കർഷക പ്രക്ഷോഭം: കർഷക സംഘടനകളുമായി കേന്ദ്രസർക്കാരിന്റെ ഒമ്പതാം വട്ട ചർച്ച ഇന്ന്
കാർഷിക നിയമങ്ങൾക്കെതിരെ സമരം തുടരുന്ന കർഷക സംഘടനാ നേതാക്കളുമായി കേന്ദ്രസർക്കാരിന്റെ ഒമ്പതാം വട്ട ചർച്ച ഇന്ന് നടക്കും. ഇരു വിഭാഗവും നിലപാടിൽ വിട്ടുവീഴ്ച ചെയ്യാൻ തയ്യാറില്ലാത്തതിനാൽ ചർച്ച പരാജയപ്പെടാനാണ് സാധ്യത. അതേസമയം തുറന്ന മനസ്സോടെയാണ് ചർച്ചയെന്ന് കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ പറഞ്ഞു കർഷക സമരത്തിൽ ഇടപെടാൻ സുപ്രീം കോടതി നാലംഗ സമിതിയെ നിയോഗിച്ച ശേഷം നടക്കുന്ന ആദ്യത്തെ ചർച്ചയാണിത്. സമിതിയുമായി സഹകരിക്കില്ലെന്ന് കർഷകർ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. സമിതിയിൽ നിന്ന് ഇന്നലെ ഭൂപീന്ദർ സിംഗ്…