കർഷക സമരം രൂക്ഷമാകുന്ന സാഹചര്യത്തിൽ സിഖ് ഗുരുക്കൻമാരെ അനുസ്മരിച്ച് പ്രധാനമന്ത്രിനരേന്ദ്രമോദിയുടെ മൻ കി ബാത്ത്. ഇന്ത്യയിലെ യുവാക്കൾക്ക് ഒരു വെല്ലുവിളിയും വലുതല്ലെന്നും മോദി പറഞ്ഞു
ഇന്ത്യയിലെ യുവാക്കളെ കാണുമ്പോൾ എനിക്ക് സന്തോഷവും ആശ്വാസവും തോന്നുന്നു. എന്റെ രാജ്യത്തെ യുവാക്കൾക്ക് എന്തും ചെയ്യാൻ സാധിക്കും. ഒരു വെല്ലുവിളിയും അവരുടെ പരിധിക്കപ്പുറമല്ല.
2020ൽ രാജ്യം പുതിയ കഴിവുകൾ സൃഷ്ടിച്ചെടുത്തു. അതിനെ ആത്മനിർഭർ ഭാരത് എന്ന് വിളിക്കാം. ഓരോ പ്രതിസന്ധികളിൽ നിന്നും നമ്മൾ പുതിയ പാഠങ്ങൾ പഠിച്ചു. രാഷ്ട്രം പുതിയ കഴിവുകളും വികസിപ്പിച്ചു. നമ്മുടെ ഉത്പന്നങ്ങൾ ലോകോത്തര നിലവാരമുള്ളതാണെന്ന് ഉറപ്പാക്കേണ്ടതുണ്ടെന്നും മോദി പറഞ്ഞു