സ്ത്രീ ചെയ്യുന്ന വീട്ടുജോലി പുരുഷൻ ചെയ്യുന്ന ഓഫീസ് ജോലിക്ക് തുല്യമെന്ന് സുപ്രിംകോടതി
ന്യൂഡൽഹി: സ്ത്രീ ചെയ്യുന്ന വീട്ടുജോലി പുരുഷൻ ചെയ്യുന്ന ഓഫീസ് ജോലിക്ക് തുല്യമെന്ന് സുപ്രിം കോടതി. 2014ൽ ഡൽഹിയിൽ വച്ച് സ്കൂട്ടർ യാത്രക്കാരായ ദമ്പതികൾ കാറിടിച്ച് മരിച്ചതുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവെയാണ് ജസ്റ്റിസ് രമണ, ജസ്റ്റിസ് സൂര്യകാന്ത് എന്നിവരുടെ പരാമർശം. പ്രതിഫലമില്ലാത്ത ജോലിയാണ് സ്ത്രീകൾ ചെയ്യുന്നതെന്നും സുപ്രിംകോടതി നിരീക്ഷിച്ചു. മരിച്ച ദമ്പതികളിൽ ഭാര്യ വീട്ടുജോലിക്കാരിയായിരുന്നു. ദമ്പതികളുടെ കുടുംബത്തിന് 40.71 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് അന്ന് നിശ്ചയിച്ച ട്രൈബ്യൂണൽ ഇൻഷൂറൻസ് കമ്പനിയോട് ആവശ്യപ്പെട്ടിരുന്നു. പിന്നീട് കേസിലെ അപ്പീൽ പരിഗണിച്ച…
