മൻ കി ബാത്തിനിടെ കർഷകർ പാത്രം കൊട്ടി പ്രതിഷേധിച്ചു

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിനിടെ കർഷകർ പാത്രം കൊട്ടി പ്രതിഷേധിച്ചു അതിർത്തിയിൽ സമരം ചെയ്യുന്ന കർഷകരും ഇവരുടെ കുടുംബങ്ങളിലുമാണ് മോദിയുടെ മൻ കി ബാത്ത് തീരുന്നതുവരെ പാത്രം കൊട്ടിയും മുദ്രവാക്യം വിളിച്ചും പ്രതിഷേധിച്ചത്.

മൻ കീ ബാത്ത് സമയത്ത് പാത്രം കൊട്ടി പ്രതിഷേധിക്കാൻ നേരത്തെ തന്നെ കർഷക സംഘടനകൾ ആഹ്വാനം ചെയ്തിരുന്നു. കൊവിഡ് പോരാളികൾക്ക് ആദരവ് പ്രകടിപ്പിക്കാൻ പാത്രം കൊട്ടാൻ മാസങ്ങൾക്ക് മുമ്പ് മോദി ആവശ്യപ്പെട്ടിരുന്നു. ഇത് തന്നെ മോദിക്കെതിരായ സമര മാർഗമാക്കുകയായിരുന്നു കർഷകർ

അതേസമയം സിഖ് ഗുരുക്കൻമാരെ അനുസ്മരിച്ചാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മൻ കി ബാത്ത് നടന്നത്. ഇന്ത്യയിലെ യുവാക്കൾക്ക് ഒരു വെല്ലുവിളിയും വലുതല്ലെന്നും മോദി പറഞ്ഞു

ഇന്ത്യയിലെ യുവാക്കളെ കാണുമ്പോൾ എനിക്ക് സന്തോഷവും ആശ്വാസവും തോന്നുന്നു. എന്റെ രാജ്യത്തെ യുവാക്കൾക്ക് എന്തും ചെയ്യാൻ സാധിക്കും. ഒരു വെല്ലുവിളിയും അവരുടെ പരിധിക്കപ്പുറമല്ല.

2020ൽ രാജ്യം പുതിയ കഴിവുകൾ സൃഷ്ടിച്ചെടുത്തു. അതിനെ ആത്മനിർഭർ ഭാരത് എന്ന് വിളിക്കാം. ഓരോ പ്രതിസന്ധികളിൽ നിന്നും നമ്മൾ പുതിയ പാഠങ്ങൾ പഠിച്ചു. രാഷ്ട്രം പുതിയ കഴിവുകളും വികസിപ്പിച്ചു. നമ്മുടെ ഉത്പന്നങ്ങൾ ലോകോത്തര നിലവാരമുള്ളതാണെന്ന് ഉറപ്പാക്കേണ്ടതുണ്ടെന്നും മോദി പറഞ്ഞു