കർഷകരുടെ ട്രാക്ടർ റാലി തടയണമെന്ന ആവശ്യം; ഇടപെടാനില്ലെന്ന് സുപ്രീം കോടതി
റിപബ്ലിക് ദിനത്തിൽ കർഷകർ നടത്താനിരിക്കുന്ന ട്രാക്ടർ റാലി തടയണമെന്ന ഡൽഹി പോലീസിന്റെ ഹർജിയിൽ ഇടപെടാനില്ലെന്ന് സുപ്രീം കോടതി. ക്രമസമാധാന പ്രശ്‌നം പോലീസിന്റെ വിഷയമാണ്. അത്തരത്തിൽ തീരുമാനമെടുക്കാൻ പോലീസിന് അവകാശമുണ്ടല്ലോയെന്നും കോടതി ചോദിച്ചു ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായ ബഞ്ചാണ് ഹർജി പരിഗണിച്ചത്. കേസ് ഇനി റിപബ്ലിക് ദിനത്തിന്റെ അടുത്ത ദിവസം പരിഗണിക്കും. വിഷയത്തിൽ ഇടപെടുന്നില്ലെന്നത് ഉത്തരവിൽ എഴുതി നൽകാമോ എന്ന് അറ്റോർണി ജനറൽ കെ കെ വേണുഗോപാൽ ചോദിച്ചു. എഴുതി നൽകിയാൽ ഡൽഹി പോലീസിന്റെ…