Headlines

കർഷക പ്രക്ഷോഭം തുടരുന്നതിനിടയിൽ ഒരാൾകൂടി ആത്മഹത്യ ചെയ്തു

ന്യൂഡൽഹി: കേന്ദ്രസർക്കാർ പാസ്സാക്കിയ കർഷക നിയമങ്ങൾക്കെതിരേ ഡൽഹി അതിർത്തിയിൽ കർഷക പ്രക്ഷോഭം തുടരുന്നതിനിടയിൽ ഒരാൾകൂടി ആത്മഹത്യ ചെയ്ത. അഡ്വ.അമർജീത്ത് സിങ്ങാണ് ആത്മഹത്യ ചെയ്തത്. തിക്രി അതിർത്തിയിലെ സമരസ്ഥലത്ത് വെച്ചാണ് അമർജീത്ത് ആത്മഹത്യ ചെയ്തത്. പ്രധാനമന്ത്രിക്ക് കത്തെഴുതിവെച്ചാണ് അമർജീത്ത് ആത്മഹത്യ ചെയ്തത്. പ്രധാനമന്ത്രിയെ കത്തിൽ ഏകാധിപതിയെന്നാണ് അദ്ദേഹം വിശേഷിപ്പിക്കുന്നത്. ജനങ്ങൾ അവരുടെ ആഹാരത്തിന് വേണ്ടി നടത്തുന്ന സമരത്തെ പ്രധാനമന്ത്രി കണ്ടില്ലെന്ന് നടിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പ്രധാനമന്ത്രിയുടെ അവഗണനയിൽ പ്രതിഷേധിച്ചാണ് താൻ ആത്മാഹുതി ചെയ്യുന്നതെന്നും അദ്ദേഹം കത്തിൽ വിശദീകരിക്കുന്നുണ്ട്. കർഷക…

Read More

മൻ കി ബാത്തിനിടെ കർഷകർ പാത്രം കൊട്ടി പ്രതിഷേധിച്ചു

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിനിടെ കർഷകർ പാത്രം കൊട്ടി പ്രതിഷേധിച്ചു അതിർത്തിയിൽ സമരം ചെയ്യുന്ന കർഷകരും ഇവരുടെ കുടുംബങ്ങളിലുമാണ് മോദിയുടെ മൻ കി ബാത്ത് തീരുന്നതുവരെ പാത്രം കൊട്ടിയും മുദ്രവാക്യം വിളിച്ചും പ്രതിഷേധിച്ചത്. മൻ കീ ബാത്ത് സമയത്ത് പാത്രം കൊട്ടി പ്രതിഷേധിക്കാൻ നേരത്തെ തന്നെ കർഷക സംഘടനകൾ ആഹ്വാനം ചെയ്തിരുന്നു. കൊവിഡ് പോരാളികൾക്ക് ആദരവ് പ്രകടിപ്പിക്കാൻ പാത്രം കൊട്ടാൻ മാസങ്ങൾക്ക് മുമ്പ് മോദി ആവശ്യപ്പെട്ടിരുന്നു. ഇത് തന്നെ മോദിക്കെതിരായ സമര…

Read More

കർഷക സമരം രൂക്ഷമാകുന്ന സാഹചര്യത്തിൽ സിഖ് ഗുരുക്കൻമാരെ അനുസ്മരിച്ച് പ്രധാനമന്ത്രി

കർഷക സമരം രൂക്ഷമാകുന്ന സാഹചര്യത്തിൽ സിഖ് ഗുരുക്കൻമാരെ അനുസ്മരിച്ച് പ്രധാനമന്ത്രിനരേന്ദ്രമോദിയുടെ മൻ കി ബാത്ത്. ഇന്ത്യയിലെ യുവാക്കൾക്ക് ഒരു വെല്ലുവിളിയും വലുതല്ലെന്നും മോദി പറഞ്ഞു ഇന്ത്യയിലെ യുവാക്കളെ കാണുമ്പോൾ എനിക്ക് സന്തോഷവും ആശ്വാസവും തോന്നുന്നു. എന്റെ രാജ്യത്തെ യുവാക്കൾക്ക് എന്തും ചെയ്യാൻ സാധിക്കും. ഒരു വെല്ലുവിളിയും അവരുടെ പരിധിക്കപ്പുറമല്ല. 2020ൽ രാജ്യം പുതിയ കഴിവുകൾ സൃഷ്ടിച്ചെടുത്തു. അതിനെ ആത്മനിർഭർ ഭാരത് എന്ന് വിളിക്കാം. ഓരോ പ്രതിസന്ധികളിൽ നിന്നും നമ്മൾ പുതിയ പാഠങ്ങൾ പഠിച്ചു. രാഷ്ട്രം പുതിയ കഴിവുകളും…

Read More

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 18732 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 18732 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ച. ഏറെക്കാലത്തിന് ശേഷമാണ് കൊവിഡ് പ്രതിദിന വർധനവ് ഇരുപതിനായിരത്തിൽ താഴെ എത്തുന്നത്. കൊവിഡ് വ്യാപനത്തിന്റെ രൂക്ഷത രാജ്യത്ത് കുറഞ്ഞു വരുന്നതായാണ് റിപ്പോർട്ടുകൾ ഇതിനോടകം കൊവിഡ് സ്ഥിരീകരിച്ചത് 1,01,87,850 പേർക്കാണ്. 279 പേരാണ് ഇന്നലെ കൊവിഡ് ബാധിച്ച് മരിച്ചത്. രാജ്യത്താകെ കൊവിഡ് മരണസംഖ്യ 1,47,622 ആയി ഉയർന്നു. 2,78,690 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. 97,61,538 പേർ രോഗമുക്തരായി.

Read More

ഉത്തരേന്ത്യയില്‍ അതിശൈത്യം; നിര്‍ദ്ദേശവുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

ഉത്തരേന്ത്യയില്‍ അതിശൈത്യം നിലനില്‍ക്കുന്നതിനാല്‍ കര്‍ശന നിര്‍ദ്ദേശങ്ങളുമായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഡല്‍ഹിയിലും സമീപ സംസ്ഥാനങ്ങളിലും അതിശൈത്യമുണ്ടാകുമെന്നാണ് ഇന്ത്യന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. ഡിസംബര്‍ 29 മുതല്‍ പഞ്ചാബ്, ഹരിയാന, ഡല്‍ഹി, ഉത്തര്‍പ്രദേശ്, വടക്കന്‍ രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ കടുത്ത ശൈത്യം അനുഭവപ്പെടാമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ന്യൂ ഇയര്‍ ആഘോഷങ്ങളുടെ ഭാഗമായി മദ്യപിക്കുന്നത് ശരീരോഷ്മാവ് കുറച്ച് അപകടം വരുത്തുമെന്ന് അറിയിച്ചു. മദ്യപിക്കരുതെന്ന് നിര്‍ദ്ദേശം നല്‍കി കാലാവസ്ഥ കേന്ദ്രം. വൈറ്റമിന്‍ സിയുള്ള പഴങ്ങളും ആഹാരവും കഴിച്ച് തണുപ്പിനെ…

Read More

നിയന്ത്രണങ്ങള്‍ ഫലപ്രദമല്ല: ജനിതകമാറ്റം സംഭവിച്ച കൊവിഡ് വൈറസ് കൂടുതല്‍ രാജ്യങ്ങളിലേക്ക്

ലണ്ടന്‍: ജനിതകമാറ്റം സംഭവിച്ച കൊവിഡ് വൈറസ് കൂടുതല്‍ രാജ്യങ്ങളിലേക്ക് പടര്‍ന്നുപിടിക്കുന്നതായി റിപോര്‍ട്ട്. യൂറോപ്യന്‍ യൂണിയനടക്കം കാനഡ, ജപ്പാന്‍, ആസ്‌ത്രേലിയ, ലബനോന്‍ തുടങ്ങിയ രാജ്യങ്ങളിലും ഇതിനകം വൈറസ് വ്യാപനം സ്ഥിരീകരിച്ചിട്ടുണ്ട്. വൈറസ് വ്യാപനം കുറഞ്ഞുകൊണ്ടിരിക്കുന്ന റിപോര്‍ട്ടുകള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നതിനിടയിലാണ് ബ്രിട്ടനില്‍ ജനിതകമാറ്റം സംഭവിച്ച കൊവിഡ് വൈറസിനെ കണ്ടെത്തുന്നത്. അതോടെ ലോകത്തെ പല രാജ്യങ്ങളും തങ്ങളുടെ അതിര്‍ത്തികള്‍ അടയ്ക്കുകയോ നിയന്ത്രണം ശക്തിപ്പെടുത്തുകയോ ചെയ്തു. പക്ഷേ, ആ നിയന്ത്രണങ്ങള്‍ക്കിടയിലും വൈറസ് വ്യാപിക്കുന്നതായാണ് പുതിയ കണക്കുകള്‍ നല്‍കുന്ന സൂചന.  

Read More

താരിഖ് അൻവർ സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കളുമായി ഇന്ന് ചർച്ച നടത്തും

ഹൈക്കമാൻഡിന്റെ നിർദേശപ്രകാരം കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കളുമായി ഇന്ന് ചർച്ച നടത്തു. തദ്ദേശ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ പാർട്ടിയിൽ ഗ്രൂപ്പ് പോര് സജീവമായതും പോസ്റ്റർ വിവാദങ്ങളുമൊക്കെ നിലനിൽക്കുന്ന സാഹചര്യത്തിലാണ് താരിഖ് അൻവറിന്റെ സന്ദർശനം കോൺഗ്രസിലെ ഒരു വിഭാഗം നേതാക്കൾക്കും ലീഗ് അടക്കമുള്ള ഘടകകക്ഷികൾക്കും മുല്ലപ്പള്ളി രാമചന്ദ്രൻ, എം എം ഹസൻ എന്നിവർ മാറണമെന്ന നിലപാടുള്ളവരാണ്. എന്നാൽ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ കെപിസിസി അധ്യക്ഷനെ ഇപ്പോൾ മാറ്റിയാൽ വലിയ…

Read More

റിപബ്ലിക് ദിന പരേഡിനായി എത്തിയ കൂടുതൽ സൈനികർക്ക് കൊവിഡ് സ്ഥിരീകരിച്ചു

ഡൽഹിയിൽ റിപബ്ലിക് ദിന പരേഡിനായി എത്തിയ കൂടുതൽ സൈനികർക്ക് കൊവിഡ് സ്ഥിരീകരിച്ച. ഇതിനോടകം 150 സൈനികർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ പലർക്കും ലക്ഷണങ്ങളുമുണ്ടായിരുന്നില്ല കൊവിഡ് ബാധിച്ചവരിൽ മലയാളി സൈനികരുമുണ്ട്. തലസ്ഥാനത്തെ വിവിധ ആശുപത്രികളിലാണ് ഇവർ ചികിത്സയിൽ കഴിയുന്നത്. രോഗം സ്ഥിരീകരിച്ചവരെ കൂടാതെ പ്രാഥമിക സമ്പർക്ക പട്ടികയിലുള്ള കൂടുതൽ പേർക്കും രോഗം ബാധിക്കുമോയെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. റിപബ്ലിക് ദിന പരേഡ്, ബീറ്റിംഗ് റിട്രീറ്റ് എന്നിവക്ക് പങ്കെടുക്കേണ്ട സംഘത്തിലാണ് കൊവിഡ് വ്യാപിക്കുന്നത്. വിവിധ വിഭാഗങ്ങളിലുള്ള സൈനികർ ഒന്നര മാസമായി പരിശീലനവുമായി…

Read More

10 ലക്ഷം വിലമതിക്കുന്ന ലോകത്തെ രണ്ടാമത്തെ ഭീമന്‍ ആമ ചെന്നൈയിലെ പാര്‍ക്കില്‍നിന്ന് മോഷണം പോയി

ചെന്നൈ: അന്താരാഷ്ട്ര വിപണിയില്‍ 10 ലക്ഷം രൂപ വിലമതിക്കുന്ന ലോകത്തിലെ രണ്ടാമത്തെ ആമയെ തമിഴ്‌നാട്ടിലെ ചെന്നൈ മഹാബലിപുരത്തെ മുതല പാര്‍ക്കില്‍നിന്ന് മോഷണം പോയി. ആല്‍ഡാബ്ര ഇനത്തില്‍പ്പെട്ട ഭീമന്‍ ആമയെയാണ് ചെന്നൈയില്‍നിന്ന് 56 കിലോമീറ്റര്‍ അകലെയുള്‌ല മദ്രാസ് ക്രോക്കഡൈല്‍ ബാങ്ക് ട്രസ്റ്റ് സെന്റര്‍ ഫോര്‍ ഹെര്‍പറ്റോളജിയില്‍നിന്നും കാണാതായത്. ആമ മോഷ്ടിക്കപ്പെട്ടതാണെന്നാണ് പോലിസിന്റെ നിഗമനം. നവംബര്‍ 11, 12 തിയ്യതികളില്‍ മോഷണം നടന്നിട്ടുണ്ടെന്നാണ് പോലിസ് സംശയിക്കുന്നത്. എങ്കിലും വാര്‍ത്ത ഇപ്പോഴാണ് പുറത്തുവിട്ടതെന്നാണ് വിവരം. പോലിസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം…

Read More

കാർഷിക നിയമങ്ങൾ പിൻവലിക്കില്ലെന്ന് ആവർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

കാർഷിക നിയമങ്ങൾ പിൻവലിക്കില്ലെന്ന് ആവർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദ. കർഷകരുമായുള്ള വെർച്വൽ യോഗത്തിലാണ് മോദി ഇക്കാര്യം വ്യക്തമാക്കിയത്. കർഷക സമരത്തിന്റെ ഉദ്ദേശ്യവും ലക്ഷ്യവും തെറ്റാണെന്നും മോദി പറഞ്ഞു കർഷകസമരം രാഷ്ട്രീയപരമാണെന്ന പരിഹാസവും പ്രധാനമന്ത്രി ഉന്നയിച്ചു. കിസാൻ ക്രഡിറ്റ് കാർഡിനെ കുറിച്ചും കർഷകർക്ക് കുറഞ്ഞ പലിശയിൽ ലഭിക്കുന്ന വായ്പകളെ കുറിച്ചുമായിരുന്നു മോദിയുടെ പ്രസംഗത്തിലേറെയും പറഞ്ഞുകൊണ്ടിരുന്നത്. കർഷകരോട് സമരം അവസാനിപ്പിക്കാൻ കേന്ദ്ര കൃഷി മന്ത്രി നരേന്ദ്രസിംഗ് തോമറും ആവശ്യപ്പെട്ടു. പുതിയ നിയമങ്ങളുടെ പ്രാധാന്യം കർഷകർ മനസ്സിലാക്കുമെന്നാണ് പ്രതീക്ഷയെന്നും തോമർ പറഞ്ഞു.

Read More