വാക്‌സിന്‍ എങ്ങനെ ലഭിക്കും? എപ്രകാരം രജിസ്റ്റര്‍ ചെയ്യാം? ആവശ്യമായ വിവരങ്ങള്‍
ലോകത്ത് കോവിഡ് വൈറസ് ഏറ്റവും മാരകമായി ബാധിച്ച രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. മരണ നിരക്കിലും രാജ്യത്ത് വലിയ ഉയര്‍ച്ചയുണ്ടായത് ആശങ്കയ്ക്ക് വഴിവച്ചിരുന്നു. എന്നാല്‍ ജനസംഖ്യയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയിലെ രോഗപ്രതിരോധ സംവിധാനം ഫലം കണ്ടെന്നാണ് കണക്കുകൾ പറയുന്നത്. ട്വിറ്ററിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി വാക്‌സിന്‍ വിതരണത്തെക്കുറിച്ച് വ്യക്തമായി അറിയിച്ചിട്ടുണ്ട്.’ കോവിഡിനെതിരെയുള്ള പോരാട്ടത്തില്‍ സുപ്രധാന ചുവടുവയ്പ്പ് നടത്താന്‍ പോകുന്നു’ എന്നാണ് അദ്ദേഹം കുറിച്ചത്. ആദ്യ ഘട്ടത്തില്‍ 3 കോടി ജനങ്ങള്‍ക്കാണ് വാക്‌സിന്‍ കുത്തിവയ്പ്പ് നടത്തുക. ഡോക്ടര്‍മാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍,…