ജനിതക മാറ്റം സംഭവിച്ച കൊവിഡ് വൈറസ് രാജ്യത്ത് ഇതുവരെ സ്ഥിരീകരിച്ചത് 25 പേർക്ക്

യുകെയിൽ കണ്ടെത്തിയ ജനിതക മാറ്റം സംഭവിച്ച കൊവിഡ് ഇന്ത്യയിൽ അഞ്ച് പേർക്ക് കൂടി സ്ഥിരീകരിച്ചു. ഇതിനോടകം 25 പേർക്കാണ് രാജ്യത്ത് ജനിതക മാറ്റം സംഭവിച്ച കൊവിഡ് സ്ഥിരീകരിച്ചത്. ഉത്തർപ്രദേശിലാണ് കൊവിഡിന്റെ പുതിയ വകഭേദം ആദ്യം സ്ഥിരീകരിച്ചത്. ഇതിന് പിന്നാലെ യൂറോപ്യൻ യൂനിയൻ രാജ്യങ്ങളിൽ നിന്നെത്തുന്നവരെ കർശന പരിശോധനക്ക് വിധേയമാക്കുന്നുണ്ട് സാധാരണ കൊവിഡ് വൈറസിനേക്കാൾ 70 ശതമാനം അധികവേഗത്തിൽ ഈ വൈറസ് പടരുമെന്നാണ് റിപ്പോർട്ടുകൾ. യുകെയിൽ കൊവിഡ് വകഭേദം റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ജനുവരി ഏഴ് വരെ അവിടെ…

Read More

24 മണിക്കൂറിനിടെ 21,821 പേർക്ക് കൂടി കൊവിഡ്; 299 പേർക്ക് കൂടി ജീവൻ നഷ്ടപ്പെട്ടു

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 21,821 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 1,02,66,674 ആയി ഉയർന്നു. 299 പേരാണ് ഇന്നലെ കൊവിഡ് ബാധിച്ച് മരിച്ചത്. രാജ്യത്തെ ആകെ കൊവിഡ് മരണസംഖ്യ 1,48,738 ആയി. 26,139 പേർ ഇന്നലെ രോഗമുക്തി നേടി. 98,60,280 പേരാണ് ഇതിനോടകം രോഗമുക്തി നേടിയത്. നിലവിൽ 2,57,656 പേർ ചികിത്സയിൽ കഴിയുകയാണ്.

Read More

കാർഷിക നിയമങ്ങൾ പിൻവലിക്കാൻ കേന്ദ്രം ഒരുങ്ങുന്നു; തീരുമാനം പ്രധാനമന്ത്രിക്ക് വിട്ടു

കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതിൽ തീരുമാനം പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വിട്ടു. നിയമം നടപ്പാക്കുന്നത് മരവിപ്പിക്കാനാകുമോയെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് പരിശോധിക്കും. താങ്ങുവിലക്ക് നിയമസംരക്ഷണത്തിന് ഭരണഘടന വിദഗ്ധരുടെ സമിതിയാകാമെന്നാണ് സർക്കാർ കരുതുന്നത്. ഇത് കർഷക സംഘടനകളും ചർച്ച ചെയ്യും സമരം മുപ്പത്തിയാറാം ദിവസത്തിലേക്ക് കടക്കുമ്പോഴാണ് കേന്ദ്രം സമവായത്തിനൊരുങ്ങുന്നത്. ഇന്നലെ കർഷക സംഘടനകളുമായി കേന്ദ്രം നടത്തിയ ആറാമത്തെ യോഗത്തിലും തീരുമാനമായിരുന്നില്ല. വൈദ്യുതി നിയന്ത്രണ ബിൽ പിൻവലിക്കുക, വയൽ അവശിഷ്ടങ്ങൾ കത്തിക്കുന്നതിനെതിരായ നടപടി റദ്ദാക്കുക തുടങ്ങിയ ആവശ്യങ്ങൾ കേന്ദ്രം അംഗീകരിച്ചിരുന്നു നിയമങ്ങൾ പിൻവലിക്കുന്ന കാര്യത്തിലും…

Read More

കേന്ദ്രത്തിന്റെ പുതിയ കാർഷിക നിയമങ്ങൾക്ക് പകരമായി നിയമം നിർമ്മിക്കുമെന്ന് കൃഷിമന്ത്രി

പുതിയ കാർഷിക നിയമം നിർമിക്കുമെന്ന പ്രഖ്യാപനവുമായി കേരളം. കേന്ദ്രത്തിന്റെ പുതിയ കാർഷിക നിയമങ്ങൾക്ക് പകരമായി നിയമം നിർമ്മിക്കുമെന്ന് കൃഷിമന്ത്ര വി.എസ് സുനിൽ കുമാർ പറഞ്ഞു. കാർഷിക നിയമങ്ങൾക്കെതിരെ രാജ്യതലസ്ഥാനത്ത് പ്രക്ഷോഭം ശക്തമാകവെയാണ് സംസ്ഥാനം കേന്ദ്രത്തിനെതിരെ കടുത്ത നിലപാടിലേക്ക് പോകുന്നത് ബജറ്റ് സമ്മേളനത്തിലാണ് പുതിയ നിയമം പ്രഖ്യാപിക്കുക. തറവില ഉയർത്തുന്നതിന് വ്യവസ്ഥയുണ്ടാകും. സംസ്ഥാനങ്ങളുടെ അധികാരം കവരുന്നതാണ് കേന്ദ്രനിയമം. ഇതിനെതിരെ പുതിയ നിയമം കൊണ്ടുവരും. കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ് കേന്ദ്രസർക്കാർ പ്രവർത്തിക്കുന്നതെന്നും മന്ത്രി പറഞ്ഞു. കാർഷിക നിയമഭേദഗതി തള്ളിക്കളയുന്നതിനായി സംസ്ഥാന നിയമസഭയുടെ…

Read More

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന നിലപാടില്‍ നിന്ന് പിന്‍മാറാന്‍ തയ്യാറല്ലെന്ന് വ്യക്തമാക്കി കേന്ദ്രം

ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന നിലപാടില്‍ നിന്ന് പിന്‍മാറാന്‍ തയ്യാറല്ലെന്ന് വ്യക്തമാക്കി കേന്ദ്ര. കര്‍ഷകരുമായി ഇന്ന് നടന്ന ചര്‍ച്ചയിലാണ് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ തയ്യാറല്ലെന്ന് കേന്ദ്രസക്കാര്‍ വ്യക്തമാക്കിയത്. നിയമം പിന്‍വലിക്കല്‍ ഒഴികെയുള്ള ആവശ്യം പരിഗണിക്കാമെന്ന് സര്‍ക്കാര്‍ കര്‍ഷക സംഘടനകളെ അറിയിച്ചു. താങ്ങുവില പിന്‍വലിക്കില്ല എന്ന ഉറപ്പ് നല്‍കാമെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. എന്നാല്‍ നിയമം പിന്‍വലിക്കുന്നതിനെക്കുറിച്ച്‌ പറയണമെന്ന് സംഘടനകള്‍ ആവശ്യപ്പെട്ടു. അതേസമയം കാര്‍ഷിക നിയമങ്ങളെക്കുറിച്ച്‌ കര്‍ഷകര്‍ മുന്നോട്ടുവെച്ച ആവശ്യങ്ങള്‍ പരിഗണിക്കാന്‍ ഒരു സമിതിയെ രൂപീകരിക്കാമെന്ന് സര്‍ക്കാര്‍ കര്‍ഷകരെ അറിയിച്ചു….

Read More

ജനിതക മാറ്റം വന്ന കൊറോണ വൈറസിനെ പ്രതിരോധിക്കാനുള്ള വാക്‌സിന്‍ ആറാഴ്ച്ചയ്ക്കകം തയ്യാറാക്കാനാവുമെന്ന് ജര്‍മന്‍ ബയോ ടെക്‌നോളജി

ബെര്‍ലിന്‍: ലോകത്തെ ആശങ്കയിലാക്കുന്ന ജനിതക മാറ്റം വന്ന കൊറോണ വൈറസിനെ പ്രതിരോധിക്കാനുള്ള വാക്‌സിന്‍ ആറാഴ്ച്ചയ്ക്കകം തയ്യാറാക്കാനാവുമെന്ന് ജര്‍മന്‍ ബയോ ടെക്‌നോളജികമ്പനിയായ ബയോഎന്‍ടെക്. നിലവിലുള്ള തങ്ങളുടെ വാക്‌സിന്‍ സൃഷ്ടിക്കുന്ന പ്രതിരോധ സംവിധാനം തന്നെ കൊറോണയുടെ വകഭേദത്തെയും നേരിടാന്‍ പര്യാപ്തമാവുമെന്നാണു കരുതുന്നത്. എന്നാല്‍, ആവശ്യമെങ്കില്‍ വൈറസിലെ ജനിതക മാറ്റത്തെ അതിജീവിക്കാന്‍ കഴിയുന്ന പുതിയ വാക്‌സിന്‍ ആറാഴ്ച്ചയ്ക്കകം വികസിപ്പിക്കാന്‍ സാധിക്കുമെന്ന് ബയോഎന്‍ടെക് സഹ സ്ഥാപകന്‍ ഉഗുര്‍ സാഹിന്‍ പറഞ്ഞു. ബ്രിട്ടനില്‍ കണ്ടെത്തിയ പുതിയ വൈറസ് ഒമ്പത് ജനിതക മാറ്റങ്ങള്‍ വന്നതാണ്. സാധാരണ…

Read More

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 20,550 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 20,550 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ച. ഇതോടെ ആകെ രോഗികളുടെ എണ്ണം 1,02,44,853 ആയി ഉയർന്നു. 286 പേരാണ് കൊവിഡ് ബാധിച്ച് ഇന്നലെ മരിച്ചത്. രാജ്യത്തെ ആകെ മരണസംഖ്യ 1,48,439 ആയി. 26,572 പേർ ഇന്നലെ കൊവിഡിൽ നിന്ന് മുക്തരായി. 98,34,141 പേരാണ് ഇതിനോടകം രോഗമുക്തി നേടിയത്. 2,62,272 പേർ നിലവിൽ ചികിത്സയിൽ കഴിയുകയാണ്. അതേസമയം നിലവിൽ കേരളത്തിലാണ് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നത്. ഡിസംബർ 13 മുതൽ 26 വരെയുള്ള…

Read More

അതിതീവ്ര കൊവിഡ് വൈറസ് കൂടുതൽ രാജ്യങ്ങളിൽ കണ്ടെത്തി; ഇന്ത്യയിലും വ്യാപിക്കുന്നു

കൊവിഡിന്റെ വകഭേദമായ അതിതീവ്ര വൈറസ് കൂടുതൽ രാജ്യങ്ങളിൽ സ്ഥിരീകരിച്ചു. യുഎഇ, ഫ്രാൻസ്, കാനഡ, അമേരിക്ക എന്നിവിടങ്ങളിൽ കൂടിയാണ് വൈറസ് കണ്ടെത്തിയത്. ഇന്നലെ ഇന്ത്യയിലും കൊവിഡിന്റെ പുതിയ വകഭേദം സ്ഥിരീകരിച്ചിരുന്നു. ഇന്ത്യയിലും ഈ വൈറസിന്റെ വ്യാപനം രൂക്ഷമാകുകയാണ് ഉത്തർപ്രദേശിൽ രണ്ട് വയസ്സുകാരിക്ക് വകഭേദം വന്ന വൈറസ് സ്ഥിരീകരിച്ചു. മീററ്റിലാണ് സംഭവം. യുകെയിൽ നിന്ന് മടങ്ങിവന്ന കുടുംബത്തോടൊപ്പമുള്ള കുട്ടിക്കാണ് രോഗം സ്ഥിരീകരിച്ചത്. അതേസമയം കുട്ടിയുടെ മാതാപിതാക്കൾക്ക് കൊവിഡിന്റെ പഴയ വകഭേദമാണ് കണ്ടെത്തിയിരിക്കുന്നത് അതേസമയം ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം പറയുന്നു….

Read More

കര്‍ഷക സമരം: ആറാംവട്ട അനുരജ്ഞന ചര്‍ച്ച ഇന്ന്

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ സമരം ചെയ്യുന്ന കര്‍ഷകരും കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധികളും തമ്മിലുള്ള ചര്‍ച്ച ആറാം വട്ട ചര്‍ച്ച ഇന്ന് നടക്കും. ഡല്‍ഹി വിഖ്യാന്‍ ഭവനില്‍ ഉച്ചയ്ക്ക് നടക്കുന്ന ചര്‍ച്ചയില്‍ കൃഷി മന്ത്രിയടക്കമുള്ള കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധികളും 40 കര്‍ഷക സംഘടനാ പ്രതിനിധികളും പങ്കെടുക്കും. കാര്‍ഷിക നിയമം പിന്‍വലിക്കുകയെന്ന നിലപാടിലാണ് കര്‍ഷകര്‍ ഉറച്ചുനില്‍ക്കുന്നതെങ്കിലും സര്‍ക്കാര്‍ അതിന് വഴിപ്പെടില്ലെന്ന തീരുമാനത്തിലാണെന്നാണ് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നത്. കാര്‍ഷിക പരിഷ്‌കാരങ്ങളില്‍ ചില നീക്കുപോക്കുകളാവാമെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. താങ്ങുവില, അന്തരീക്ഷമലിനീകരണത്തിനിടയാക്കുന്ന വയല്‍കത്തിക്കല്‍ നിയമത്തിലെ സങ്കീര്‍ണതകള്‍,…

Read More

രാഷ്ട്രീയത്തിലേക്ക് ഇല്ല: പാര്‍ട്ടി പ്രഖ്യാപനത്തില്‍ നിന്നും രജനീകാന്ത് പിന്മാറി

ചെന്നൈ: സ്വന്തം രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിക്കുന്നതില്‍ നിന്ന് നടന്‍ രജനീകാന്ത് പിന്മാറി. കടുത്ത നിരാശയോടെ തീരുമാനം അറിയിക്കുന്നുവെന്നും രജനീകാന്ത് അറിയിച്ചു. ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണമാണെന്നാണ് വിശദീകരണം. സ്വന്തം പാര്‍ട്ടി പ്രഖ്യാപിക്കുന്ന തീയതി ഈ മാസം 31 ന് അറിയിക്കുമെന്നായിരുന്നു രജനികാന്ത് നേരത്തെ പറഞ്ഞിരുന്നത്. 120 പേര്‍ മാത്രമുള്ള ഒരു ഷൂട്ടിങ് സൈറ്റില്‍ കോവിഡ് പടര്‍ന്നതിനെ തുടര്‍ന്ന് അതിന്റെ പ്രശ്‌നം നേരിടേണ്ടിവന്ന തനിക്ക് എങ്ങനെയാണ് ലക്ഷക്കണക്കിനാളുകളുള്ള ഒരിടത്തേക്ക് ഇറങ്ങിച്ചെന്ന് രാഷ്ട്രീയ പ്രവര്‍ത്തനം നടത്താന്‍ സാധിക്കുക എന്ന് രജനീകാന്ത് ട്വിറ്ററിലൂടെ…

Read More