Headlines

ഉത്സവ സീസണിലെ വിമാന ടിക്കറ്റ് നിരക്ക് വർധന ; ഇടപെടലുമായി ഡി ജി സി എ

വിമാന കമ്പനികൾക്ക് സുപ്രധാന നിർദേശവുമായി DGCA. ഉത്സവ സീസണുകളിലെ നിരക്ക് വർധനവ് നിയന്ത്രിക്കാൻ കൂടുതൽ സർവീസുകൾ വിന്യസിക്കാൻ നിർദേശം.DGCA നിർദേശത്തെ തുടർന്ന് എയർ ഇന്ത്യ, ഇൻഡിഗോ, സ്പൈസ് ജെറ്റ് വിമാന കമ്പനികൾ കൂടുതൽ സർവീസുകൾ വിന്യസിക്കും.ഇൻഡിഗോ 42 റൂട്ടുകളിൽ 730 വിമാനങ്ങളും എയർ ഇന്ത്യ 20 റൂട്ടുകളിൽ 486 വിമാനങ്ങളും സ്പൈസ് ജെറ്റ് 38 റൂട്ടുകളിൽ 546 വിമാനങ്ങളും പുതുതായി വിന്യസിക്കും. സർവീസുകളുടെ എണ്ണം വർധിപ്പിച്ച നിരക്ക് വർധനവ് ഒഴിവാക്കാനാണ് കേന്ദ്രസർക്കാർ നീക്കം.

ദീപാവലി സീസണിന് മുന്നോടിയായുള്ള ടിക്കറ്റ് നിരക്കിലെ കുത്തനെയുള്ള വർധനവ് തടയാനാണ് ഡി ജി സി എ ഇടപെടൽ ഉണ്ടായിരിക്കുന്നത്. ഉത്സവ സീസണിൽ യാത്രക്കാർക്ക് ഉയർന്ന ടിക്കറ്റ് നിരക്കിന്റെ ഭാരം ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കാൻ വിമാനക്കമ്പനികളുമായി ചർച്ച നടത്തിയെന്നും ശനിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ ഡിജിസിഎ അറിയിച്ചു. പ്രധാന റൂട്ടുകളിലെ വിമാന യാത്രാനിരക്കുകളുടെ ട്രെൻഡുകൾ അവലോകനം ചെയ്ത ശേഷമാണ് ഈ നടപടിയെന്നും റെഗുലേറ്റർ കൂട്ടിച്ചേർത്തു.