ഇന്ത്യ-ബ്രിട്ടണ്‍ വിമാന സര്‍വ്വീസ് പുനരാരംഭിക്കുന്നു; ഇന്ന് 256 യാത്രക്കാരെത്തും: ആശങ്കയോടെ രാജ്യം
കോവിഡ് ജനിതകമാറ്റത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ച ബ്രിട്ടണ്‍-ഇന്ത്യ വിമാന സര്‍വ്വീസുകള്‍ ഇന്നു മുതല്‍ പുനരാരംഭിക്കും. രണ്ട് ആഴ്ചയിലേറെയായി വിലക്ക് ഏര്‍പ്പെടുത്തിയിരുന്ന സര്‍വ്വീസ് വീണ്ടും ആരംഭിക്കുമ്പോള്‍ ധാരാളം യാത്രക്കാര്‍ ഇന്ത്യയിലേക്ക് എത്തുന്നുണ്ട്. കണക്കുകള്‍ പ്രകാരം പ്രത്യേക വിമാനത്തില്‍ 250ലേറെ യാത്രക്കാര്‍ എത്തുമെന്നാണ് സൂചന. ബ്രിട്ടണിലെ ഹീത്രു വിമാനത്താവളത്തില്‍ നിന്ന് ഡല്‍ഹിയിലെ എയര്‍ ഇന്ത്യ വിമാനത്താവളത്തിലേക്കാണ് സര്‍വ്വീസ് നടത്തുന്നത്. കോവിഡിന്റെ ജനിതകമാറ്റം മുന്നില്‍ക്കണ്ട് ഏതാണ്ട് 40 രാജ്യങ്ങള്‍ ബ്രിട്ടീഷ് വിമാന സര്‍വ്വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു. സാര്‍ക്ക്-കോവിഡ് 2 എന്ന് നാമകരണം ചെയ്ത…
