‘ഹൃദയാരോഗ്യത്തിന് മികച്ചത്’ എന്നതായിരുന്നു എണ്ണയുടെ പരസ്യവാചകം. എന്നാല്‍ കഴിഞ്ഞ ആഴ്ച്ച ഹൃദയാഘാതം മൂലം ഗാംഗുലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഗാംഗുലി ആശുപത്രിയിലായതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ഈ പരസ്യത്തെ പരിഹസിച്ചും കുറ്റപ്പെടുത്തിയും ട്രോളുകള്‍ പരക്കുകയായിരുന്നു.

‘ഈ എണ്ണ ഉപയോഗിച്ചതിനു ശേഷം ഹൃദയാഘാതം വന്ന ഗാംഗുലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു’, ‘എണ്ണ ഹെല്‍ത്തിയാണെന്ന് തെളിയിച്ചു. അതുകൊണ്ടാണ് ദാദ ആശുപത്രിയിലായത്’ തുടങ്ങി നിരവധി ട്രോളുകളാണ് സോഷ്യല്‍ മീഡിയയില്‍ തല പൊക്കിയത്. ഇതോടെ കമ്പനി ഈ പരസ്യം പിന്‍വലിച്ച് തടിതപ്പുകയായിരുന്നു.

ശനിയാഴ്ച രാവിലെ പതിവ് ജിം വ്യായാമത്തിനിടെ ഗാംഗുലിക്ക് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പരിശോധനയില്‍ ഹൃദയാഘാതമാണെന്ന് കണ്ടെത്തുകയായിരുന്നു. കൊല്‍ക്കത്ത വുഡ് ലാന്‍ഡ് ആശുപത്രിയി ചികിത്സയില്‍ കഴിയുന്ന ഗാംഗുലിയുടെ ആരോഗ്യനില തൃപ്തികരമാണ്.