പഞ്ചാബില്‍ ആറു വയസ്സുകാരിയെ ബലാല്‍സംഗം ചെയ്ത് കൊന്നു
ചണ്ഡിഗഡ്: പഞ്ചാബിലെ ജലന്ധര്‍ ജില്ലയില്‍ ശനിയാഴ്ച വൈകീട്ട് കാണാതായ ആറ് വയസ്സുകാരിയെ ബലാല്‍സംഗം ചെയ്തു കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. ജലന്ധര്‍ ഹോഷിയാര്‍പൂര്‍ റോഡിലുള്ള ഹസാര ഗ്രാമത്തിലെ കരിമ്പ് വയലില്‍ നിന്നാണ് ഞായറാഴ്ച മൃതദേഹം കണ്ടെത്തിയത്. ബിഹാറില്‍ നിന്നെത്തിയ തൊഴിലാളി ദമ്പതികളുടെ മകളാണ് പീഡനത്തിനിരയായത്. ജോലി കഴിഞ്ഞ് തിരിച്ചെത്തിയപ്പോള്‍ വീട്ടില്‍ കുട്ടിയെ കാണാത്തതിനെ തുടര്‍ന്ന് പോലിസില്‍ പരാതി നല്‍കിയിരുന്നു. ബിസ്‌കറ്റ് വാങ്ങിക്കൊടുക്കാന്‍ സൈക്കിളില്‍ കൊണ്ടുപോയെന്നും പിന്നീട് വീട്ടിലെത്തിച്ചെന്നും അയല്‍വാസിയും അകന്ന ബന്ധുവുമായ സന്തോഷ് ഇവരോട് പറഞ്ഞു. എന്നാല്‍, പെണ്‍കുട്ടിയുടെ…