Headlines

കൊവിഡ് വാക്‌സിനേഷൻ പ്രധാനമന്ത്രി നരേന്ദ്രമോദി ശനിയാഴ്ച ഉദ്ഘാടനം ചെയ്യും

കൊവിഡ് വാക്‌സിനേഷൻ രാജ്യത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി ശനിയാഴ്ച ഉദ്ഘാടനം ചെയ്യും. ഓൺലൈൻ വഴിയാണ് ഉദ്ഘാടന ചടങ്ങ്. വാക്‌സിൻ രജിസ്‌ട്രേഷനായി തയ്യാറാക്കിയ കൊ-വിൻ ആപ്പും ശനിയാഴ്ച പ്രധാനമന്ത്രി പുറത്തിറക്കും. ജനുവരി 16നാണ് രാജ്യത്ത് വാക്‌സിനേഷൻ ആരംഭിക്കുന്നത്. രണ്ട് കമ്പനികളുടെ വാക്‌സിനുകൾക്കാണ് രാജ്യത്ത് അടിയന്തര ഉപയോഗത്തിന് അനുമതി. ഇതിൽ സെറം ഇൻസ്റ്റിറ്റ്യൂട്ട് തയ്യാറാക്കിയ കൊവിഷീൽഡ് വാക്‌സിനാണ് ആദ്യ ഘട്ടത്തിൽ ഉപയോഗിക്കുക. ഭാരത് ബയോടെക്കിന്റെ കൊവാക്‌സിനും ഡിസിജിഐ അനുമതി നൽകിയിട്ടുണ്ട് ആദ്യ ഘട്ടത്തിൽ 30 കോടി ആളുകൾക്കാണ് വാക്‌സിൻ നൽകുക. ഇതിൽ…

Read More

കൊവിഡ് വാക്‌സിനേഷൻ പ്രധാനമന്ത്രി നരേന്ദ്രമോദി ശനിയാഴ്ച ഉദ്ഘാടനം ചെയ്യും

കൊവിഡ് വാക്‌സിനേഷൻ രാജ്യത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി ശനിയാഴ്ച ഉദ്ഘാടനം ചെയ്യും. ഓൺലൈൻ വഴിയാണ് ഉദ്ഘാടന ചടങ്ങ്. വാക്‌സിൻ രജിസ്‌ട്രേഷനായി തയ്യാറാക്കിയ കൊ-വിൻ ആപ്പും ശനിയാഴ്ച പ്രധാനമന്ത്രി പുറത്തിറക്കും. ജനുവരി 16നാണ് രാജ്യത്ത് വാക്‌സിനേഷൻ ആരംഭിക്കുന്നത്. രണ്ട് കമ്പനികളുടെ വാക്‌സിനുകൾക്കാണ് രാജ്യത്ത് അടിയന്തര ഉപയോഗത്തിന് അനുമതി. ഇതിൽ സെറം ഇൻസ്റ്റിറ്റ്യൂട്ട് തയ്യാറാക്കിയ കൊവിഷീൽഡ് വാക്‌സിനാണ് ആദ്യ ഘട്ടത്തിൽ ഉപയോഗിക്കുക. ഭാരത് ബയോടെക്കിന്റെ കൊവാക്‌സിനും ഡിസിജിഐ അനുമതി നൽകിയിട്ടുണ്ട് ആദ്യ ഘട്ടത്തിൽ 30 കോടി ആളുകൾക്കാണ് വാക്‌സിൻ നൽകുക. ഇതിൽ…

Read More

24 മണിക്കൂറിനിടെ രാജ്യത്ത് 15,968 പേർക്ക് കൂടി കൊവിഡ്; 202 പേർ മരിച്ചു

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 15,968 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം 1,04,95,147 ആയി ഉയർന്നു ഇന്നലെ 17,817 പേർ രോഗമുക്തി നേടി. ഇതിനോടകം 1,01,29,111 പേരാണ് രോഗമുക്തി നേടിയത്. 2,14,507 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. രാജ്യത്തെ രോഗമുക്തി നിരക്ക് 96.51 ശതമാനമായി ഉയർന്നു. ഇന്നലെ മാത്രം 202 പേർ കൊവിഡ് ബാധിച്ച് മരിച്ചു. ആകെ മരണസംഖ്യ 1,51,529 ആയി. ഡിസംബർ 12 വരെ 18,34,89,114 സാമ്പിളുകൾ പരിശോധിച്ചു. ഇന്നലെ…

Read More

വിദഗ്ധ സമിതി രൂപീകരണം മോദി സർക്കാരിന്റെ കുതന്ത്രമെന്ന് കർഷകർ; പ്രക്ഷോഭം തുടരും

കർഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി ഭാഗികമായി സ്വാഗതം ചെയ്ത് കർഷക സംഘടനകൾ. കാർഷിക നിയമങ്ങളെ കുറിച്ച് പഠിക്കാൻ കോടതി നിയോഗിച്ച സമിതിയുമായി സഹകരിക്കുകയോ ചർച്ച നടത്തുകയോ ചെയ്യില്ലെന്ന് കർഷക സംഘടനകൾ വ്യക്തമാക്കി. വിദഗ്ധ സമിതി അംഗങ്ങളെല്ലാം സർക്കാർ നിലപാടിനെ പിന്തുണക്കുന്നവരാണ്. കേന്ദ്രസർക്കാർ സുപ്രീം കോടതി വഴി സമിതിയെ രംഗത്തിറക്കിയതാണ്. ശ്രദ്ധ തിരിക്കാനുള്ള തന്ത്രം മാത്രമാണ് വിദഗ്ധ സമിതി. പുതിയ അംഗങ്ങളെ നിയമിച്ചാൽ പോലും അവരുമായി ചർച്ചക്ക് തയ്യാറല്ലെന്നും കർഷക സംഘടനകൾ വ്യക്തമാക്കി അതേസമയം കാർഷിക…

Read More

251 രൂപയുടെ സ്മാർട്ട് ഫോൺ നൽകുമെന്ന് അവകാശപ്പെട്ട മോഹിത് ഗോയൽ തട്ടിപ്പു കേസിൽ അറസ്റ്റിൽ

251 രൂപക്ക് മൊബൈൽ ഫോൺ നൽകുമെന്ന് അവകാശപ്പെട്ട് ബുക്കിംഗ് സ്വീകരിച്ച റിംഗ് ബെല്ലിന്റെ സ്ഥാപകൻ മോഹിത് ഗോയൽ വഞ്ചനാ കേസിൽ അറസ്റ്റിൽ. 200 കോടി രൂപയുടെ ഡ്രൈ ഫ്രൂട്‌സ് ഇടപാടുമായി ബന്ധപ്പെട്ട് വ്യാപാരികളെ കബളിപ്പിച്ചുവെന്ന് ആരോപിച്ചാണ് അറസ്റ്റ്. ദുബൈ ഡ്രൈ ഫ്രൂട്‌സ് ആൻഡ് സ്‌പൈസസ് ഹബ് എന്ന പേരിൽ അഞ്ച് പേർക്കൊപ്പം ചേർന്ന് ഗോയൽ കമ്പനി നടത്തുന്നുണ്ട്. നോയിഡ സെക്ടർ 26ലാണ് കമ്പനി. പഞ്ചാബ്, യുപി, ഡൽഹി, ഹരിയാന, രാജസ്ഥാൻ, ബംഗാൾ, ആന്ധ്ര എന്നിവിടങ്ങളിൽ നിന്നായി കമ്പനിക്കെതിരെ…

Read More

ജനാധിപത്യത്തിന്റെ ഏറ്റവും വലിയ ശത്രു കുടുംബവാഴ്ചയെന്ന് നരേന്ദ്രമോദി

ജനാധിപത്യത്തിന്റെ ഏറ്റവും വലിയ ശത്രു കുടുംബവാഴ്ചയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. യുവ പാർലമെന്റ് ഫെസ്റ്റിവലിനെ വീഡിയോ കോൺഫറൻസ് വഴി അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു മോദി. കുടുംബ പേരുകളുടെ അടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പിൽ വിജയിക്കുന്നവരുടെ ഭാഗ്യം ഇപ്പോൾ കുറഞ്ഞു വരികയാണെന്നും മോദി പറഞ്ഞു രാഷ്ട്രത്തിന് തന്നെ വെല്ലുവിളിയാണ് കുടുംബവാഴ്ച. ഇതിനെ വേരോടെ പിഴുതെറിയേണ്ടതുണ്ട്. കുടുംബ പേരുകളുടെ അടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പിൽ വിജയിച്ചു വരുന്നവരുടെ ഭാഗ്യം കുറഞ്ഞിട്ടുണ്ട്. എന്നാൽ രാഷ്ട്രീയത്തിൽ കുടുംബ വാഴ്ചയെന്ന രോഗം അവസാനിച്ചിട്ടില്ല കുടുംബത്തെ സേവിക്കാനായി രാഷ്ട്രീയത്തെ കാണുന്നവർ ഇപ്പോഴുമുണ്ട്. രാഷ്ട്രത്തിനല്ല…

Read More

നിയമങ്ങൾ പിൻവലിക്കാതെ പിന്നോട്ടേക്കില്ലെന്ന് വ്യക്തമാക്കി കർഷക സംഘടനകൾ

കാർഷിക നിയമങ്ങൾ പിൻവലിക്കാതെ പ്രതിഷേധത്തിൽ നിന്ന് പിൻമാറില്ലെന്ന് വ്യക്തമാക്കി കർഷക സംഘടനകൾ. ഡൽഹി അതിർത്തികളിൽ സമരം തുടരും. സുപ്രീം കോടതി വിധി പരിശോധിക്കും നിയമം പിൻവലിക്കാതെ പിന്നോട്ടില്ല. വിധിയുടെ പശ്ചാത്തലത്തിൽ ഇന്ന് പഞ്ചാബിൽ നിന്നുള്ള കർഷക സംഘടനകൾ കോർ കമ്മിറ്റി യോഗം ചേരും. നാളെ 12 മണിക്ക് 41 സംഘടനകളുടെ സെൻട്രൽ കമ്മിറ്റി സിംഘുവിൽ ചേരും. കാർഷിക നിയമങ്ങൾ സുപ്രീം കോടതി ഇന്ന് സ്‌റ്റേ ചെയ്തിരുന്നു. നിയമത്തിനെതിരെ സമരം ശക്തമാകുന്ന സാഹചര്യത്തിലാണ് സുപ്രീം കോടതി ഇടപെടൽ. കൂടാതെ…

Read More

അതിർത്തിയിൽ പാക്കിസ്ഥാനും ചൈനയും ഭീഷണി സൃഷ്ടിക്കുന്നു; സൈന്യം ഏതിനും സജ്ജമെന്ന് കരസേനാ മേധാവി

അതിർത്തിയിൽ പാക്കിസ്ഥാനും ചൈനയും ചേർന്ന് രാജ്യത്തിന് ഭീഷണി സൃഷ്ടിക്കുന്നതായി കരസേനാ മേധാവി എം എം നരവനെ. കൂട്ടായ ഭീഷണി ഒഴിവാക്കാനാകില്ല. ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാട് പാക്കിസ്ഥാൻ തുടരുകയാണ്. ഭീകരവാദത്തെ ഇന്ത്യ ശക്തമായി എതിർക്കും കൃത്യസമയത്ത് കൃത്യതയോടെ തന്നെ മറുപടി നൽകാൻ ഇന്ത്യക്ക് സാധിക്കും. ഏത് സാഹചര്യവും നേരിടാൻ സൈന്യം സജ്ജമാണെന്നും നരവനെ വ്യക്തമാക്കി. ഇന്ത്യയും ചൈനയും തമ്മിൽ സുരക്ഷാ വിഷയത്തിൽ ചർച്ച നടക്കുകയാണ്. പ്രശ്‌നം പരിഹരിക്കാൻ സാധിക്കുമെന്ന ആത്മവിശ്വാസമുണ്ട്. ചൈന അതിർത്തിയിൽ നടത്തുന്ന നിർമാണ പ്രവർത്തനങ്ങളിൽ ഇന്ത്യ…

Read More

കാര്‍ഷികനിയമങ്ങള്‍ തല്‍ക്കാലത്തേക്ക് സുപ്രീംകോടതി സ്റ്റേചെയ്തു  

ന്യൂ ഡൽഹി: കാര്‍ഷിക നിയമഭേദഗതികള്‍ അനശ്ചിത കാലത്തേക്ക് മരവിപ്പിക്കാനാകില്ലെന്ന് സുപ്രീം കോടതി. പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വിദഗ്ധ സമിതി രൂപികരിക്കാം. അവിടെ കര്‍ഷക സംഘടനാ പ്രതിനിധികള്‍ക്കും സര്‍ക്കാരിനും വാദം ഉന്നയിക്കാം. സമിതി തീരുമാനം എടുക്കുന്നതു വരെ നിയമം മരവിപ്പിക്കാമെന്നും സുപ്രീം കോടതി പറഞ്ഞു. സമര വേദിയില്‍ നിന്ന് മുതിര്‍ന്നവരും സ്ത്രീകളും മടങ്ങുമെന്ന് ഉറപ്പുനല്‍കാമെന്ന് കര്‍ഷക സംഘടനകള്‍ കോടതിയെ അറിയിച്ചു. അക്കാര്യം കോടതിയില്‍ ഉത്തരവില്‍ രേഖപ്പെടുത്താമെന്ന് സുപ്രീം കോടതി പറഞ്ഞു. നിയമങ്ങള്‍ പരിശോധിക്കുന്നതിനായി രൂപികരിക്കുന്ന വിദഗ്ധ സമിതിയില്‍ ആരൊക്ക…

Read More

കൊവിഡ് വാക്‌സിൻ: ആദ്യ ഘട്ടത്തിന്റെ ചെലവ് കേന്ദ്രം വഹിക്കും

കൊവിഡ് വാക്‌സിനുകൾ കമ്പനികളിൽ നിന്ന് കേന്ദ്രം വാങ്ങി നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ആദ്യഘട്ടത്തിൽ വാക്‌സിൻ വിതരണം ചെയ്യുന്ന ആരോഗ്യ പ്രവർത്തകർക്കും കൊവിഡ് മുന്നണി പോരാളികൾക്കും വാക്‌സിന്റെ ചെലവ് കേന്ദ്രസർക്കാർ വഹിക്കും. മുഖ്യമന്ത്രിമാരുമായി നടത്തിയ യോഗത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത് ഇപ്പോൾ വിതരണത്തിനുള്ള വാക്‌സിനുകൾ വില കുറഞ്ഞതും സുരക്ഷിതവുമാണ്. ശനിയാഴ്ച മുതൽ വാക്‌സിൻ നൽകി തുടങ്ങും. അമ്പത് വയസ്സിന് മുകളിലുള്ളവർക്ക് രണ്ടാംഘട്ട വാക്‌സിൻ നൽകും. ആദ്യഘട്ടത്തിൽ മൂന്ന് കോടിയോളം വരുന്ന മുന്നണി പോരാളികൾക്കാണ് വാക്‌സിൻ നൽകുക. വാക്‌സിൻ കുത്തിവെപ്പിന്റെ…

Read More