Headlines

കൊവാക്‌സിൻ സ്വീകരിക്കില്ലെന്ന് ഡൽഹി റാം മനോഹർ ലോഹ്യ ആശുപത്രിയിലെ ഡോക്ടർമാർ; കൊവിഷീൽഡ് മതി

ഭാരത് ബയോടെകിന്റെ കൊവാക്‌സിൻ സ്വീകരിക്കില്ലെന്ന് ഡൽഹി റാം മനോഹർ ലോഹ്യ ആശുപത്രിയിലെ ഡോക്ടർമാർ. കൊവാക്‌സിന്റെ മൂന്നാംഘട്ട ട്രയൽ ഇതുവരെ പൂർത്തിയായിട്ടില്ല. ഇതിനാൽ കൊവാക്‌സിന്റെ ഫലപ്രാപ്തിയിൽ സംശയമുണ്ടെന്നും ഡോക്ടർമാർ പറയുന്നു കേന്ദ്രസർക്കാരിന് കീഴിലുള്ള ആശുപത്രിയാണിത്. ഡോക്ടർമാർ തന്നെ കൊവാക്‌സിനെതിരായ നിലപാട് സ്വീകരിക്കുന്നത് വാക്‌സിൻ വിതരണ യജ്ഞത്തിൽ കേന്ദ്രത്തിന് തിരിച്ചടിയാണ്. കൊവിഷീൽഡ് നൽകണമെന്നാണ് ഇവരുടെ ആവശ്യം കൊവാക്‌സിൻ സ്വീകരിച്ച് ഗുരുതരമായ പാർശ്വഫലങ്ങളുണ്ടായാൽ ഉത്തരവാദിത്വം മരുന്ന് കമ്പനിക്ക് ആയിരിക്കുമെന്ന് കേന്ദ്രം നേരത്തെ പറഞ്ഞിരുന്നു. വാക്‌സിൻ സ്വീകരിക്കുന്നവർ ഇത്രത്തിൽ ഒരു സമ്മതപത്രം ഒപ്പിട്ട്…

Read More

കര്‍ണാടകയില്‍ മിനി ബസും ടിപ്പറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 13 പേർ മരിച്ചു

കർണാടകയിലെ ധർവാദിൽ മിനിബസും ടിപ്പറും കൂട്ടിയിടിച്ച് 13 പേർ മരിച്ചു. അവധിയാഘോഷിക്കാൻ ദാവൻഗേരെയിൽ നിന്ന് ഗോവയിലേക്ക് പോയ സുഹൃത്തുക്കളുടെ സംഘമാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവർ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്. ബസിന്റെ ഡ്രൈവറും ഏഴ് പേരും സംഭവസ്ഥലത്തു തന്നെ മരിച്ചു. മൂന്ന് പേർ ആശുപത്രിയിലേക്കുള്ള വഴിമധ്യേയും. മരിച്ചവരിലേറെയും സ്ത്രീകളാണ്. ബാക്കിയുള്ളവരുടെ നില ഗുരുതരമാണെന്നും പോലീസ് അറിയിച്ചു. ഹുബാലി ധർവാദ് ബൈപ്പാസിൽ ഇട്ടിഗാട്ടി ക്രോസിങ്ങിന് സമീപമായിരുന്നു അപകടം. എതിർ ദിശയിൽ മണ്ണുമായി വന്ന ടിപ്പർ ലോറി ബസിൽ ഇടിക്കുകയായിരുന്നു.

Read More

പ്രക്ഷോഭം ശക്തമാകുന്നതിനിടെ കർഷക സംഘടനാ നേതാവിന് എൻ ഐ എ നോട്ടീസ്

ഡൽഹിയിൽ കാർഷിക നിയമ ഭേദഗതിക്കെതിരെ സമരം ചെയ്യുന്ന കർഷക സംഘടനാ നേതാവിനെതിരെ എൻഐഎയുടെ നോട്ടീസ്. ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശിച്ചാണ് നോട്ടീസ് നൽകിയിരിക്കുന്നത് സംയുക്ത കർഷക മോർച്ച നേതാവ് ബൽദേവ് സിംഗ് സിർസക്കാണ് എൻ ഐ എ നോട്ടീസ് നൽകിയത്. സിഖ് ഫോർ ജസ്റ്റിസ് എന്ന സംഘടനക്കെതിരെ എടുത്ത കേസിലാണ് നോട്ടീസ് സമരം കൂടുതൽ ശക്തമാകുന്നതിനിടെയാണ് കേന്ദ്ര ഏജൻസികളുടെ ഇടപെടലെന്നതും ശ്രദ്ധേയമാണ്. നിയമം പിൻവലിക്കും വരെ സമരപരിപാടികളുമായി മുന്നോട്ടു പോകാനാണ് കർഷക സംഘടനകളുടെ തീരുമാനം.

Read More

പുതിയ സ്വകാര്യതാ നയം നടപ്പാക്കുന്നത് വാട്സാപ്പ് നീട്ടിവച്ചു

പ്രതിഷേധത്തെ തുടര്‍ന്ന് പുതിയ സ്വകാര്യതാ നയം നടപ്പാക്കുന്നത് വാട്സാപ്പ് നീട്ടിവച്ചു. പുതിയ നയം മെയ് 15 വരെ നടപ്പാക്കില്ലെന്ന് കമ്പിനി അറിയിച്ചു. പുതിയ മാറ്റത്തെ കുറിച്ച് ഒരുപാട് തെറ്റിദ്ധാരണങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ ഉണ്ടായിട്ടുണ്ടെന്നും അതുകൊണ്ടാണ് നടപടി ക്രമത്തില്‍ മാറ്റം വരുത്തിയതെന്നും കമ്പിനി അറിയിച്ചു. വ്യക്തികളുടെ സ്വകാര്യസന്ദേശങ്ങള്‍ കാണാനോ, കോളുകള്‍ കേള്‍ക്കാനോ വാട്സാപ്പ് കമ്പിനിക്കോ, ഫെയ്സ്ബുക്കിനോ കഴിയില്ല. ചാറ്റുകള്‍ എൻഡ് ടു എൻഡ് എൻക്രിപ്റ്റഡായി തന്നെ തുടരും. കമ്പിനിയുടെ പുതിയ സ്വകാര്യതാ നയം അംഗീകരിക്കാത്തവര്‍ക്ക് ഫെബ്രുവരി എട്ടിന് ശേഷം വാട്സാപ്പ്…

Read More

മേയ്ഡ് ഇൻ ഇന്ത്യ വാക്‌സിനുകൾ പൂർണ സുരക്ഷിതം; ഇന്ത്യയുടെ പ്രതിഭയുടെ ഉദാഹരണമെന്ന് പ്രധാനമന്ത്രി

ലോകത്തിലെ തന്നെ ഏറ്റവും വലിയ കൊവിഡ് വാക്‌സിനേഷൻ പദ്ധതി രാജ്യത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. ഏറെക്കാലം നീണ്ടുനിൽക്കുന്നതാകും വാക്‌സിനേഷൻ പദ്ധതിയെന്ന് മോദി പറഞ്ഞു. രണ്ടാം ഘട്ടമാകുമ്പോഴേക്ക് 30 കോടി പേർക്ക് വാക്‌സിൻ നൽകും മൂന്ന് കോടി മുന്നണി പോരാളികൾക്ക് വാക്‌സിൻ ചെലവ് കേന്ദ്രസർക്കാർ തന്നെ വഹിക്കും. വാക്‌സിനേഷനെതിരായ പ്രചാരണങ്ങളിൽ വീണുപോകരുതെന്നും മെയ്ഡ് ഇൻ ഇന്ത്യ വാക്‌സിനുകൾ പൂർണമായും സുരക്ഷിതമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. കാലങ്ങളായുള്ള കാത്തിരിപ്പിന് അന്ത്യമായി എന്ന് പ്രധാനമന്ത്രി പറഞ്ഞു. വാക്‌സിന് വേണ്ടി പ്രയത്‌നിച്ച ശാസ്ത്രജ്ഞർക്ക്…

Read More

അഭിമാനത്തോടെ രാജ്യം: കൊവിഡ് വാക്‌സിനേഷന് തുടക്കമായി; പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

രാജ്യത്ത് കൊവിഡ് വാക്‌സിനേഷൻ നടപടിക്ക് തുടക്കമായി. പ്രധാനമന്ത്രി നരേന്ദ്രമോദി വാക്‌സിനേഷൻ ഉദ്ഘാടനം ചെയ്തു. വാക്‌സിൻ സ്വീകരിച്ചവരുമായി പ്രധാനമന്ത്രി ഓൺലൈനിൽ സംവദിക്കുകയാണ്. ഇതിന് ശേഷം വാക്‌സിനേഷൻ വിശദാംശങ്ങൾ അടങ്ങിയ കൊവിൻ ആപ്പും പ്രധാനമന്ത്രി പുറത്തിറക്കും 3006 ബൂത്തുകളിലായി മൂന്ന് ലക്ഷത്തോളം ആരോഗ്യപ്രവർത്തകർക്കാണ് ഇന്ന് വാക്‌സിൻ നൽകുന്നത്. ഒരു ബൂത്തിൽ നൂറ് പേർക്കാണ് പ്രതിദിനം വാക്‌സിൻ നൽകുക. ഒരു കമ്പനിയുടെ വാക്‌സിൻ മാത്രമേ ഒരു ബൂത്തിൽ നൽകു. ഏത് കമ്പനിയുടെ വാക്‌സിനാണോ ആദ്യം സ്വീകരിക്കുന്നത്, ഇവർ ഇതേ വാക്‌സിൻ തന്നെയാകണം…

Read More

15ഉം 13ഉം വയസ്സുള്ള സഹോദരിമാരെ ഒരു വര്‍ഷം പീഡിപ്പിച്ചു; 65കാരനെതിരേ കേസ്

ലഖ്‌നൗ: സഹോദരിമാരായ പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്ത 65കാരനെതിരെ കേസെടുത്തു. ഉത്തര്‍പ്രദേശിലെ ഫിലിഭിത് സ്വദേശി സത്‌നാം സിങിനെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. 15ഉം 13ഉം വയസ്സുള്ള പെണ്‍ക്കുട്ടികളെ ബലാത്സംഗം ചെയ്‌തെന്നാണ് പരാതി. ഒരു വര്‍ഷത്തോളമായി തുടര്‍ച്ചയായി പെണ്‍കുട്ടികള്‍ സത്‌നാമിന്റെ പീഡനത്തിന് ഇരകളാണെന്ന് മാതാപിതാക്കള്‍ പരാതിയില്‍ പറയുന്നു. ഒരു മാസത്തോളമായി പോലിസില്‍ പരാതി നല്‍കാന്‍ ശ്രമിക്കുന്നെങ്കിലും കേസെടുക്കാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറായില്ലെന്നും ഇവര്‍ ആരോപിച്ചു. പിന്നീട് ഉന്നത ഉദ്യോഗസ്ഥര്‍ ഇടപെട്ടതിനെത്തുടര്‍ന്നാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും കേസെടുക്കാതിരുന്ന…

Read More

‘കൊവിഡിന്റെ അവസാനത്തിന്റെ ആരംഭം’; രാജ്യത്ത് വാക്‌സിനേഷന് ഇന്നു തുടക്കം

ന്യൂഡല്‍ഹി: ജീവിതത്തെ തകിടം മറിയിക്കുകയും സമ്പദ്‌വ്യവസ്ഥയെ തകര്‍ത്തെറിയുകയും അഭൂതപൂര്‍വമായ ദുരിതങ്ങള്‍ അഴിച്ചുവിടുകയും ചെയത് കൊവിഡ് മഹാമാരിയെ അതിജീവിക്കാനുള്ള പാതയിലേക്ക് ഇന്ത്യ ഇറങ്ങുന്നു.രാജ്യവ്യാപകമായി കോവിഡ് 19 വാക്‌സിനേഷന്‍ നടപടികള്‍ക്ക് ഇന്നു തുടക്കമാവും.രാവിലെ 10.30ന് വീഡിയോ കോണ്‍ഫറന്‍സ് മുഖേനെ പ്രധാനമന്ത്രി നരേന്ദ്ര മോദി കൊവിഡ് വാക്‌സിന്‍ വിതരണം ഉദ്ഘാടനം ചെയ്യും. രാജ്യത്തൊട്ടാകെയുള്ള 3,006 വാക്‌സിനേഷന്‍ കേന്ദ്രങ്ങളെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. കൊവിഷീല്‍ഡ്, കൊവാക്‌സിന്‍ എന്നീ രണ്ട് വാക്‌സിനുകളാണ് ഇന്ത്യയില്‍ വിതരണം ചെയ്യുന്നത്. ആദ്യഘട്ടത്തില്‍ മൂന്ന് കോടി പേര്‍ക്കാണ് കൊവിഡ് വാക്‌സിന്‍…

Read More

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കും വരെ കോണ്‍ഗ്രസ് പിന്നോട്ടില്ല ; രാഹുല്‍ ഗാന്ധി

കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. കാര്‍ഷിക നിയമങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചേ മതിയാകൂവെന്ന് രാജ് നിവാസിന് മുന്നില്‍ പ്രതിഷേധിക്കുന്നതിനിടെ രാഹുല്‍ പറഞ്ഞു. ഈ നിയമങ്ങള്‍ പിന്‍വലിക്കുംവരെ കോണ്‍ഗ്രസ് പിന്നോട്ടില്ല. ഈ നിയമങ്ങള്‍ കര്‍ഷകരെ സഹായിക്കാനുള്ളവയല്ല, അവരെ ഇല്ലാതാക്കാനുള്ളവയാണ് രാഹുല്‍ കൂട്ടിച്ചേര്‍ത്തു. നേരത്തെ, ഭൂമി ഏറ്റെടുക്കല്‍ നിയമം കൊണ്ടുവന്ന് കര്‍ഷകരുടെ ഭൂമി തട്ടിയെടുക്കാന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ ശ്രമിച്ചിരുന്നു. അന്ന് കോണ്‍ഗ്രസ് അവരെ തടഞ്ഞു. ഇന്ന് ബി.ജെ.പിയും രണ്ട്-മൂന്നു സുഹൃത്തുക്കളും ചേര്‍ന്ന് കാര്‍ഷിക നിയമം കൊണ്ടുവന്ന്…

Read More

അയോധ്യ രാമക്ഷേത്ര നിർമാണത്തിനായി രാഷ്ട്രപതി രാംനാഥ് കോവിന്ദ് അഞ്ച് ലക്ഷം രൂപ നൽകി

അയോധ്യ രാമക്ഷേത്ര നിർമാണത്തിനായി രാഷ്ട്രപതി രാംനാഥ് കോവിന്ദ് അഞ്ച് ലക്ഷം രൂപ സംഭാവന നൽകി. രാജ്യവ്യാപകമായി നടത്തുന്ന ധനസമാഹരണത്തിന്റെ ഭാഗമായാണ് രാഷ്ട്രപതി തുക നൽകിയത്. സ്വകാര്യ സമ്പാദ്യത്തിൽ നിന്നാണ് പണം നൽകിയത്. രാമജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റ് ഭാരവാഹി ഗോവിന്ദ ദേവ് ഗിരിജി മഹാരാജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കോവിന്ദിൽ നിന്ന് തുക ഏറ്റുവാങ്ങിയത്. രാജ്യത്തിന്റെ പ്രഥമ പൗരനായ രാഷ്ട്രപതി തന്നെ ധനസമാഹാരണത്തിന് തുടക്കം കുറിച്ചു. അദ്ദേഹം 5,00,100 രൂപ സംഭാവന നൽകി എന്ന് വിശ്വഹിന്ദു പരിഷത്ത് നേതാവ്…

Read More