കെതിരായ പ്രതിഷേധത്തിനിടെ പ്രിയങ്ക ഗാന്ധി അടക്കമുള്ള നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്ത. കേന്ദ്രത്തിന്റെ കാർഷിക നിയമ ഭേദഗതിക്കെതിരെ കോൺഗ്രസ് നേതാക്കൾ ഇന്ന് രാഷ്ട്രപതി ഭവൻ മാർച്ചിന് പദ്ധതിയിട്ടിരുന്നു. ഇതിന് പോലീസ് അനുമതി നിഷേധിക്കുകയായിരുന്നു പിന്നാലെ പ്ലക്കാർഡുകളുമേന്തി പ്രവർത്തകർ മുദ്രവാക്യം വിളിച്ച് മുന്നോട്ടു നീങ്ങിയതോടെ പോലീസ് തടഞ്ഞു. തുടർന്നാണ് പ്രിയങ്ക ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ പ്രദേശത്ത് സംഘർഷം ഉടലെടുത്തു പ്രിയങ്കയെ അറസ്റ്റ് ചെയ്ത് വാഹനത്തിൽ കയറ്റിയെങ്കിലും പ്രവർത്തകർ വാഹനത്തിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പ്രവർത്തകരെയും…

Read More

ബ്രിട്ടനില്‍ നിന്ന് എത്തിയ 22 പേര്‍ക്ക് കൊവിഡ്

ന്യൂഡല്‍ഹി: ബ്രിട്ടനില്‍ നിന്ന് കഴിഞ്ഞ ദിവസങ്ങളിലായി എത്തിയ 22 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ബ്രിട്ടനില്‍ നിന്നോ ബ്രിട്ടന്‍ വഴിയോ ഡല്‍ഹിയിലെത്തിയ 11 പേര്‍ക്കും അമൃത്സറിലെത്തിയ എട്ട് പേര്‍ക്കും കൊല്‍ക്കത്തയിലെത്തിയ രണ്ട് പേര്‍ക്കും ചെന്നൈയിലെത്തിയ ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. അതേസമയം രാജ്യത്ത് എവിടെയും കൊവിഡിന്റെ പുതിയ വകഭേദം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു. കൊവിഡ് സ്ഥിരീകരിച്ചവരുടെ സാംപിളുകള്‍ വിദഗ്ധ പരിശോധനയ്ക്കായി പുനെ വൈറോളജി ഇന്‍സ്റ്റിയൂട്ട് ഉള്‍പ്പെടെയുള്ള കേന്ദ്രങ്ങളിലേക്ക് അയച്ചിട്ടുണ്ട്. ഇതിന്റെ ഫലം അധികം വൈകാതെ ലഭിച്ചേക്കും….

Read More

കർഷകരുടെ ആവശ്യങ്ങൾ അംഗീകരിക്കണം എന്നാവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഇന്ന് രാഷ്ട്രപതിയെ കാണും

കർഷകരുടെ ആവശ്യങ്ങൾ അംഗീകരിക്കണം എന്നാവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഇന്ന് രാഷ്ട്രപതിയെ കാണു. കോൺഗ്രസ് എംപിമാരും രാഹുലിനൊപ്പം ഉണ്ടാകും. രാജ്യത്തെ വിവിധ ഭാഗങ്ങളിൽ നിന്ന് കാർഷിക ബില്ലുകൾ പിൻവലിക്കാൻ ആവശ്യപ്പെട്ട് സമാഹരിച്ച ഒപ്പുകൾ കൂടി ഉൾപ്പെടുത്തിയാണ് നിവേദനം. കഴിഞ്ഞ ദിവസം ഇതേ ആവശ്യവുമായി പ്രതിപക്ഷ സംഘത്തെയും രാഹുൽ ഗാന്ധി രാഷ്ട്രപതി ഭവനിലേക്ക് നയിച്ചിരുന്നു. കർഷകരോടും പ്രതിപക്ഷ നേതാക്കളോടും അഭിപ്രായം ചോദിക്കാതെയാണ് കേന്ദ്ര സർക്കാർ കാർഷിക ബിൽ കൊണ്ടുവന്നതെന്നും ഇത് കർഷകരെ അപമാനിക്കുന്നതിന് തുല്യമാണെന്നും രാഹുൽ ഗാന്ധി…

Read More