സൗരവ് ഗാംഗുലിക്ക് ആൻജിയോ പ്ലാസ്റ്റിക് സർജറി നടത്തി
നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ബിസിസിഐ അധ്യക്ഷൻ സൗരവ് ഗാംഗുലിക്ക് ആൻജിയോ പ്ലാസ്റ്റിക് സർജറി നടത്ത. ഗാംഗുലിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു. പൾസും രക്തസമ്മർദവും തൃപ്തികരമാണ് വീട്ടിലെ ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെയാണ് സൗരവ് ഗാംഗുലിക്ക് നെഞ്ചുവേദന തോന്നിയതും ഉച്ചയോടെ കൊൽക്കത്തയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതും. ബിസിസിഐ യോഗത്തിന് ശേഷം അഹമ്മദാബാദിൽ നിന്ന് കഴിഞ്ഞ ദിവസമാണ് ഗാംഗുലി മടങ്ങിയെത്തിയത്. ഗാംഗുലിയുടെ ആരോഗ്യനിലയിൽ ആശങ്കപ്പെടാനില്ലെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷായും പ്രതികരിച്ചു. ഗാംഗുലി എത്രയും വേഗം ആരോഗ്യം വീണ്ടെടുക്കട്ടെയെന്ന് ബംഗാൾ…