ഒരു വ്യക്തിയുടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണം തട്ടിയെടുത്താല്‍ അതിന്റെ ഉത്തരവാദിത്തം ആ വ്യക്തിക്കല്ലെന്നും ബാങ്കിനായിരിക്കുമെന്നും ദേശീയ ഉപഭോക്തൃ കമ്മീഷന്‍. ഒരാള്‍ ഹാക്കിംഗിലൂടെ തന്റെ അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിച്ചതായി ആരോപിച്ച് ഒരു യുവതി നല്‍കിയ പരാതി പരിഗണിമ്ബോഴാണ് കമ്മീഷന്‍ സുപ്രധാന തീരുമാനം പുറപ്പെടുവിച്ചത്.
ഇലക്‌ട്രോണിക് ബാങ്കിംഗ് സംവിധാനത്തിലെ പഴുതുകള്‍ ഉപയോഗിച്ചാണ് ഹാക്കിംഗ് നടന്നതെന്ന് പരാതിക്കാരി ആരോപിച്ചിരുന്നു. ഇരയ്ക്ക് നഷ്ടപരിഹാരം ബാങ്ക് നല്‍കണമെന്ന് കമ്മീഷന്‍ ഉത്തരവിട്ടു. എന്നാല്‍ ഉപഭോക്താവിന്റെ അശ്രദ്ധ മൂലമാണ് പണം നഷ്ടപ്പെടുന്നതെങ്കില്‍ അതിന് ബാങ്കിന് ഉത്തരവാദിത്തമുണ്ടായിരിക്കില്ല. പണം നഷ്ടപ്പെട്ട വ്യക്തി മാത്രമായിരിക്കും അതിന് ഉത്തരവാദി.