Headlines

55 വർഷത്തിന് ശേഷം മുഖ്യാതിഥി ഇല്ലാതെ റിപ്പബ്ലിക് ദിനാഘോഷം

ന്യൂഡൽഹി: 1966 ന് ശേഷം രാജ്യത്തിൻ്റെ റിപ്പബ്ലിക് ദിനാഘോഷത്തിന് മുഖ്യാതിഥിയില്ല. 2021 ലെ ആഘോഷ ചടങ്ങുകൾക്ക് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസനെയാണ് മുഖ്യാതിഥിയായി ക്ഷണിച്ചിരുന്നത്. എന്നാൽ ജനിതകമാറ്റം വന്ന കോവിഡ് വകഭേദത്തിൻ്റെ ഭീക്ഷണിയെ തുടർന്ന് രാജ്യം വീണ്ടും അടച്ചിട്ടതിനെ തുടർന്ന് എത്താനാകില്ലെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഇന്ത്യൻ പ്രധാനമന്ത്രിയെ വിളിച്ചറിയിക്കുകയായിരുന്നു. 1966 ജനുവരി 11ന് പ്രധാനമന്ത്രി ലാൽ ബഹദൂർ ശാസ്ത്രി മരിച്ചതിനെ തുടർന്നാണ് മുമ്പ് ഇത്തരമൊരു സ്ഥിഥി വിശേഷമുണ്ടായത്. ഇന്ദിരാഗാന്ധി പകരക്കാരിയായി അധികാരമേറ്റതും റിപ്പബ്ലിക് ദിനത്തിന് തൊട്ടുമുമ്പ് ജനുവരി…

Read More

മെയ്ഡ് ഇൻ ഇന്ത്യ വാക്‌സിൻ ഉപയോഗിച്ച് മനുഷ്യരാശിയെ രക്ഷിക്കാൻ ഇന്ത്യ തയ്യാറെന്ന് മോദി

കൊവിഡിനെതിരെ രണ്ട് മെയ്ഡ് ഇൻ ഇന്ത്യ വാക്‌സിൻ ഉപയോഗിച്ച് മനുഷ്യരാശിയെ രക്ഷിക്കാൻ ഇന്ത്യ തയ്യാറാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ലോകത്തിൽ ഏറ്റവും കുറഞ്ഞ കൊവിഡ് മരണനിരക്കും രോഗമുക്തി നിരക്കുമുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഒന്നല്ല, രണ്ട് മെയ്ഡ് ഇൻ ഇന്ത്യ കൊവിഡ് വാക്‌സിൻ ഉപയോഗിച്ച് മനുഷ്യരാശിയെ രക്ഷിക്കാൻ തയ്യാറാണ് പ്രവാസി ഭാരതീയ ദിവസ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തുസംസാരിക്കുകയായിരുന്നു അദ്ദേഹം. പോയവർഷം വിദേശത്ത് ഇന്ത്യൻ വംശജർ വെല്ലുവിളികളെ നേരിടാൻ നടത്തിയ ശ്രമങ്ങളെ പ്രധാനമന്ത്രി പ്രശംസിച്ചു. പിപിഇ കിറ്റ്, മാസ്‌ക്, വെന്റിലേറ്റർ മുതലായ…

Read More

കേന്ദ്രനിര്‍ദേശം തള്ളി; തിയറ്ററുകളില്‍ 100 ശതമാനം ആളെ കയറ്റും

കൊല്‍ക്കത്ത: കേന്ദ്രനിര്‍ദേശം തള്ളിക്കളഞ്ഞ് മമതാ ബാനര്‍ജി, തിയറ്ററുകളില്‍ 100 ശതമാനം ആളെ കയറ്റുമെന്ന് വെല്ലുവിളി. സംസ്ഥാനത്തെ സിനിമാ തിയേറ്ററുകളില്‍ മുഴുവന്‍ സീറ്റുകളിലും പ്രവേശനം അനുവദിക്കുമെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി. 50 ശതമാനം സീറ്റുകളില്‍ മാത്രമെ ആളെ അനുവദിക്കാവു എന്ന കേന്ദ്ര ഉത്തരവ് നിലനില്‍ക്കുന്നതിനിടെയാണ് മമതയുടെ പുതിയ നീക്കം. കൊല്‍ക്കത്ത രാജ്യാന്തര ഫിലിം ഫെസ്റ്റിവലിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മമതാ ബാനർജി. നിലവില്‍ മഹാമാരി കാരണം സിനിമാ ഹാളുകളില്‍ 50 ശതമാനം ആളുകള്‍ക്ക് മാത്രമേ പ്രവേശന അനുമതിയുള്ളൂ….

Read More

ജനുവരി 11 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി മാധ്യമങ്ങളെ കാണും

ന്യൂഡല്‍ഹി: രാജ്യത്ത് ഇനി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിര്‍ണായക പ്രഖ്യാപനം ഉണ്ടാകുമോ. രാജ്യം മുഴുവനും കാത്തിരിക്കുകയാണ് ആ നിര്‍ണായക പ്രഖ്യാപനത്തിന്. കോവിഡ് -19 വാക്‌സിന്‍ വിതരണത്തിന് മുന്നോടിയായാണ് ആ പ്രഖ്യാപനം ഉണ്ടാകുക. പ്രധാനമന്ത്രി ജനുവരി 11 ന് എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലേയും മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തും. വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് കൂടിക്കാഴ്ച. സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലേയും 736 ജില്ലകളില്‍ ഇന്ന് കൊവിഡ് വാക്‌സിന്‍ വിതരണം വിജയകരമായി പൂര്‍ത്തീകരിച്ചതിന് പിന്നാലെയാണ് പ്രധാനമന്ത്രി മാധ്യമങ്ങളെ കാണുന്നത് സംബന്ധിച്ചുള്ള അറിയിപ്പ് വരുന്നത്….

Read More

മുൻ വിദേശകാര്യ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ മാധവ് സിംഗ് സോളങ്കി അന്തരിച്ചു

മുൻ വിദേശകാര്യ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ മാധവ് സിംഗ് സോളങ്കി അന്തരിച്ചു. 93 വയസ്സായിരുന്നു. നാല് തവണ ഗുജറാത്തിന്റെ മുഖ്യമന്ത്രി കൂടിയായിരുന്നു അദ്ദേഹം. സോളങ്കിയുടെ മരണത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചിച്ചു 1980കളിൽ ക്ഷത്രിയ, ഹരിജൻ, ആദിവാസി, മുസ്ലിം സഖ്യമുണ്ടാക്കിയാണ് നാല് തവണ അദ്ദേഹം ഗുജറാത്തിന്റെ മുഖ്യമന്ത്രി പദം അലങ്കരിച്ചത്. നരസിംഹ റാവു പ്രധാനമന്ത്രിയായിരുന്ന കാലത്താണ് അദ്ദേഹം വിദേശകാര്യ മന്ത്രിയാകുന്നത്.

Read More

മഹാരാഷ്ട്രയിലെ ആശുപത്രിയില്‍ വന്‍ അഗ്‌നിബാധ; പത്ത് നവജാത ശിശുക്കള്‍ വെന്ത് മരിച്ചു

മുംബൈ: മഹാരാഷ്ട്രയില്‍ ബാന്ദാര ജില്ലയില്‍ ആശുപത്രിയിലുണ്ടായ വന്‍ അഗ്‌നിബാധില്‍ പത്ത് നവജാത ശിശുക്കള്‍ വെന്ത് മരിച്ചു. ബന്ദാര ജില്ലാ ജനറല്‍ ആശുപത്രിയില്‍ പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവമുണ്ടായത്. സിക്ക് ന്യൂബോണ്‍ കെയര്‍ യൂണിറ്റിലാണ് തീപിടുത്തമുണ്ടായിരിക്കുന്നത്. അകത്തുണ്ടായിരുന്ന ഏഴ് കുഞ്ഞുങ്ങളെ രക്ഷിച്ചതായി സിവില്‍ സര്‍ജനായ പ്രമേദ് ഖണ്ടേറ്റ് വ്യക്തമാക്കി.

Read More

രാജ്യത്ത് ആറ് സംസ്ഥാനങ്ങളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു

ന്യൂഡല്‍ഹി: രാജ്യത്ത് ആറ് സംസ്ഥാനങ്ങളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു. കേരളം, രാജസ്ഥാന്‍, മദ്ധ്യപ്രദേശ്, ഹിമാചല്‍പ്രദേശ് ഹരിയാന, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലാണ് നിലവില്‍ രോഗം റിപോര്‍ട്ട് ചെയ്തിരിക്കുന്നത്. രോഗവ്യാപനം വര്‍ദ്ധിക്കാതിരിക്കാന്‍ സംസ്ഥാനങ്ങളോട് ജാഗ്രത പുലര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. അതേസമയം പക്ഷിപ്പനി സ്ഥിരീകരിച്ച സംസ്ഥാനങ്ങളിലെ സ്ഥിതിഗതികള്‍ നിരീക്ഷിക്കാന്‍ കേന്ദ്രം പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു. കേരളം, ഹരിയാന, ഹിമാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ സംഘം പഠനം നടത്തിവരുന്നതായി ഉന്നതതല ഉദ്യോഗസ്ഥര്‍ അറിയിച്ചു.രാജ്യത്ത് പക്ഷിപ്പനി പടരാതിരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും…

Read More

പക്ഷിപ്പനി: ഇറച്ചികോഴികൾക്ക് വിലക്ക് ഏർപ്പെടുത്തി സർക്കാർ

ചെന്നൈ : കേരളത്തില്‍ നിന്ന് എത്തുന്ന ഇറച്ചികോഴികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി തമിഴ്‌നാട് സര്‍ക്കാര്‍. കേരളത്തിൽ പക്ഷിപ്പനി സ്‌ഥിരീകരിച്ചതിനെത്തുടർന്ന് തമിഴ്നാട്ടിലേക്ക് ഇറച്ചി കോഴികളുമായി കേരളത്തില്‍ നിന്ന് എത്തുന്ന വാഹനങ്ങള്‍ തിരിച്ചയക്കുകയാണ് ഇപ്പോള്‍. കൂടാതെ തമിഴ്‍നാട് സര്‍ക്കാര്‍ അതിര്‍ത്തി ചെക്ക് പോസ്റ്റുകളിൽ കര്‍ശന പരിശോധനയ്ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തു. കേരളത്തില്‍ നിന്ന് തമിഴ്നാട്ടിലേക്ക് കടക്കുന്ന എല്ലാ വാഹനങ്ങളും അണുമുക്തമാക്കുകയും ചെയ്യും.   പാലക്കാട് ജില്ലയിലെ വാളയാര്‍, ഗോപാലപുരം, ഗോവിന്ദാപുരം, മീനാക്ഷി പുരം നടുപുണ്ണി, ചെമ്മണാം പതി, ആനക്കട്ടി എന്നിവിടങ്ങളിലാണ് പരിശോധന….

Read More

കർഷക സംഘടനകളുമായി കേന്ദ്രം നടത്തിയ എട്ടാംവട്ട ചർച്ചയും പരാജയം; ജനുവരി 15ന് വീണ്ടും ചർച്ച

കാർഷിക നിയമങ്ങൾക്കെതിരെ സമരം ചെയ്യുന്ന കർഷകരുമായി കേന്ദ്രസർക്കാർ നടത്തിയ എട്ടാംവട്ട ചർച്ചയും പരാജയപ്പെട്ടു. ജനുവരി 15ന് വീണ്ടും ചർച്ച നടത്തുമെന്ന് കേന്ദ്രം അറിയിച്ചു. കാർഷിക നിയമങ്ങൾ പിൻവലിക്കാതെ പ്രക്ഷോഭം അവസാനിപ്പിക്കില്ലെന്ന് കർഷക സംഘടനകൾ ഇന്നും ആവർത്തിച്ചു അതേസമയം നിയമങ്ങൾ പിൻവലിക്കണമെന്ന ആവശ്യം കേന്ദ്രം വീണ്ടും തള്ളി. പുതിയ നിയമങ്ങളിൽ തർക്കമുള്ള വ്യവസ്ഥകളിൻ മേൽ ചർച്ച നടത്താമെന്ന ഔദാര്യമാണ് കേന്ദ്രം സ്വീകരിച്ചത്. കാർഷിക നിയമങ്ങളെ വലിയൊരു വിഭാഗം കർഷകർ സ്വാഗതം ചെയ്തിട്ടുണ്ടെന്നും രാജ്യതാത്പര്യം മനസ്സിൽ വെച്ച് ചിന്തിക്കണമെന്നും കേന്ദ്രം…

Read More

ഇന്ത്യ-ബ്രിട്ടണ്‍ വിമാന സര്‍വ്വീസ് പുനരാരംഭിക്കുന്നു; ഇന്ന് 256 യാത്രക്കാരെത്തും: ആശങ്കയോടെ രാജ്യം

കോവിഡ് ജനിതകമാറ്റത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ച ബ്രിട്ടണ്‍-ഇന്ത്യ വിമാന സര്‍വ്വീസുകള്‍ ഇന്നു മുതല്‍ പുനരാരംഭിക്കും. രണ്ട് ആഴ്ചയിലേറെയായി വിലക്ക് ഏര്‍പ്പെടുത്തിയിരുന്ന സര്‍വ്വീസ് വീണ്ടും ആരംഭിക്കുമ്പോള്‍ ധാരാളം യാത്രക്കാര്‍ ഇന്ത്യയിലേക്ക് എത്തുന്നുണ്ട്. കണക്കുകള്‍ പ്രകാരം പ്രത്യേക വിമാനത്തില്‍ 250ലേറെ യാത്രക്കാര്‍ എത്തുമെന്നാണ് സൂചന. ബ്രിട്ടണിലെ ഹീത്രു വിമാനത്താവളത്തില്‍ നിന്ന് ഡല്‍ഹിയിലെ എയര്‍ ഇന്ത്യ വിമാനത്താവളത്തിലേക്കാണ് സര്‍വ്വീസ് നടത്തുന്നത്. കോവിഡിന്റെ ജനിതകമാറ്റം മുന്നില്‍ക്കണ്ട് ഏതാണ്ട് 40 രാജ്യങ്ങള്‍ ബ്രിട്ടീഷ് വിമാന സര്‍വ്വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു. സാര്‍ക്ക്-കോവിഡ് 2 എന്ന് നാമകരണം ചെയ്ത…

Read More