രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 21,821 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 1,02,66,674 ആയി ഉയർന്നു.
299 പേരാണ് ഇന്നലെ കൊവിഡ് ബാധിച്ച് മരിച്ചത്. രാജ്യത്തെ ആകെ കൊവിഡ് മരണസംഖ്യ 1,48,738 ആയി. 26,139 പേർ ഇന്നലെ രോഗമുക്തി നേടി.
98,60,280 പേരാണ് ഇതിനോടകം രോഗമുക്തി നേടിയത്. നിലവിൽ 2,57,656 പേർ ചികിത്സയിൽ കഴിയുകയാണ്.